Course Content
മലയാള കവിത ആധുനികം
0/33
Environmental Studies
Study the environment
0/2
English Language and Linguistics
കേരളസംസ്കാരം : പ്രാചീനം മദ്ധ്യകാലീനം
0/20
BA Malayalam
About Lesson

യൂണിറ്റ് – 8

ഉപ്പു ചാലിച്ച ചിത്രമേ

                           ശ്രീകുമാർ കരിയാട്      

Learning Outcomes

  • ശ്രീകുമാർ കരിയാടിന്റെ കാവ്യജീവിതത്തെ പരിചയപ്പെടുന്നു.
  • ഉത്തരാധുനിക കവിതയുടെ സവിശേഷതകൾ മനസിലാക്കുന്നു
  • ശ്രീകുമാർ കരിയാടിന്റെ കവിതകളിൽ ഉപ്പു ചാലിച്ച ചിത്രമേ എന്ന കവിതയുടെ ഇടം കണ്ടെത്തുന്നു
  • പുതുകവിതകളുടെ രൂപപരവും ഭാവപരവുമായ സവിശേഷതകൾ കണ്ടെത്തുന്നു

Prerequisites

  എടയ്ക്കൽ ഗുഹയെക്കുറിച്ച് കേട്ടിട്ടില്ലാത്തവർ  ചുരുക്കമായിരിക്കും. അടുത്ത കാലത്ത് ശിലായുഗ സംസ്കാരത്തിലെതെന്ന്  കരുതപ്പെടുന്ന ശിലാലിഖിതങ്ങൾ  എടയ്ക്കൽ ഗുഹയിൽ നിന്ന് ലഭിക്കുകയുണ്ടായി കേരളത്തിൽ നിന്ന് ലഭിച്ചിട്ടുള്ള ഏറ്റവും പഴക്കം ചെന്ന ശിലാലിഖിതങ്ങൾ ഇവിടെയാണുള്ളത്. കേരളത്തിൽ മാത്രമല്ല ഇന്ത്യയുടെ വിവിധ കോണുകളിൽ ഇത്തരത്തിലുള്ള ഗുഹകളും ശിലാലിഖിതങ്ങളും കണ്ടെത്തിയിട്ടുണ്ട്. കേരളത്തിലെ ബുദ്ധ ജൈനമത പാരമ്പര്യത്തിന്റെ തെളിവുകൾ കണ്ടെത്തിയത് ഗുഹാമുഖങ്ങളിൽ  നിന്നാണ്.  ഭാഷാസമൂഹം രൂപപ്പെടുന്നതിനു മുന്‍പ് മനുഷ്യൻ ചിത്രങ്ങളിലൂടെയും ചിഹ്നങ്ങളിലൂടെയുമാണ് ആശയവിനിമയം നടത്തിയിരുന്നത്. അത്തരത്തിൽ ഗുഹയ്ക്കുള്ളിലെ ചിത്രത്തിലേയ്ക്ക് വായനക്കാരെ കൂട്ടികൊണ്ടു പോകുന്ന കവിതയാണ് ശ്രീകുമാർ കരിയാട് രചിച്ച ‘ ഉപ്പ് ചാലിച്ച ചിത്രമേ’.

   ഉത്തരാധുനിക കവികളുടെ നിരയിൽ ശ്രദ്ധേയനായ കവിയാണ് ശ്രീകുമാർ കരിയാട്. അദ്ദേഹം എറണാകുളം ജില്ലയിലെ കരിയാട് അകപ്പറമ്പ് ഗ്രാമത്തിൽ ജനിച്ചു. മാധ്യമ പ്രവർത്തകൻ, കവി എന്നീ നിലകളിൽ ശ്രദ്ധേയൻ. മേഘപഠനങ്ങൾ,  നിലാവും പിച്ചക്കാരനും,  തത്തകളുടെ സ്കൂൾ, ഒന്നാം പാഠപുസ്തകം,  മാഞ്ഞുപോയില്ല വൃത്തങ്ങൾ, പഴയ നിയമത്തിൽ പുഴകളൊഴുകുന്നു എന്നിവ പ്രധാനപ്പെട്ട കവിതാ സമാഹാരങ്ങളാണ്. എസ്.ബി.ടി കവിതാപുരസ്കാരം, ഏറ്റുമാനൂർ കാവ്യവേദി പുരസ്കാരം എന്നീ പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.  പി.  രാമൻ,  കുഴൂർ വിത്സൺ  എന്നിവർ സമകാലികരായ കവികളാണ്.

Key words

ആധുനികത-ഉത്തരാധുനികത -ബിംബകൽപ്പന -രൂപഘടന – ബഹുസ്വരത- താളബദ്ധത

4.8.1. Content

പ്രാചീനമായ ഒരു ഗുഹയ്ക്കുള്ളിൽ എത്തിച്ചേരുന്ന കവി , ഗുഹയ്ക്കുള്ളിലെ വെളിച്ചം കടന്നു ചെല്ലാത്ത ഒരു മൂലയിൽ ആലേഖനം ചെയ്തിരിക്കുന്ന ഒരു ചിത്രത്തെയും അതിൽ കണ്ണുനീർ ചാലിച്ച ചരിത്രത്തെയും കൊണ്ടുത്തുന്നതാണ് കവിതയുടെ കേന്ദ പ്രമേയം. തുടർ‍ന്ന് ചിത്രത്തിനു പിന്നിലുള്ള ചരിത്രത്തിലേയ്ക്ക് കവി വായനക്കാര കൂട്ടിക്കൊണ്ടു പോകുന്നു.  ചരിത്രത്തിനു രേഖീയമായ ഒരു മുഖമല്ല ഉള്ളതെന്നും അടയാളപ്പെടുത്താതെ പോയ ഏടുകളിലൂടെ ചരിത്രം വായിക്കണമെന്നും  ചിത്രത്തെ ബിംബവത്ക്കരിച്ചുകൊണ്ട്  പറയുകയാണ് കവി.

വരികള്‍

പ്രാചീനക്കൽഗുഹയ്ക്കുള്ളിൽ

……………………………………

ഉപ്പുചാലിച്ച ചിത്രമേ

ആശയ വിശദീകരണം

പ്രാചീനമായ ഗുഹയ്ക്കുള്ളിലെ വെട്ടം വീഴാത്ത ഭിത്തിയിൽ ഒരിറ്റു കണ്ണുനീരിൻ്റെ ഉപ്പുചാലിച്ച ചിത്രം കവി കാണുന്നതാണ് സന്ദർഭം. പ്രാചീന ഗുഹയ്ക്കുള്ളിലെ വെട്ടം വീഴാത്ത ഭിത്തിയിൽ കവി കണ്ടെടുക്കുന്ന കണ്ണീരിൻ്റെ  ഉപ്പുചാലിച്ച ചിത്രം ചരിത്രത്തിലേയ്ക്കുള്ള ഒരു നോട്ടമാണ്. കവിതയിലെ വെളിച്ചമെത്താത്ത ഭിത്തി അധികമാരും കടന്നു ചെന്നിട്ടില്ലാത്ത ചരിത്രത്തെ സൂചിപ്പിക്കുന്നു.

വരികള്‍

“നിന്നെക്കാണുന്നതിനായി

…………………………..

കണ്ണുനീരേ, തൊഴട്ടെ ഞാൻ ‘

ആശയ വിശദീകരണം

നിന്നെക്കാണുന്നതിനു വേണ്ടി പക്ഷിയെപ്പോലെ പറന്നു ഞാനിവിടെ വന്നു നിൽക്കുന്നു. ചിത്രത്തിൽ ചാലിച്ച ‘കണ്ണുനീരിനെ തൊഴുട്ടെ’ എന്ന് കവി ചോദിക്കുകയാണ്. പ്രാചീന ഗുഹയ്ക്കുള്ളിലെ വെളിച്ചമെത്താത്ത  മൂലയിൽ ആലേഖനം ചെയ്തിരിക്കുന്ന ചിത്രത്തിന് മുന്നിൽ കവി നിൽക്കുന്നു. ശേഷം ചിത്രത്തിൽ ചാലിച്ചിരിക്കുന്ന കണ്ണുനീരിനെ കാണുകയും അതിനെ തൊഴട്ടേ എന്നു ചോദിക്കുകയും ചെയ്യുന്നതിലൂടെ ഒരു ജീവിത ചരിത്രത്തെ കണ്ടെത്തുകയാണ് കവി. എവിടെയും അടയാളപ്പെടുത്താതെ പോയ എത്രയോ മനുഷ്യരുടെ കണ്ണിരിലൂടെയാണ് ചരിത്രം നിർമ്മിക്കപ്പെട്ടിരിക്കുന്നത് എന്ന് സാരം.

വരികൾ

“ചിത്രമേ, നിൻ സ്വരൂപത്തി-

…… ………………………………

കൂട്ടുകൾ നിൻ സൃഷ്ടിയിൽ “

അർത്ഥ വിശദീകരണം

ഗഹ്വരം                          =       ഗുഹ,  കാട്,  വള്ളിക്കുടിൽ, ആഴമുള്ള കുഴി

കടും ചായക്കൂട്ടുകൾ  = കുടുത്ത നിറങ്ങളുടെക്കൂട്ടുകൾ

 

ആശയ വിശദീകരണം

ചിത്രമേ, നിന്റെ ഉടൽ കടലായി മാറുന്നു. ഞാൻ നിന്റെ രൂപത്തിൽ എപ്പോഴും ദുഃഖത്തിന്റെ തിരമാലകൾ കാണുന്നു. ഗുഹാമുഖത്തുനിന്നു കേൾക്കുന്ന ഏകാന്തതയുടെ വിലാപം പോലെ എത്ര ചായ കൂട്ടുകളാണ് നിന്റെ സൃഷ്ടിയിൽ എന്ന് കവി ചിത്രത്തോട് ചോദിക്കുന്നു. ഗുഹയ്‌ക്കുളളിലെ ചിത്രത്തെക്കുറിച്ച് കവി  വാചാലനാകുന്നുതാണ് സന്ദർഭം.  ചിത്രത്തെ കവി കടലായും അതിൽ നിറയുന്ന ദുഃഖത്തെ അലകളായും കൽപ്പിച്ചിരിക്കുന്നു.  കണ്ടെടുക്കാതെ പോയ എത്രയെത്ര മനുഷ്യരുടെ ജീവിതങ്ങളാണ് ചരിത്രത്തെയും വർത്തമാനത്തെയും നിർമ്മിച്ചതെന്ന സൂചനയാണ് ഈ വരികളിൽ നിന്ന് ലഭിക്കുന്നത്.

വരികൾ

“നിന്റെയാത്മാവു നിറയെ

……. ………………………………………….

പുഴകൾ, പണ്ടേ ജനിച്ചവർ”

ആശയ വിശദീകരണം

നിന്റെ ആത്മാവിലെ സ്വപ്നങ്ങളാകുന്ന കപ്പൽ തകർന്നു പോയ്. അത് ആവിഷ്ക്കരിക്കാൻ ശ്രമിച്ച ചിത്രകാരൻ മരിച്ചു.  നിൻറെ രൂപത്തിലിപ്പോഴും അരൂപത്തിന്റെ ഛായിൽ ഒളിച്ചിരിപ്പുണ്ടു കദനപ്പുഴകൾ, പണ്ടേ ജനിച്ചവർ എന്ന് കവി ചിത്രത്തോടു പറയുന്നതാണ് സന്ദർഭം.

വരികൾ

“ഇപ്പോൾ ഞാൻ നിന്നെ നോക്കുമ്പോ-

…… . …. ……………………………………

നീരിൻ തനിപ്പകർപ്പു നി “

ആശയ വിശദീകരണം

ഇപ്പോൾ ഞാൻ നിന്നെ നോക്കുമ്പോൾ ,നീ ഒരു തുള്ളിയായി ഊറിക്കൂടി എൻറെ കണ്ണുനീരിന്റെ തനിപ്പകർപ്പായിരിക്കുന്നു. കവി ചിത്രത്തിൽ നോക്കുമ്പോൾ കാണുന്ന കണ്ണുനീർത്തുള്ളി കവിയുടേത് കൂടിയായിരിക്കുന്നു എന്ന് സാരം. മനുഷ്യരുടെ അതിജീവന ചരിത്രത്തിലേയ്ക്കാണ് കവി കടന്നുചെല്ലുന്നത്. രേഖപ്പെടുത്താതെ പോയ മാനുഷിക ഭാവങ്ങളെയാണ് ചിത്രത്തിൽ നിന്ന് കവി കണ്ടെത്തുന്നത്.

കാവ്യാവലോകനം

താളാത്മകതയും ഹൃദ്യമായ ഭാഷാശൈലിയും ശ്രീകുമാർ കരിയാടിന്റെ കവിതകളുടെ പ്രധാന സവിശേഷതയാണ്.  പ്രാചീന ഗുഹയ്ക്കുള്ളിൽ കവി കണ്ടെത്തുന്ന ചിത്രത്തിൽ നിറയുന്ന കണ്ണുനീരാണ് കവിതയിലെ പ്രധാന ബിംബം. കണ്ണുനീർ ചാലിച്ച ചിത്രത്തിൽ നിന്ന് കണ്ണുനീർ ചാലിച്ച ചരിത്രത്തെയാണ് കവി കണ്ടെത്തുന്നത് . കവിതയിൽ ഉപ്പ് കണ്ണുനീരാർന്ന ചരിത്രത്തിന്റെയും ജീവന്റെയും ബിംബമാണ്. മനുഷ്യരാശിയുടെ ചരിത്രത്തിലേയ്ക്കുള്ള നോട്ടം ഗുഹാമുഖത്തിലെ ഒരു ചിത്രത്തിൽ നിന്ന് ആരംഭിക്കുന്ന രീതി സവിശേഷമാണ്.  എഴുത്തിനും മുൻപേ ആരംഭിച്ച വരകളുടെ ചരിത്രത്തിൽ നിന്നാണ് കവിത ആരംഭിക്കുന്നത്. അതിലും ഇടമില്ലാതെ പോയ എത്രയോ ചരിത്രങ്ങൾ ചിത്രത്തിനു പിന്നിലുണ്ടാകാം എന്ന സൂചനയും കവിതയിൽ നിന്ന് ലഭിക്കുന്നു. ബഹുസ്വരമായ വായനാ സാധ്യതകൾക്ക് വഴി തുറക്കുന്ന കവിതയാണ് ‘ ഉപ്പ് ചാലിച്ച ചിത്രമേ ‘ എന്ന് നിസംശയം പറയാം.

Recap

  • താളബദ്ധതയും ചൊൽവടിവുകളും
  • അബോധത്തിലേയ്ക്കുള്ള സഞ്ചാരം
  • ബദൽ ചരിത്രത്തിലേക്കുള്ള നോട്ടം
  • ഗുഹയിലെ ചിത്രം -എന്ന ബിംബകൽപ്പന
  • ചരിത്രത്തിന്റെ കാണാപ്പുറങ്ങൾ
  • അലങ്കാര ഭംഗി -കാവ്യഭാഷ
  • ഉപമ -അലങ്കാരം
  • ബഹുസ്വര വായനകൾ
  • ഉപ്പ് എന്ന ബിംബവും ചിത്രവും

Questions

  1. പ്രാചീന കൽ ഗുഹയ്ക്കുള്ളിലെ വെട്ടം വീഴാത്ത ഭിത്തിയിൽ എന്താണുള്ളത്?
  2. പ്രാചീന ഗുഹയ്ക്കുള്ളിൽ എവിടെയാണ് ചിത്രം ആലേഖനം ചെയ്തിരിക്കുന്നത്?
  3. എങ്ങനെയുള്ള ചിത്രമാണ് പ്രാചീന ഗുഹയ്ക്കുള്ളിലെ വെട്ടം വീഴാത്ത ഭിത്തിയിൽ ആലേഖനം ചെയ്തിരിക്കുന്നത്?
  4. കവിതയിൽ ‘കണ്ണീരിന്റെ ഉപ്പുചാലിച്ച് കാണപ്പെട്ടത് എന്താണ്?
  5. വെട്ടം വീഴാത്ത ഭിത്തിയെ കണ്ണീരിന്റെ ഉപ്പുചാലിച്ച ചിത്രം എവിടെയാണുള്ളത്?
  6. ‘ നിന്നെ കാണുന്നതിനായി ‘ എന്തിനെപ്പോലെ പറന്നു എന്നാണ് കവി പറയുന്നത് ?
  7. എന്തിനുവേണ്ടിയാണ് പക്ഷിയെപ്പോലെ പറന്നത്?
  8. ആരെ തൊഴട്ടെ എന്നാണ് കവി പറയുന്നത്?
  9. പക്ഷിയെപ്പോലെ പറന്ന് എവിടെ വന്നു നിൽക്കുന്നു എന്നാണ് കവി പറയുന്നത്?
  10. കണ്ണുനീരിനോട് എന്ത് ചെയ്യട്ടെ എന്നാണ് കവി ചോദിക്കുന്നത്? .
  11. ചിത്രത്തിന്റെ സ്വരൂപത്തിൽ കവി എപ്പോഴും കാണുന്നത് എന്താണ്?
  12. ദുഖത്തിന്നലകൾ  കവി എവിടെയാണ് കാണുന്നത്?
  13. താനെ കടലായി മാറുന്നത് എന്താണ്?
  14. നിന്നുടൽ എന്തായി മാറുന്നു?
  15. ആരുടെ സ്വരൂപത്തിലാണ് ദുഃഖത്തിന്നലകൾ കാണുന്നത് ?
  16. കടും ചായക്കൂട്ടുകൾ എവിടെയാണ് കണ്ടത്?
  17. ഏകാന്തരോദനത്തിന്റെ ഗഹ്വരാന്തങ്ങളെന്ന പോൽ കാണപ്പെട്ടതെന്ത്?
  18. എങ്ങനെയുള്ള ഗഹ്വരാന്തങ്ങൾ?
  19. ആത്മാവ് നിറയെ എന്താണ് തകർന്നത്?
  20. ആരാണ് മരിച്ചു പോയത്?
  21. അരൂപത്തിന്റെ ഛായയിൽ ഒളിച്ചിരിക്കുന്നത് ആരാണ്? .
  22. കദനപ്പുഴകളും പണ്ടേ ജനിച്ചവരും എവിടെയാണ് ഒളിച്ചിരിക്കുന്നത്?
  23. എന്തിൻറെ ‘ തനിപ്പകർപ്പു നീ ‘ എന്നാണ് കവി പറയുന്നത്?

Answers

  1. ചിത്രം
  2. വെട്ടം വീഴാത്ത ഭിത്തിയിൽ
  3. കണ്ണീരിന്റെ ഉപ്പു ചാലിച്ച ചിത്രം
  4. ചിത്രം
  5. പ്രാചീന ഗുഹയ്ക്കുള്ളിൽ
  6. പക്ഷിയെ പോലെ
  7. നിന്നെ കാണുന്നതിനായി
  8. കണ്ണുനീരിനെ
  9. കണ്ണുനീരിനു മുന്നിൽ
  10. തൊഴട്ടെ
  11. ദുഖത്തിന്നലകൾ,
  12. ചിത്രത്തിൻ സ്വരൂപത്തിൽ
  13. നിന്നുടൽ
  14. കടലായി.
  15. ചിത്രത്തിൻ.
  16. ചിത്രത്തിൽ
  17. കടും ചായക്കൂട്ടുകൾ
  18. ഏകാന്താരോദനത്തിന്റെ
  19. സ്വപ്‍നക്കപ്പൽ
  20. ചിത്രകാരൻ
  21. കദനപ്പുഴകൾ , പണ്ടേ ജനിച്ചവർ
  22. അരൂപത്തിന്റെ ഛായയിൽ
  23. എന്റെ കണ്ണുനീരിന്റെ

Assignment topics

  1.  ‘ഉപ്പു ചാലിച്ച ചിത്രമേ ‘ എന്ന കവിതയിലെ കാവ്യബിംബങ്ങൾ -കുറിപ്പെഴുതുക
  2. പുതുകവിതയുടെ സവിശേഷതകൾ ഉപന്യാസം തയ്യാറാക്കുക
  3. ശ്രീകുമാർ കരിയാടിന്റെ കാവ്യ ജീവിതത്തെ പരിചയപ്പെടുത്തുക.

References

  1. ശ്രീകുമാർ ടി.ടി – ഉത്തരാധുനികതയ്ക്കപ്പുറം, ഡി.സി ബുക്സ്, കോട്ടയം.
  2.  പി.പവിത്രൻ – ആധുനികതയുടെ കുറ്റസമ്മതം,  എസ്.പി.സി.എസ്., കോട്ടയം.
  3. എം.ലീലാവതി – മലയാള കവിതാ സാഹിത്യ ചരിത്രം,കേരളാ സാഹിത്യ അക്കാദമി, തൃശ്ശൂർ.
  4. പി.കെ.പോക്കർ – ആധുനികോത്തരതയുടെ കേരളീയ പരിസരം,എസ്.പി.സി.എസ്.,കോട്ടയം.
  5.  പോൾ എം.എസ്. –  ഉത്തരാധുനിക കവിതാ പഠനങ്ങൾ, റെയിൻബോ ബുക്ക്സ്‌,കോഴിക്കോട്.
  6. സച്ചിദാനന്ദൻ –  മലയാള കവിതാ പഠനങ്ങൾ, മാതൃഭൂമി ബുക്ക്സ്, കോട്ടയം.

E- content

      1.ശ്രീകുമാർ കരിയാടിൻ്റെ ചിത്രം

  1. പുസ്തകങ്ങൾ

  1. മറ്റു വിവരങ്ങൾ

https://youtu.be/hdz3j_P2JJA

https://youtu.be/qmt–9yK560

https://www.indulekha.com/index.php?route=product/author/info&author_id=503