Course Content
മലയാള കവിത ആധുനികം
0/33
Environmental Studies
Study the environment
0/2
English Language and Linguistics
കേരളസംസ്കാരം : പ്രാചീനം മദ്ധ്യകാലീനം
0/20
BA Malayalam
About Lesson

unit1:

സംഘകാലത്തെ ഭരണസമ്പ്രദായം

Learning Outcomes

  • സംഘകാലത്തെപ്പറ്റിയുള്ള സമഗ്രമായ അവബോധമുണ്ടാകുന്നു
  • സംഘകാലത്തെ ഭരണസമ്പ്രദായത്തെക്കുറിച്ച് ധാരണ നേടുന്നു
  • സംഘകാല ഭൂപ്രകൃതിയെക്കുറിച്ച് അറിവ് നേടുന്നു

Prerequisites

ക്രിസ്തുവര്‍ഷത്തിന്‍റെ ആദ്യത്തെ അഞ്ച് നൂറ്റാണ്ടുകളാണ് സംഘകാലമെന്നറിയപ്പെടുന്നത്. തമിഴകവും കേരളവും ഉള്‍പ്പെടുന്ന ദക്ഷിണേന്ത്യയുടെ ചരിത്രത്തിലെ പ്രധാനപ്പെട്ട കാല മാണിത്.’സംഘങ്ങള്‍’ എന്നറിയപ്പെട്ട നിരവധി കൂട്ടങ്ങള്‍ രചിച്ച കൃതികളിലൂടെയാണ് സം ഘകാലത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമാകുന്നത്.കലാകാരന്മാരും സാഹിത്യകാരന്മാരും ഭരണാധികാരികളും ഉള്‍ക്കൊള്ളുന്ന സാംസ്കാരിക സദസ്സാണ് ‘സംഘം’ എന്നറിയപ്പെട്ടിരു ന്നത്.എട്ടാം നൂറ്റാണ്ടില്‍ രചിക്കപ്പെട്ടെന്ന് കരുതുന്ന ഇറൈയനാര്‍ അകപ്പൊരുളിന് നക്കീരന്‍ എഴുതിയ വ്യാഖ്യാനത്തിലാണ് സംഘത്തെപ്പറ്റിയുള്ള ആദ്യ പരാമര്‍ശമുള്ളത്.തലൈസം ഘം, ഇടൈസംഘം, കടൈസംഘം എന്നിങ്ങനെ മൂന്ന് സംഘങ്ങള്‍ ഉള്ളതായി പറയപ്പെടു ന്നു.ഇതില്‍ ആദ്യ രണ്ട് സംഘങ്ങളെക്കുറിച്ചുള്ള വിവരണങ്ങള്‍ അതിശയോക്തിപരമാണെ ങ്കിലും മൂന്നാമത്തെ സംഘം യഥാര്‍ത്ഥത്തിലുള്ളതായിരിക്കാമെന്നു കരുതപ്പെടുന്നു.മൂന്ന് സംഘങ്ങള്‍ക്കും കൂടി 9990 വര്‍ഷത്തെ പഴക്കമുണ്ടെന്ന വാദത്തിലെ അതീവ ദീര്‍ഘമായ കാ ലകല്‍പ്പനയാണ് ഇതൊരു കെട്ടുകഥയാണെന്ന വാദം പ്രബലമാക്കിയത്.മൂന്നു സംഘവും കൂടി 319 വര്‍ഷമാണ് നിലനിന്നത് എന്നാണ് കേസരിയുടെ അഭിപ്രായം. ആദ്യ സംഘത്തിന്‍റെ ആസ്ഥാനം തെന്മധുരയാണെന്ന് കരുതപ്പെടുന്നു.ഇത് പിന്നീട് കടലെടുത്തു പോയി.വിരിച ടൈ കടവുള്‍ (ശിവന്‍), മുരുകവേള്‍ (സുബ്രഹ്മണ്യന്‍), നിധിയില്‍ കിഴാര്‍ (കുബേരന്‍) എന്നി വര്‍ ഇതില്‍ ഉള്‍പ്പെട്ടിരുന്നു.കവാടപുരം ആസ്ഥാനമായാണ് ഇടൈ സംഘം രൂപംകൊണ്ടത്.. അഗസ്ത്യരും തൊല്‍ക്കാപ്പിയരും ഇതില്‍ അംഗങ്ങളായിരുന്നു.തുടര്‍ന്നാണ് മധുര കേന്ദ്ര മായി കടൈസംഘം രൂപപ്പെടുന്നത്.സംഘസാഹിത്യം എന്നറിയപ്പെടുന്ന കൃതികള്‍ കടൈ സംഘമാണ് രചിച്ചത്.സംഘസാഹിത്യത്തില്‍ ആകെയുള്ള 36 കൃതികളെ എട്ടുത്തൊകൈ, പത്തുപ്പാട്ട്, പതിനെണ്‍ കീഴ്കണക്ക് എന്നിങ്ങനെ മൂന്നാക്കി തിരിച്ചിട്ടുണ്ട്.തൊല്‍ക്കാപ്പിയം, നറ്റിണൈ, കുറുന്തൊകൈ, ഐങ്കുറുനൂറ്, പതിറ്റുപ്പത്ത്, അകനാനൂറ്, പുറനാനൂറ്, പരിപാടന്‍റ, കലിത്തൊകൈ, തിരുക്കുറള്‍, ചിലപ്പതികാരം, മണിമേഖല എന്നിവ പ്രധാന സംഘകൃ തികളായി പരിഗണിക്കപ്പെടുന്നവയാണ്.ഈ കൃതികളില്‍നിന്ന് അക്കാലത്തെ ഭരണരംഗം, സാമൂഹ്യ-സാമ്പത്തിക സ്ഥിതി, വേഷവിധാനങ്ങള്‍, ആചാരങ്ങള്‍ തുടങ്ങി ഗ്രാമീണ ജീവിത ത്തിന്‍റെ വിശദാംശങ്ങള്‍ ലഭിക്കുന്നുണ്ട്.

Keywords

സംഘംക്യതികള്‍-കോ -കോന്‍-കടുംകോ-പെരുംതേവി-മന്‍റം-കൊറ്റവൈ

Discussion

തലമുറകളിലൂടെയുള്ള കേരളീയ ജനങ്ങളുടെ വര്‍ഗസംഗ്രഥനത്തെപ്പറ്റി നരവംശ ശാസ്ത്രജ്ഞന്‍മാര്‍ പഠനം നടത്തുകയും ഊഹാധിഷ്ഠിതമെങ്കിലും കൗതുകകരമായ പല സിദ്ധാന്തങ്ങളും ആവിഷ്കരിക്കുകയും ചെയ്തിട്ടുണ്ട്. പൊതുവെ ദക്ഷിണേന്ത്യയിലെന്നപോലെ കേരളത്തിലെയും ആദിമ വര്‍ഗക്കാര്‍ നെഗ്രിറ്റോ വംശജരാണെന്ന് പറയപ്പെടുന്നു. ഇന്നും കേരള ത്തിലെ വനപ്രദേശങ്ങളില്‍ താമസിക്കുന്ന കാടര്‍, കാണിക്കാര്‍, മലമ്പണ്ടാരങ്ങള്‍, മുതുവാന്‍മാര്‍, ഉള്ളാടന്‍മാര്‍, ഊരാളികള്‍, പണിയന്‍മാര്‍ തുടങ്ങിയ ഗിരിവര്‍ഗക്കാര്‍ നെഗ്രിറ്റോ വിഭാഗ ത്തില്‍പ്പെട്ടവരാണ്. ഈ വര്‍ഗക്കാരില്‍ അധികം പേര്‍ക്കും ചുരുണ്ടമുടിയും കറുത്ത തൊലിയും വട്ടത്തലയും വീതിയേറിയ മൂക്കുമാണുള്ളത്. ഇവര്‍ തലയില്‍ ചീപ്പും അണിഞ്ഞിരുന്നു. ഇവ യെല്ലാം ഇവര്‍ക്കും ലോകത്തിന്‍റെ ഇതരഭാഗങ്ങളിലുള്ള ഇതേ വര്‍ഗക്കാര്‍ക്കും തുല്യമാണ്. നീണ്ട തലയും, പരന്ന മൂക്കും, ഇരുണ്ട തൊലിയും ഉള്ള ആസ്ട്രലോയിഡുകള്‍ നെഗ്രിറ്റോകളുടെ സ്ഥാനം അപഹരിച്ചിരിക്കണം. ഇരുളര്‍, കുറിച്യര്‍, കരിമ്പാലന്‍മാര്‍, മലയരന്‍മാര്‍, മലവേടന്‍മാര്‍ തുടങ്ങിയവര്‍ ആസ്ട്രലോയിഡ് വര്‍ഗക്കാരാണ്. ഇവരെ തള്ളി മാറ്റിക്കൊണ്ടു കടന്നുവന്ന മെഡിറ്റെറേനിയന്‍ വര്‍ഗക്കാരാണ് ദക്ഷിണേന്ത്യ യിലെ ദ്രാവിഡവര്‍ഗത്തിന്‍റെ പ്രധാന ഘടകമെ ന്ന് വിശ്വസിക്കപ്പെടുന്നു. ഇവര്‍ ഗ്രീക്കുകാരുടെ ആക്രമണത്താല്‍ മെഡിറ്ററേനിയന്‍ പ്രദേശങ്ങളി ലെ തങ്ങളുടെ ആദിമ സങ്കേതം കൈവെടിഞ്ഞ് മൂന്നു സംഘങ്ങളായി ഒന്നിനു പുറകെ ഒന്നായി ഇന്ത്യയിലേക്ക് വന്നു എന്നതാണ് പൊതുവെ യുള്ള അഭിപ്രായം. ഒരു സംഘം തെക്കേ ഇന്ത്യ യിലും മറ്റൊരു സംഘം പടിഞ്ഞാറെ ഇന്ത്യയിലും മൂന്നാമത്തേത്, ഉത്തരേന്ത്യയില്‍ സിന്ധു തീരത്തും ആവാസമുറപ്പിച്ചു. ഈ മെഡിറ്ററേനിയന്‍ ജനങ്ങളാണ്, യഥാര്‍ത്ഥത്തില്‍ ദക്ഷി ണേന്ത്യയിലെ ദ്രാവിഡ സംസ്ക്കാരത്തിന്‍റെ സം വിധായകരെന്ന് വിശ്വസിക്കപ്പെടുന്നു. സിന്ധു തീരം താവളമാക്കിയവര്‍ സമാന്തരമായി സൈന്ധവസംസ്ക്കാരത്തിന് അഥവാ ഹാരപ്പാസം സ്ക്കാരത്തിന് രൂപം നല്‍കി.
ഉത്തരേന്ത്യയില്‍ ആര്യാധിനിവേശമുണ്ടായപ്പോള്‍ സിന്ധുതീരത്തിലെ ദ്രാവിഡ ജനങ്ങള്‍ അവിടം വിടുകയും തെക്കേ ഇന്ത്യ യിലെ സ്വവര്‍ഗക്കാരോടു ചേരുകയുമുണ്ടായി. നായന്‍മാര്‍, വെള്ളാളന്‍മാര്‍, ഈഴവര്‍ തുടങ്ങി യവര്‍ കേരളീയ ജനതയിലെ ദ്രാവിഡ ഘടകത്തിന്‍റെ പ്രാതിനിധ്യം വഹിക്കുന്നു. പുലയര്‍, പറയര്‍, കുറവര്‍ തുടങ്ങിയ പട്ടികജാതിക്കാരും ഇക്കൂട്ടത്തില്‍പ്പെടും. ക്രിസ്തുവര്‍ഷാരംഭത്തിനു രണ്ടോ മൂന്നോ നൂറ്റാണ്ടുകള്‍ക്ക് മുമ്പുതന്നെ കേരളത്തിലെത്തിത്തുടങ്ങിയ ആര്യന്മാര്‍ കേരളത്തിലെ ഇന്നത്തെ ജനസംഖ്യയുടെ വര്‍ഗഘട നയെ പൂര്‍ണ്ണമാക്കി. കേരളത്തില്‍ ഒടുക്കംവന്ന ആര്യന്മാരാണ് നമ്പൂതിരി ബ്രാഹ്മണര്‍. ഇന്ന് കേരളത്തിന്‍റെ വനങ്ങളില്‍ അഭയം തേടിയിരി ക്കുന്ന ഗിരിവര്‍ഗക്കാരുടെയും, സമതലങ്ങളില്‍ കഴിയുന്ന ചില പട്ടികജാതിക്കാരുടെയും പൂര്‍ വികരായിരുന്നു ഈ ഭൂമിയിലെ ആദിമ നിവാ സികളെന്ന് വര്‍ഗചരിത്രത്തെക്കുറിച്ചുള്ള പഠനം തെളിയിക്കുന്നു. എ.ഡി. പത്താം നൂറ്റാണ്ടുവരെ സാംസ്കാരികമായി തമിഴകത്തോട് ചേര്‍ന്നാണ് കേരളം നിലനിന്നത്. ആചാരാനുഷ്ഠാനങ്ങളി ലും ജീവിതരീതിയിലും ഇത് പ്രകടമായിരുന്നു. കൊടുംതമിഴ് എന്ന സംസാരഭാഷയും സമാന മായിരുന്നു.
2.1.1 ഭരണസമ്പ്രദായം

ക്രിസ്തുവര്‍ഷത്തിന്‍റെ ആദ്യത്തെ അഞ്ച് നൂറ്റാണ്ടുകളാണ് സംഘകാലമെന്നറിയ പ്പെടുന്നത്? അന്നു വിശാലമായ തമിഴകത്തിന്‍റെ ഒരു ഭാഗമായിരുന്നു കേരളം. വേണാട്, കുട്ടനാട്, കുടനാട്, പൂഴിനാട്, കാര്‍ക്കനാട് എന്നിങ്ങനെ അന്നത്തെ കേരളം അഞ്ചു നാടുകളായി വിഭജിക്കപ്പെട്ടു കിടന്നിരുന്നു. വിഴിഞ്ഞം മുതല്‍ കൊല്ലത്തിന് സമീപം വരെയുള്ള സ്ഥലമാണ് വേണാട് എന്നറിയപ്പെട്ടിരുന്നത്. കൊല്ലത്തിന് വടക്ക് കായലുകളും കുളങ്ങളും നിറഞ്ഞ പ്രദേശത്തിന് കുട്ടനാട് എന്ന് വിളിച്ചു. കോട്ടയം, ഇടുക്കി ജില്ലകളാണ് കര്‍ക്കാനാട്ടില്‍ ഉള്‍പ്പെട്ടിരുന്നത്. തൃശൂരും മലബാറിന്‍റെ തെക്കുഭാഗങ്ങളും കു ടനാട് എന്നറിയപ്പെട്ടു. കുടനാടിന് വടക്കുള്ള പ്രദേശങ്ങളായിരുന്നു പൂഴിനാട്. അതിനപ്പുറം കന്നട സംസാരിച്ചിരുന്ന ‘കൊണ്‍കാനം’ എന്ന പ്രദേശമായിരുന്നു. ആദ്യകാലങ്ങളില്‍ കുട്ടനാട്, കുടനാട് തുടങ്ങിയ പ്രദേശങ്ങളില്‍ മാത്രമാണ് ചേരസാമ്രാജ്യത്തിന് സ്വാധീനമുണ്ടായിരുന്നത്. സംഘകാലത്ത് ചേരരാജ്യത്തിന്‍റെ അതിര്‍ ത്തികള്‍ വികസിച്ചു. സംഘകൃതികളില്‍നിന്ന് അന്നത്തെ ഭരണസമ്പ്രദായത്തെപ്പറ്റി വ്യക്തമായ ചിത്രം ലഭിക്കുന്നു. രാജവാഴ്ചയിലധിഷ്ഠിതമായിരുന്നു അന്നത്തെ രാജ്യഭരണം. രാജ്യത്തിന്‍റെ തലസ്ഥാനം ‘വഞ്ചി’ ആയിരുന്നു. ഇടയ്ക്ക് തൊണ്ടിയും കൊങ്ങുനാട് കീഴടക്കിയതോടെ കരുവൂരും തലസ്ഥാനം ആയിട്ടുണ്ട്. ‘മുചിരി’ അന്ന് പ്രശസ്തമായിരുന്ന ഒരു തുറമുഖപട്ടണം ആയിരുന്നു. സ്വര്‍ണ്ണവും മദ്യവും നിറച്ച യവന കപ്പലുകള്‍ അക്കാലത്ത് ഈ തുറമുഖത്ത് സ്ഥി രമായി എത്തിയിരുന്നു.
ചോളപാണ്ഡ്യ രാജാക്കന്‍മാരെപ്പോലെ ചേരരാജാക്കന്‍മാരും മക്കത്തായ മുറയ്ക്കായിരുന്നു ഭരണാധികാരം ഏറ്റിരുന്നത്. ആഡംബര ജീവിതമാണ് രാജാവ് നയിച്ചിരുന്നത്. പനമാല ധരിച്ചിരുന്ന രാജാക്കന്മാരുടെ കൊടിയടയാളം വില്ലായിരുന്നു. വിലപ്പെട്ട കല്ലുകള്‍ പതിച്ച പൊ ന്നിന്‍ കിരീടമാണ് രാജാവ് അണിഞ്ഞിരുന്നത്. രാജാവിനെ ‘കോ’, കോന്‍, കടുംകോ (മഹാ രാജാവ്) എന്നിങ്ങനെ വിളിച്ചിരുന്നു. ദേവനാം പ്രിയ എന്നര്‍ത്ഥമുള്ള ‘വാനവരമ്പന്‍’ തുടങ്ങിയ ബിരുദങ്ങള്‍ ചേര്‍ത്തല്ലാതെ രാജാവിനെ പരാമര്‍ശിച്ചിരുന്നില്ല. രാജ്ഞിക്ക് പ്രത്യേക ബഹുമാന്യ പദവിയുണ്ടായിരുന്നു. മതപരമായ എല്ലാ ചടങ്ങുകളിലും രാജാവിനോടൊപ്പം രാജ്ഞിയും ആസനസ്ഥയാവാറുണ്ടായിരുന്നു. പെരുംതേവി (പട്ടമഹിഷി) എന്നാണ് രാജ്ഞിയെ വിളിച്ചിരു ന്നത്. ബഹുഭാര്യാത്വം സാധാരണമായിരുന്നെങ്കിലും, ബഹുഭര്‍തൃത്വത്തെപ്പറ്റി സംഘകാല കൃതികളില്‍ പറയുന്നില്ല. വിധവകള്‍ ചില സന്ദര്‍ഭങ്ങളില്‍ സതി അനുഷ്ഠിക്കുക പതിവായിരു ന്നു. ദക്ഷിണ കേരളത്തിലെ ആയ് ആണ്ടിരന്‍ മരിച്ചപ്പോള്‍ അദ്ദേഹത്തിന്‍റെ ഭാര്യമാര്‍ ‘ഉടന്ത ടി’ചാടിയത് ഇതിനുദാഹരണമാണ്. സതിയനുഷ്ഠിച്ച സ്ത്രീകളുടെ പട്ടടകളില്‍ സ്ഥാപിച്ച സ്മാരകശിലകളാണ് കേരളത്തില്‍ പലയിടങ്ങ ളിലും കാണുന്ന ‘പുലച്ചിക്കല്ലുകള്‍.’
രാജാക്കന്‍മാര്‍ സ്വേച്ഛാധിപതികളായിരുന്നു. ആ അധികാരം ആചാരക്രമങ്ങളാലും മന്ത്രി മാരുടെയും പണ്ഡിതന്‍മാരുടെയും ഉപദേശങ്ങ ളാലും നിയന്ത്രിതമായിരുന്നു. പണ്ഡിതന്മാരുടെ ഉപദേശം സ്വീകരിക്കുക എന്നത് രാജാക്കന്മാരുടെ കടമയായിരുന്നു. ഉപദേശം ചെവിക്കൊ ള്ളാത്ത രാജാക്കന്മാരെ മറ്റാരും നശിപ്പിച്ചില്ലെങ്കില്‍പ്പോലും സ്വയംനശിക്കും എന്നായിരുന്നു വിശ്വാസം. രാജാവിന് ഭൂമിയില്‍നിന്നും വ്യവസായത്തില്‍നിന്നും നികുതി ലഭിച്ചിരുന്നു. ആഭ്യ ന്തരവ്യാപാരത്തില്‍ ഏര്‍പ്പെടുത്തിയിരുന്ന നികുതിക്കു പുറമേ തുറമുഖങ്ങളിലെ കയറ്റുമതിയില്‍ ചുമത്തിയിരുന്ന ചുങ്കവും രാജ്യത്തിന്‍റെ വരുമാനം വര്‍ദ്ധിപ്പിച്ചു. ഉടമസ്ഥരില്ലാത്ത സമ്പത്തും,പടയോട്ടങ്ങളില്‍ ശത്രുരാജ്യങ്ങളില്‍നിന്നുപിടിച്ചെടുക്കുന്ന ധനവും രാജ്യത്തിന്‍റെ വരുമാനത്തില്‍പ്പെട്ടിരുന്നു. കൃഷിയിലും വാണിജ്യത്തിലും ചേരരാജ്യം അഭിവൃദ്ധി നേടിയിരുന്നതായി പല കൃതികളും സൂചിപ്പിക്കുന്നുണ്ട്.
ആഭ്യന്തര സമാധാനത്തിന് ചേരരാജാക്കന്‍മാരുടെ കാലത്ത് വിപുലമായ സംവിധാന മുണ്ടായിരുന്നു. കാലാള്‍, ആന, കുതിര, രഥം എന്നീ വിഭാഗങ്ങളില്‍ ചതുരംഗസേന ചേരരാജാ ക്കന്മാര്‍ക്ക് ഉണ്ടായിരുന്നു. യുദ്ധം സംഘകാല ജീവിതത്തിന്‍റെ അനിവാര്യമായ ഒരു ഭാഗമായിരു ന്നു. യുദ്ധസാഹചര്യങ്ങളില്‍ കാലാള്‍പ്പടയാണ് പ്രധാന ചുമതലകള്‍ വഹിച്ചത്. ശത്രുരാജ്യത്തിന്‍റെ കോട്ടമതിലുകള്‍ തകര്‍ക്കാനും എതിര്‍ സൈന്യത്തെ ചിന്നഭിന്നമാക്കാനുമാണ് ആനകളെ ഉപയോഗിച്ചിരുന്നത്. കുന്നും മലകളും നിറഞ്ഞ ഭൂപ്രകൃതിയില്‍ കുതിരകള്‍ക്ക് വലിയ സാധ്യതയുണ്ടായിരുന്നില്ലെങ്കിലും പരണരെ പോലുള്ള കവികള്‍ യുദ്ധരംഗങ്ങളിലെ കുതിര കളുടെ സാന്നിധ്യം രേഖപ്പെടുത്തുന്നുണ്ട്. തേര്‍ പ്പടയും വളരെ കുറച്ചു മാത്രം ഉണ്ടായിരിക്കാനാ ണ് സാധ്യത. അമ്പും വില്ലും, വാളും പരിചയും, വേലുമായിരുന്നു പടയാളികളുടെ ആയുധങ്ങള്‍. വേള്‍പ്പട, വാള്‍പ്പട, വില്‍പ്പട എന്നിങ്ങനെ മൂന്ന് വിഭാഗങ്ങള്‍ കാലാള്‍പ്പടക്കുണ്ടായിരുന്നു. കാ വല്‍ക്കാടുകളാല്‍ ചുറ്റപ്പെട്ട കിടങ്ങുകളെയും വലിയ കോട്ടകളെയുംപ്പറ്റി സംഘകൃതികള്‍ പരാമര്‍ശിക്കുന്നുണ്ട്. പറ മുഴക്കിയും ശംഖ് വിളിച്ചുമാണ് യുദ്ധത്തിന്‍റെ അറിയിപ്പു നല്‍കിയിരു ന്നത്. യുദ്ധം തുടങ്ങുന്നതിനുമുമ്പ് ‘കൊറ്റവൈ’ എന്ന യുദ്ധദേവതയെ പൂജിച്ചിരുന്നു. സ്ത്രീക ളും സമരവീര്യത്തില്‍ മുന്നിലായിരുന്നു. സ്ത്രീകള്‍ നേരിട്ട് പോര്‍ക്കളത്തില്‍ ചെന്ന് പടയാളികളില്‍ ആവേശം വളര്‍ത്തിയിരുന്നു. യുദ്ധത്തില്‍ എല്ലായ്പ്പോഴും രാജാവ് ആനപ്പുറത്തേറി നേരിട്ടാണ് സൈന്യങ്ങളെ നിയന്ത്രിച്ചിരുന്നത്. യുദ്ധത്തില്‍ മരിക്കുന്നത് അഭിമാനമായാണ് രാജാക്കന്മാര്‍ പൊതുവേ കണ്ടിരുന്നത്. രാജാവിനെ കൂടാതെ ഒരു സേനാനായകനും ഉണ്ടായിരുന്നു. രാജാക്കന്മാരുടെ അഭാവത്തില്‍ ചില യുദ്ധങ്ങള്‍ നയിച്ചിരുന്നത് ഈ സേനാനായകരായിരുന്നു. യുദ്ധത്തിന് പുറപ്പെടുന്നതിനുമുമ്പ് ഭടന്‍റെ പത്നി അവരുടെ മാലയും ചാന്തും ഭര്‍ത്താവിനെ അണിയിക്കുകയും തിരിച്ച് അയാളുടെ മാല സ്വന്തം കഴുത്തില്‍ ഇടുകയും ചെയ്യും. യുദ്ധത്തില്‍ മരിച്ചുവീണാല്‍ വീരസ്വര്‍ഗ്ഗം പ്രാപിക്കുമെന്നായിരുന്നു വിശ്വാസം. പോത്തിന്‍ തോലുകൊണ്ട് ഉണ്ടാക്കിയ മുരശ് അടിച്ചിട്ടാണ് യുദ്ധകാഹളം മുഴക്കിയിരുന്നത്.
കവികള്‍ക്കും പണ്ഡിതന്‍മാര്‍ക്കും രാജ കൊട്ടാരത്തിലും പൊതുജനങ്ങള്‍ക്കിടയിലുമു ണ്ടായിരുന്ന സവിശേഷ സ്ഥാനം സംഘകാലജീ വിതത്തിന്‍റെ പ്രധാന സവിശേഷതയായിരുന്നു. രാജാവ് അവര്‍ക്ക് പരിപൂര്‍ണ സംരക്ഷണം നല്‍കിയിരുന്നു. ആസ്ഥാന കവികളുടെ നേര്‍ക്ക് രാജാക്കന്‍മാര്‍ പുലര്‍ത്തിയ നിസീമമായ ഔദാര്യത്തിന്‍റെ കഥകള്‍കൊണ്ട് നിര്‍ഭരമാണ് സംഘകാല കാവ്യങ്ങള്‍. കവികള്‍ക്ക് ആനകളെ പ്പോലും സമ്മാനിച്ചതായി രേഖപ്പെടുത്തിയിട്ടു ണ്ട്. രാജാവിനും പ്രജകള്‍ക്കും തമ്മില്‍ അകല്‍ ച്ച കുറവായിരുന്നു. സംഘകാലത്തെ ഏറ്റവും പ്രധാനപ്പെട്ട ഒരു പ്രസ്ഥാനമായിരുന്നു ‘മന്‍റം.’ ഓരോ ഗ്രാമത്തിനും അതിന്‍റേതായ മന്‍റം ഉണ്ടായിരുന്നു. ഗ്രാമത്തിലെ ആലിന്‍ചുവട്ടിലോ മറ്റോ സമ്മേളിക്കുന്ന ഗ്രാമവൃദ്ധന്‍മാരുടെ സമി തിയായ മന്‍റം ഗ്രാമീണര്‍ക്കിടയിലെ തര്‍ക്കങ്ങ ളും വഴക്കുകളും പറഞ്ഞു തീര്‍ത്തിരുന്നു. ഈ ഗ്രാമസമ്മേളന സ്ഥലങ്ങള്‍ ‘മന്നം’ എന്ന പേ രില്‍ കേരളത്തില്‍ ഇപ്പോഴും നിലനില്‍ക്കുന്നു ണ്ട്. ചേരരാജ്യത്തിന്‍റെ അഞ്ചു മണ്ഡലങ്ങളിലെ രാജാക്കന്മാര്‍ക്ക് കീഴടങ്ങാത്ത ചിലര്‍ തമിഴക ത്ത് ഉണ്ടായിരുന്നു. ‘വേള്‍’, ‘ചിറ്റരചര്‍’ എന്നാണ് അവര്‍ അറിയപ്പെട്ടിരുന്നത്. ഇവരില്‍ പലരുടെ യും അധീനതയില്‍ വിശാലമായ ഭൂപ്രദേശങ്ങള്‍ നിലനിന്നു. കുതിരമലയിലെ അതിയമാന്‍, പൊ തിയമലയിലെ ആയ്, ഏഴിമലയിലെ നന്നന്‍, കൊല്ലിമലയിലെ ഓരി, മുള്ളൂര്‍മലയിലെ കാരി, പറമ്പുമലയിലെ പാരി, പന്‍റിമലയിലെ ആവി തുടങ്ങിയവരെല്ലാം ഇക്കൂട്ടത്തില്‍ പ്രധാനികളാണ്. വേള്‍മുഖ്യന്‍മാരെ തങ്ങളുടെ അധീനതയില്‍ കൊണ്ടുവരാനായി ചേര-ചോള-പാണ്ഡ്യ രാ ജാക്കന്മാര്‍ പല യുദ്ധങ്ങളും നടത്തി. അങ്ങനെ പലരും കീഴടങ്ങുകയും പില്‍ക്കാലത്ത് സാമന്ത ന്മാരായി തുടരുകയും ചെയ്തു.

Recap

  • ക്രിസ്തു വര്‍ഷത്തിലെ ആദ്യത്തെ അഞ്ചു നൂറ്റാണ്ടുകളാണ് സംഘകാലം
  • കേരളം അഞ്ചു നാടുകള്‍
  • കോ, കോന്‍, കടുംകോ എന്നിങ്ങനെ അറിയപ്പെട്ട രാജാവ്
  • സജീവമായ ചതുരംഗസേന
  • കവികള്‍ക്കും പണ്ഡിതന്മാര്‍ക്കും സവിശേഷസ്ഥാനം
  • മന്‍റം എന്ന പ്രാദേശിക സംവിധാനം
  • രാജാക്കന്മാര്‍ക്ക് കീഴടങ്ങാതിരുന്ന വേള്‍, ചിറ്റരചര്‍

Objective Type Questions

1. കേരളത്തിലെ ആദിമവര്‍ഗക്കാര്‍ ഏത് വംശത്തില്‍പ്പെട്ടവരാണ്?
2. സംഘകാലത്ത് വിഴിഞ്ഞം മുതല്‍ കൊല്ലം വരെയുള്ള പ്രദേശം അറിയപ്പെട്ടിരുന്നത്?
3. ഇന്നത്തെ കോട്ടയം, ഇടുക്കി ജില്ലകളുള്‍ക്കൊള്ളുന്ന പ്രദേശം സംഘകാലത്ത്
അറിയപ്പെട്ടിരുന്നത്?
4. കുടനാടില്‍ ഉള്‍പ്പെട്ടിരുന്ന പ്രദേശങ്ങള്‍?
5. സംഘകാലത്ത് ‘കടുംകോ എന്ന് വിളിച്ചിരുന്നത് ആരെ?
6. രാജ്ഞിയെ വിശേഷിപ്പിച്ചിരുന്ന പദം?
7. സതിയനുഷ്ഠിച്ച സ്ത്രീകളുടെ പട്ടടകളില്‍ സ്ഥാപിച്ച സ്മാരകശിലകള്‍ അറിയപ്പെടുന്നത്?
8. സംഘകാലത്തെ കാലാള്‍പ്പടയുടെ മൂന്ന് വിഭാഗങ്ങള്‍?
9. സംഘകാലത്ത് നിലവിലിരുന്ന പ്രാദേശിക നീതിനിര്‍വ്വഹണ സംവിധാനം?
10. യുദ്ധകാഹളം മുഴക്കാനായി ഉപയോഗിച്ചിരുന്ന വാദ്യാപകരണം?
11. സംഘകാലത്തെ യുദ്ധദേവതയുടെ പേര് എന്താണ്?
12. സംഘകാലത്തെ പ്രധാന തുറമുഖം ഏത്?

Answers to Objective Type Questions

1. നെഗ്രിറ്റോ വംശജര്‍
2. വേണാട്
3. കര്‍ക്കാനാട്
4. തൃശൂര്‍, മലബാറിന്‍റെ തെക്കുഭാഗങ്ങള്‍ 5. മഹാരാജാവിനെ
6. പെരുംതേവി, പട്ടമഹിഷി
7. പുലച്ചിക്കല്ലുകള്‍
8. വേള്‍പ്പട, വാള്‍പ്പട, വില്‍പ്പട
9. മന്‍റം
10. മുരശ്
11. കൊറ്റവൈ
12. മുചിരി

Assignments

  • സംഘകാലത്തെ സാമൂഹ്യജീവിതം
  • മന്‍റം-പ്രാദേശിക ഭരണ സംവിധാനമെന്ന നിലയില്‍

Suggested Readings

1. ജേക്കബ് നായത്തോട്,സംഘകാലത്തെ ജനജീവിതം, ചിന്താ പബ്ലിഷേഴ്സ്, തിരുവനന്തപുരം
2. എ. ശ്രീധരമേനോന്‍, കേരള ചരിത്രം, ഡി. സി. ബുക്സ്, കോട്ടയം
3. വേലായുധന്‍ പണിക്കശ്ശേരി, കേരള ചരിത്രം, ഡി. സി. ബുക്സ്, കോട്ടയം