Course Content
മലയാള കവിത ആധുനികം
0/33
Environmental Studies
Study the environment
0/2
English Language and Linguistics
കേരളസംസ്കാരം : പ്രാചീനം മദ്ധ്യകാലീനം
0/20
Private: BA Malayalam
About Lesson

unit2:

ശിലാശാസനങ്ങള്‍

Learning Outcomes

  • ശിലാശാസനങ്ങള്‍ കേരള ചരിത്ര രചനയെ സഹായിക്കുന്നുവെന്ന ധാരണ ഉണ്ടാകുന്നു
  • പ്രധാനപ്പെട്ട ശാസനങ്ങളും അവയുടെ ചരിത്രമൂല്യവും തിരിച്ചറിയുന്നു
  •  നാണയങ്ങള്‍ കേരള ചരിത്രരചനയില്‍ വഹിക്കുന്ന പങ്കിനെപ്പറ്റി മനസിലാക്കുന്നു

Prerequisites

കേരള ചരിത്രനിര്‍മ്മാണത്തില്‍ ഉപാദാനമായി പ്രവര്‍ത്തിക്കുന്ന ഏറെ പ്രാധാന്യമര്‍ഹി ക്കുന്ന ഒന്നാണ് ശാസനങ്ങള്‍.ലഭ്യമായ വിവരങ്ങള്‍ ലഭ്യമല്ലാത്ത ഒരു കാലത്തിന്‍റെ അടയാളങ്ങ ളായി അവശേഷിച്ചതാണവ.പ്രാചീന ജീവിതത്തിന്‍റെ വിശദമായ വിവരങ്ങള്‍ ശാസനങ്ങളില്‍ ഉണ്ട്.ചരിത്രപഠനത്തിന് സഹായകരമായി നാണയങ്ങളും വര്‍ത്തിക്കുന്നു.പഴയ നാണയങ്ങള്‍ ശേഖരിക്കുകന്നത് ഹോബിയാക്കിയ ചിലര്‍ നമുക്കിടയില്‍ ഉണ്ടാകും. ഒരു കാലഘട്ടത്തെ പല നിലയില്‍ വായിച്ചെടുക്കാവുന്ന ഒരു വഴി കൂടിയായി ആ ശേഖരണം മാറും.നാണയം ഇറക്കിയ കാലവും അതിലെ ചിഹ്നങ്ങളും വാക്യങ്ങളും എല്ലാം വിലപ്പെട്ട വിവരങ്ങള്‍ നല്‍കുന്നവയാണ്.

Keywords

ശിലാശാസനങ്ങള്‍-രാജാക്കന്മാരുടെ ശാസനങ്ങള്‍-ദേവാലയങ്ങളിലെ ശാസനങ്ങള്‍-നാണയ ങ്ങള്‍-വിദേശിനാണയങ്ങള്‍

Discussion

1.2.1 ശിലാശാസനങ്ങള്‍
കേരളത്തിന്‍റെ പ്രാചീന ചരിത്രത്തെ സംബന്ധിച്ചിടത്തോളം ശിലാശാസനങ്ങള്‍ വിശ്വാസ യോഗ്യമായ രേഖകളാണ്.കേരളത്തില്‍ നിലവിലിരുന്ന വിവിധ രാജ്യങ്ങളുടെ രാജവംശ ചരിത്രം രചിക്കാന്‍ സഹായിക്കുന്നവയാണീ ശാസനങ്ങള്‍.ജനങ്ങളുടെ രാഷ്ട്രീയവും സാമൂഹികവും സാംസ്ക്കാരികവുമായ ജീവിതത്തിലേക്ക് വെളിച്ചംവീശാനും ശാസനങ്ങള്‍ ഉപകരിക്കുന്നു.പ്രാചീന കാലത്തുണ്ടായിരുന്ന പ്രാദേശിക സമിതികളുടെ ഘടന, ജന്മികുടിയാന്‍ ബന്ധത്തിന്‍റെ സ്വഭാവം, വിദ്യാപീഠങ്ങളുടെ പ്രവര്‍ത്തനം ഇവയെക്കുറിച്ചു മനസ്സിലാക്കാന്‍ ശാസനങ്ങള്‍ നമ്മെ സഹായിക്കുന്നു.അവയില്‍ കാണുന്ന തീയതികള്‍, ചിഹ്നങ്ങള്‍, ജ്യോതിശാസ്ത്രപരമായ സൂചനകള്‍ മുതലായവ കേരളചരിത്രത്തിലെ ഒട്ടേറെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സഹായിച്ചിട്ടുണ്ട്.കലിവര്‍ഷം, കൊല്ലവര്‍ഷം, പുതുവയ്പ് വര്‍ഷം മുതലായ കാലഗണനാ സമ്പ്രദായങ്ങളാണ് ശാസനങ്ങളില്‍ ഉപയോഗിച്ചിട്ടുള്ള.ത്കേരളത്തില്‍നിന്നു ലഭിച്ചിട്ടുള്ള മിക്ക ശാസനങ്ങളിലെയും ഭാഷ മലയാളവും ലിപി വട്ടെഴുത്തുമാണ്.സംസ്കൃതമാണ് ചില ശാസ നങ്ങളിലെ ഭാഷ.സംസ്കൃതവും മലയാളവും ചേര്‍ന്ന ശാസനങ്ങളും കണ്ടെത്തിയിട്ടുണ്ട്.

രാജശേഖരവര്‍മ്മ(എ.ഡി.820- 844)ന്‍റെ വാഴപ്പള്ളി ശാസനമാണ് ചേരരാജാക്കന്മാരുടെ തായി കേരളത്തില്‍നിന്നു കണ്ടെത്തിയ ആദ്യ ശാസനം.സ്ഥാണു രവിവര്‍മ്മ(എ.ഡി.844- 855) യുടെ പതിനൊന്നാം ഭരണ വര്‍ഷത്തിലെ ഒരു ശാസനം ഇരിങ്ങാലക്കുട കൂടന്‍റമാണിക്യം ക്ഷേ ത്രത്തില്‍നിന്നു കിട്ടിയിട്ടുണ്ട്.ഗോദരവിവര്‍മ്മ യുടെ ചോക്കൂര്‍(ഏ.ഡി.923) ശാസനത്തിലാണ് കേരളത്തിലെ ദേവദാസികളെപ്പറ്റി ആദ്യ പരാ മര്‍ശമുള്ളത്.ഭാസ്കര രവിവര്‍മ്മ ഒന്നാമന്‍, ശ്രീ വല്ലഭന്‍ കോതാ, ഗോവര്‍ദ്ധ മാര്‍ത്താണ്ഡന്‍ എന്നീ മൂന്നുപേരെയും ഒന്നിച്ചു പരാമര്‍ശിക്കു ന്നതാണ് തൃക്കൊടിത്താനം ശാസനം.എ.ഡി.1000-)0മാണ്ട് ഭാസ്കര രവിവര്‍മ്മ ഒന്നാമന്‍ മഹോദയപുരത്തു വച്ച് ജൂതന്‍മാര്‍ക്കു നല്‍കിയ ചെപ്പേട് ചരിത്രപ്രസിദ്ധമായ രേഖകളിലൊന്നാ ണ്.ജോസഫ് റബ്ബാന്‍ എന്ന ജൂതപ്രമാണിക്ക് ചുങ്കവും മറ്റു നികുതികളും സ്വന്തമായി പിരിച്ചു കൊള്ളുക, പല്ലക്കേറുക തുടങ്ങി 72 അവകാശ ങ്ങളോടു കൂടിയ അഞ്ചുവണ്ണ സ്ഥാനം അനുവ ദിച്ചുകൊടുക്കുന്നതാണ് പ്രസ്തുത ശാസനം.
അയ്യനടികളുടെ ഏ.ഡി.849ലെ തരിസാ പ്പള്ളി ചെപ്പേടുകള്‍ തീയതി കൃത്യമായി കണ്ടു പിടിച്ച ആദ്യ കേരളശാസനമാണ്.വേണാട്ടു രാജാവ് കൊല്ലത്തെ തരിസാപ്പള്ളിക്ക് ഒട്ടേറെ അധികാരാവകാശങ്ങളോടുകൂടി ഒരു പ്രദേശം ദാനം ചെയ്യുന്നതാണ് ഈ ശാസനത്തിന്‍റെ ഉള്ള ടക്കം.ഈ കാലഘട്ടത്തില്‍ വേണാടിന് കുല ശേഖര സാമ്രാജ്യത്തിലെ സാമന്ത പദവിയേ ഉണ്ടായിരുന്നുള്ളു എന്ന് ഇതില്‍ നിന്നറിയാന്‍ കഴിയുന്നു.കൊല്ലത്തിന്‍റെ വാണിജ്യപ്രാധാന്യ വും ഈ ശാസനത്തില്‍ നിന്നു മനസ്സിലാകും. അറുനൂറ്റുവര്‍ എന്ന പ്രാദേശിക സമിതിയെപ്പ റ്റിയും, വില്‍പ്പന നികുതി, തൊഴില്‍ നികുതി, വാഹന നികുതി തുടങ്ങിയ പലതരം നികുതികളെപ്പറ്റിയും, മതസഹിഷ്ണുതയെപ്പറ്റിയും ഇതി ലൂടെ വ്യക്തമാകുന്നുണ്ട്.വേണാട് ശ്രീവല്ലഭന്‍ കോതയുടെ മാമ്പള്ളി ശാസന(എ.ഡി.974)മാണ് മറ്റൊരു ശാസനം.ശ്രീപത്മനാഭസ്വാമി ക്ഷേത്ര ത്തിലുള്ള മാര്‍ത്താണ്ഡവര്‍മ്മയുടെ സംസ്കൃത ശാസനങ്ങള്‍ പതിനെട്ടാം ശതകത്തിന്‍റെപൂര്‍വ്വാര്‍ ദ്ധത്തില്‍ അദ്ദേഹം ക്ഷേത്രം പുതുക്കിപണിയിച്ച തിന്‍റെ രേഖകളാണ്.
കേരളത്തിലെ ശിലാ താമ്രശാസനങ്ങ ളുടെ കൂട്ടത്തില്‍ ഏറ്റവും പ്രധാനമായ ഒരു പ്രമാണമാണ് മഹോദയപുരം തലസ്ഥാനമാക്കി വാണിരുന്ന പെരുമ്പടപ്പു രാജാവായ വീരരാഘ വചക്രവര്‍ത്തിയുടെ എ.ഡി.1225ലെ സിറിയന്‍ ക്രിസ്ത്യന്‍ താമ്രശാസനം. എ.ഡി.1000 ത്തില്‍ ഭാസ്കര രവിവര്‍മ്മ ഒന്നാമന്‍ ജൂതന്‍മാര്‍ക്ക് നല്‍കിയതുപോലെ വീരരാഘവ ചക്രവര്‍ത്തി ഈ ശാസനപ്രകാരം മഹോദയപുരത്തെ ക്രിസ് ത്യാനികള്‍ക്ക് ചില അവകാശങ്ങള്‍ അനുവദിച്ചു കൊടുക്കുന്നു.കേരള രാജാക്കന്‍മാരുടെ മതസ ഹിഷ്ണുതക്ക് ഇതും ഒരു തെളിവാണ്.
പുതുവയ്പു വര്‍ഷം 322ല്‍ മീനം 14-ാം തീയതി ചമച്ച ഒരു രേഖ ചേന്നമംഗലത്തെ പാലിയത്തുനിന്നു കണ്ടെത്തിയിട്ടുണ്ട്.കൊച്ചി രാജാവും ഡച്ച് ഈ സ്റ്റിന്ത്യാകമ്പനിയും തമ്മി ലുള്ള ഒരു കരാറാണ് ഇത്. പുതുവയ്പു വര്‍ഷം രേഖപ്പെടുത്തിയിട്ടുള്ള വളരെ ചുരുക്കം രേഖകളില്‍ ഒന്നാണെന്ന പ്രാധാന്യം ഇതിനുണ്ട്.എ.ഡി.1801 (കൊല്ലവര്‍ഷം 976) ല്‍ തിരുവഞ്ചി ക്കുളം ശിവക്ഷേത്രത്തില്‍നിന്നു കണ്ടെടുത്ത ഒരു രേഖയില്‍ ഒരു ശാസ്ത്രബാഹ്യന്‍ നശിപ്പിച്ച ആ ക്ഷേത്രം ശക്തന്‍ തമ്പുരാന്‍ (1790 1805) രണ്ടാ മത് പണിയിച്ചതായി കാണുന്നു.
കേരളത്തിലെ ശിലാ താമ്രശാസനങ്ങ ളെ പറ്റി പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പൊതു താല്‍പ്പര്യമുള്ള ചില ക്ഷേത്രരേഖകളുണ്ട്.തിരുവല്ലാ ക്ഷേത്രത്തിലെയും വടക്കുംനാഥ ക്ഷേത്ര ത്തിലേയും പട്ടാഴി ഭഗവതി ക്ഷേത്രത്തിലേയും രേഖകളാണ് ഇവയില്‍ കൂടുതല്‍ ചരിത്രമൂല്യമു ള്ളവ.തിരുവല്ലാച്ചെപ്പേടുകള്‍ ഒരു നീണ്ട ഗ്രന്ഥം തന്നെയാണ്.എ.ഡി.12-ാം ശതകമാണ് ഇവയുടെ രചനാകാലം.പഠനാര്‍ഹങ്ങളായ സാമൂഹ്യ സ്ഥാപനങ്ങളെയും സാമൂഹ്യാചാരങ്ങളെയും
ഇവ പരാമര്‍ശിക്കുന്നു.തൃശൂര്‍ വടക്കുന്നാഥ ക്ഷേത്രത്തില്‍ മൂന്നു ശാസനങ്ങളുണ്ട്.ഇവയു ടെയും കാലം ഏതാണ്ട് 12-ാംശതകം തന്നെയാണ്.വടക്കുന്നാഥക്ഷേത്രത്തിന്‍കീഴിലുള്ള കുടിയാന്‍മാരുടെയും മറ്റു ജീവനക്കാരുടെയും ചുമതലകളും അവകാശങ്ങളും നിശ്ചയിക്കുന്ന തും നമ്പൂതിരിമാരുടെ ആധിപത്യത്തെ തെളിയിക്കുന്നതുമായ’കോട്ടു വായിരവേലിക്കച്ച”ത്തെക്കുറിച്ച് പ്രതിപാദിക്കുന്നുവെന്നതാണ് ഈ ശാസനങ്ങളുടെ പ്രാധാന്യം.കേരളത്തില്‍ കു ടിയാന്‍മാരുടെ അവകാശങ്ങളെ നിശ്ചയിക്കുന്ന ഒരേയൊരു കച്ചം ഇതാണ്.കൊല്ലവര്‍ഷം 971 (എ.ഡി.1796)ല്‍ എഴുതിയ പട്ടാഴി ചെമ്പോലക്കര ണം കൊട്ടാരക്കര താലൂക്കിലെ പട്ടാഴി ഭഗവതി ക്ഷേത്രത്തില്‍ നിന്നാണ് കിട്ടിയത്.ഈ ഭഗവ തി ക്ഷേത്രത്തിന്‍റെവസ്തുവകകളുടെ മേല്‍നോട്ടം വഹിച്ചിരുന്ന കാമ്പിത്താന്‍റെഅധികാരത്തെ വകവക്കാത്ത കരക്കാര്‍ക്ക് അകവൂര്‍ നമ്പൂതിരി പ്പാട് നൂറു രാശി പ്രായശ്ചിത്തം വിധിക്കുന്നതാ ണ് ഇതിന്‍റെഉള്ളടക്കം.പതിനെട്ടാം നൂറ്റാണ്ടിലെ ക്ഷേത്ര ഭരണകാര്യങ്ങളില്‍ ഊരാളരും കാരാള രും തമ്മിലുണ്ടായിരുന്ന ബന്ധങ്ങളിലേക്ക് ഈ രേഖ വെളിച്ചം വീശുന്നു.
ക്രൈസ്തവ-മുസ്ലീം-ജൂത ദേവാലയങ്ങളിലും ചരിത്ര പ്രാധാന്യമുള്ള ശാസനങ്ങള്‍ കാണാം.കടമറ്റത്തെ ഓര്‍ത്തോഡോക്സ് സിറിയന്‍ പള്ളിയില്‍നിന്നു കിട്ടിയ പഹ്ലവ ശാസനം ഇവയില്‍ പ്രധാനപ്പെട്ടതാണ്.20 ഇഞ്ച് നീളവും 13 ഇഞ്ച് വീതിയും സെന്‍റ് തോമസ് കുരിശിന്‍റെ ആകൃതിയും ഉള്ള ഒരു ഫലകത്തില്‍ കൊത്തിയതാണിത്.ഉദയംപേരൂര്‍, കണ്ടനാട്, കോതമംഗലം, അങ്കമാലി, പറവൂര്‍, വരാപ്പുഴ മുതലായ സ്ഥലങ്ങളിലുള്ള ക്രിസ്ത്യന്‍ പള്ളികളി ലും ചരിത്ര പ്രധാനമായ രേഖകളുണ്ട്മു.സ്ലീം പള്ളികളിലെ രേഖകളുടെ കൂട്ടത്തില്‍ മാടായി പള്ളി (പഴയങ്ങാടി പള്ളി)യിലെ അറബി ശാസനം പ്രധാനമാണ്.ഹിജ്റ 580 (ഏ.ഡി.1124) ആ പള്ളി സ്ഥാപിച്ചതിന്‍റെ സ്മാരകമാണീ ശാസനം.കോഴിക്കോട് കുറ്റിച്ചിറ മുച്ചുന്തി പള്ളി യിലെ വട്ടെഴുത്തിലുള്ള ശിലാരേഖ സാമൂതിരി മാരുടെ കീഴില്‍ കോഴിക്കോടിന്‍റെ ആദ്യകാല ചരിത്രത്തിലേക്ക് വെളിച്ചം വീശുന്നു. ഇതിന്‍റെ കാലം ക്രിസ്തുവര്‍ഷം പതിമൂന്നാം ശതാബ്ദ മാണ്.കേരളത്തിലെ മുസ്ലീം പള്ളികളില്‍നിന്ന് വട്ടെഴുത്ത് ശിലാരേഖ ഇതുവരെ കണ്ടെടുത്തി ട്ടില്ല എന്നതിനാലും പ്രാചീന മലയാളവും അറബിയുംചേര്‍ന്ന ഒരു ലിപിയാണെന്നതുകൊണ്ടും മുച്ചുന്തി ശിലാരേഖക്ക് കേരളത്തിലെ ശാസന ങ്ങളില്‍ അതുല്യസ്ഥാനമാണുള്ളത്.
കേരളത്തിനു പുറത്തുനിന്നും ലഭിച്ച ചില ശാസനങ്ങളും കേരള ചരിത്രരചനയെ സഹായിക്കുന്നുണ്ട്.കേരള പരാമര്‍ശമുള്ള ആദ്യശിലാരേഖ അശോകന്‍റെതാണ്.പന്ത്രണ്ടാ മത്തെയും പതിമൂന്നാമത്തെയും അശോകസ് തംഭങ്ങളില്‍ കേരളരാജാവിനെ ‘കേരളപുത്ര” എന്ന് പരാമര്‍ശിക്കുകയും, കേരളപുത്രന്‍റെ രാജ്യം അശോക സാമ്രാജ്യത്തിന്‍റെ അതിര്‍ത്തി പ്രദേശങ്ങളിലൊന്നാണ് എന്ന് പ്രസ്താവിക്കുക യും ചെയ്യുന്നു.തമിഴ്നാട്ടില്‍ കലൂര്‍ താലൂക്കി ലെ പുകഴൂരിനടുത്തുള്ള അരനാട്ടാര്‍മലൈയില്‍ നിന്ന് 1965ല്‍ കണ്ടുകിട്ടിയ ബ്രാഹ്മിയും തമിഴും ചേര്‍ന്ന ഒരു സംഘകാല ശാസനത്തില്‍ ആതന്‍ ചേരല്‍ ഇരുമ്പൊറൈ, അദ്ദേഹത്തിന്‍റെ മകന്‍ പെരുംകടുംകോ, അദ്ദേഹത്തിന്‍റെ മകന്‍ ഇളം കടുംകോ എന്നീ മൂന്നു ചേരരാജാക്കന്മാരെപ്പ റ്റി പറയുന്നു.സംഘകൃതികളെ ആസ്പദമാക്കി യുള്ള ചേരരാജവംശാവലിയെ ഈ ശാസനം പിന്താങ്ങുന്നു.ആറും ഏഴും എട്ടും ശതകങ്ങളിലെ ചാലൂക്യരാജാക്കന്മാരുടെ ശാസനങ്ങളില്‍ ചാലൂക്യരാജാക്കന്‍മാരില്‍ നിന്ന് ചേരരാജാക്ക ന്മാര്‍ക്ക് നേരിട്ട പരാജയങ്ങളെക്കുറിച്ചും, അവര്‍ കേരളം കീഴടക്കിയതിനെ പറ്റിയും പറയുന്നുണ്ട്.ഇങ്ങനെ നോക്കിയാല്‍, ശിലാ – താമ്രശാസന ങ്ങളുടെ പഠനം കേരളചരിത്രത്തിന്‍റെ രചനക്ക്, വിശേഷിച്ച് പോര്‍ട്ടുഗീസുകാരുടെ വരവിനുമു മ്പുള്ള കേരളചരിത്രത്തിന്‍റെ രചനക്ക്, അത്യന്തം പ്രയോജനകരമാണെന്ന് കാണാം.
1.2.2 നാണയങ്ങള്‍
ചരിത്രകാരന് വിലപ്പെട്ട സൂചനകളും തെളിവുകളും നല്‍കുന്ന തീയതികളും ചിഹ്ന ങ്ങളും വാക്യശകലങ്ങളും നാണയങ്ങളിലുള്ള തിനാല്‍ ചരിത്രപഠനത്തിന് ഇവ വളരെയധികം സഹായകമാണ്.കണ്ടെടുത്തിട്ടുള്ളതില്‍വച്ച് ഏറ്റവും പഴക്കംചെന്ന വിദേശ നാണയങ്ങള്‍ റോമന്‍ നാണയങ്ങളാണ്.വാഴപ്പള്ളി ചെപ്പേടില്‍ ദിനാരം എന്ന റോമന്‍ നാണയത്തെക്കുറിച്ചുള്ള പരാമര്‍ശമുണ്ട്.കുത്തുപറമ്പ്, തൃശൂരിലെ എയ്യാല്‍, പൂഞ്ഞാര്‍, ഇടമറുക്, നിരണം തുടങ്ങിയ പ്രദേശങ്ങളില്‍നിന്ന് റോമന്‍ നാണ യങ്ങള്‍ ലഭിച്ചിട്ടുണ്ട്.അറബി നാണയങ്ങളും സിലോണ്‍ നാണയമായ ‘ഈഴക്കാശ്’, പോര്‍ട്ടുഗീസുകാരുടെയും ഡച്ചുകാരുടെയും കാലത്ത് ‘സെക്വിന്‍”എന്ന വെനീഷ്യന്‍ നാണയവും ‘ഡുക്കറ്റ്” എന്ന മുറീഷ് നാണയവും ‘റിയര്‍’ എന്ന സ്പാനിഷ് നാണയവും ‘പത്താക്ക’ എന്ന പോര്‍ ച്ചുഗീസ് നാണയവും ഇവിടെ പ്രചരിച്ചിരുന്നു.സെക്വിന്‍ ഇവിടെ ‘ചാന്നാര്‍ കാശ്’ എന്നറിയ പ്പെട്ടു.കേരളത്തിന്‍റേതല്ലാത്ത നിരവധി ഇന്ത്യന്‍ നാണയങ്ങള്‍ കേരളത്തിന്‍റെ പല ഭാഗത്തുനി ന്നും കണ്ടുകിട്ടിയിട്ടുണ്ട്.ആമാട, വങ്കാളി, മോ ഹറാ, ഹമ്മതി, ഭാരതി വരാഹന്‍, ഇസ്തംപു രി, മൈലിപ്പണം, വെമ്പായി മോഹ, ശിന്തായി തുടങ്ങിയവ അതില്‍ ചിലതാണ്.ബുദ്ധന്‍റെ കാലത്ത് തന്നെ പ്രചാരത്തിലുണ്ടായിരുന്ന മുദ്രിതനാണയങ്ങളാണ് (PUNCH MARKKED COINS അവയില്‍ ഏറ്റവും പഴക്കം ചെന്നവ.ചോള-പാണ്ഡ്യനാണയങ്ങള്‍ ഉള്‍പ്പെടെ ദക്ഷിണേന്ത്യന്‍ രാജാക്കന്‍മാരുടെ പല നാണയങ്ങളും ഇവിടെ പ്രചരിച്ചിരുന്നു.സംഘം കൃതികളില്‍ കാണം, കഴഞ്ച്, പാണ്ഡ്യക്കാശ് എന്നിവ പരാമര്‍ശിക്ക പ്പെടുന്നുണ്ട്.ചോളരുടെ സ്വര്‍ണനാണയമായ ‘ആനയച്ച്’ എ.ഡി.1200 നടുത്തും, മധുര സുല്‍ ത്താന്‍മാരുടെ ‘തുലുക്കക്കാശ്’ 14-)0 ശതകത്തിലും ഇവിടെ പ്രചാരത്തിലുണ്ടായിരുന്നു.’ഉണ്ണിയാടീചരിത’ത്തില്‍ തുലുക്കക്കാശിനെപ്പറ്റി പരാമര്‍ശമുണ്ട്. ആനയച്ച് എന്ന നാണയത്തെ ക്കുറിച്ച് ഉണ്ണിയാടിസന്ദേശം സൂചന നല്‍കുന്നു.പ്രാചീന തമിഴകത്തെ ‘ഹൂണ്‍’ എന്നറിയപ്പെട്ടി രുന്ന നാണയം കേരളത്തിലും പ്രചരിച്ചിരുന്നു.
രാശി, കലിയുഗരായന്‍ പണം, പൊന്ന്,അച്ച്, പണം, കാശ്, അഴകച്ച്, തിരമം എന്നിവ കേരളത്തില്‍ പ്രചരിച്ച നാണയങ്ങളാണ്. കോല ത്തിരി രാജാവും കോഴിക്കോട്ടെ സാമൂതിരിയും ‘പണം’ എന്ന നാണയം പുറപ്പെടുവിച്ചിരുന്നു.വീരരായന്‍ പണം എന്ന നാണയവും ഉണ്ടായിരുന്നു.രാശിപ്പണം അഥവാ ഇരട്ടവാലന്‍പണം സാമൂതിരിയുടെ സ്വര്‍ണ്ണനാണയമായിരുന്നു.പെരുമ്പടപ്പ് സ്വരൂപത്തില്‍ കലിയമേനി പുത്തന്‍ എന്ന നാണയമാണ് ആദ്യം പ്രചാരത്തിലുണ്ടാ യിരുന്നത്.ഇത് ദുര്‍ലഭമായതോടെ ഒറ്റപ്പുത്തന്‍
എന്ന നാണയം ഡച്ചുകാരുടെ സഹായത്തോടെ നടപ്പില്‍ വരുത്തി.തിരുവിതാംകൂര്‍ രാജാക്കന്‍ മാരുടെ രണ്ട് സ്വര്‍ണനാണയങ്ങളായിരുന്നു ‘അനന്തരായന്‍ പണ’വും ‘അനന്തവരാഹ’നും.വെള്ളിച്ചക്രവും തിരുവിതാംകൂര്‍ രാജാക്കന്മാര്‍ ഇറക്കിയിരുന്നു.കൊച്ചി രാജാക്കന്‍മാരുടെ നാണയങ്ങളില്‍ ‘പുത്തന്‍’ ആയിരുന്നു ഏറ്റ വും അധികം പ്രചാരം നേടിയത്. കലിയമേ നിപുത്തന്‍, ഇരട്ടപുത്തന്‍ എന്നിങ്ങനെയുള്ള വകഭേദങ്ങള്‍ ഇതില്‍ ഉണ്ടായിരുന്നു.പതിനേ ഴാം നൂറ്റാണ്ടില്‍ സാമ്പത്തിക ക്രയവിക്രയത്തിന് ‘കവടി’ എന്ന നാണയം ഉപയോഗിച്ചിരുന്നു.പളുങ്കുകാശ്, ആനയച്ച്, ചോഴക്കാശ് തുടങ്ങിയ വയും പ്രചാരത്തിലുണ്ടായിരുന്നു.പ്രാചീന കേ രളത്തിന്‍റെവ്യാപാരബന്ധങ്ങള്‍ തെളിയിക്കുന്ന അറബിക്കാശ്, ഗുളിക, ചക്രപ്പണം തുടങ്ങിയ നാണയങ്ങളും ലഭിച്ചിട്ടുണ്ട്.
ഡച്ചുകാരുടെ ചെമ്പുനാണയങ്ങള്‍, പറങ്കി വരാഹന്‍, ഇക്കേരി വരാഹന്‍, ആനക്കാശ്, മാഹി പണം, ഇംഗ്ലീഷ് സൂററ്റ് രൂപ, കമ്പനിരൂപ തുടങ്ങിയവ ആധുനിക കാലഘട്ടങ്ങളില്‍ കേരളത്തില്‍ പ്രചരിച്ച നാണയങ്ങളാണ്.ഹൈദരി വരാഹന്‍, സുല്‍ത്താന്‍പണം, സുല്‍ത്താന്‍കാശ് തുടങ്ങിയ മൈസൂര്‍ നാണയങ്ങളും ഇതിലുള്‍ പ്പെടുന്നു.മാഹിയിലെ ഫ്രഞ്ച് പ്രദേശങ്ങള്‍ക്ക് വേണ്ടി ഫ്രഞ്ചുകാര്‍ അടിച്ച കനം കുറഞ്ഞ വെള്ളി നാണയമാണ് മാഹിപ്പണം.ഇംഗ്ലീഷ് ഈ സ്റ്റിന്ത്യാകമ്പനി തലശേരി കമ്മട്ടത്തില്‍നിന്ന് 1799 ലും 1805 ലും പുറപ്പെടുവിച്ച വെള്ളി നാണ യങ്ങളാണ് പത്തൊമ്പതാം ശതകത്തിന്‍റെ ആദ്യ കാലത്ത് മലബാറില്‍ സര്‍വ്വസാധാരണമായിപ്രചരിച്ചിരുന്നത്.ഇംഗ്ലീഷ് ഈസ്റ്റിന്ത്യാകമ്പനി മലബാറില്‍ ഇറക്കിയ നാണയങ്ങളില്‍ ‘T’എന്ന ഇംഗ്ലീഷ് അക്ഷരം രേഖപ്പെടുത്തിയിരുന്നു.1799-ല്‍ അച്ചടിച്ച നാണയങ്ങളില്‍ 99 എന്ന അക്കം കാണാം.ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കു മ്പോള്‍ തിരുവിതാംകൂറിനുമാത്രമാണ് സ്വന്തമായി നാണയം അടിക്കാന്‍ സ്വാതന്ത്ര്യം ഉണ്ടായി രുന്നത്.1950 ഏപ്രില്‍ ഒന്നാം തീയതി മുതല്‍ തിരുവിതാംകൂര്‍ നാണയങ്ങള്‍ക്ക് നിയമസാധു ത്വം ഇല്ലാതായി.കൊച്ചിയില്‍ 1900 ജൂണ്‍ 14 മു തല്‍ ബ്രിട്ടീഷിന്ത്യന്‍ നാണയങ്ങള്‍ മാത്രം പ്രചാരത്തില്‍ വന്നു.

Recap

  • ശാസനങ്ങളില്‍ തെളിയുന്ന രാജവംശങ്ങള്‍
  • വിവിധ കാലഗണനാ സമ്പ്രദായങ്ങള്‍
  • വാഴപ്പള്ളി, ചോക്കൂര്‍, തരിസാപ്പള്ളി ശാസനങ്ങള്‍
  • ദേവാലയങ്ങളിലെ ശാസനങ്ങള്‍
  • റോമന്‍, പോര്‍ച്ചുഗീസ്, ഡച്ച് നാണയങ്ങള്‍
  • രാശി, പണം, പൊന്ന്, അച്ച്, കാശ് തുടങ്ങി നിരവധി നാണയങ്ങള്‍
  • സുല്‍ത്താന്‍ പണം മുതലായ മൈസൂര്‍ നാണയങ്ങള്‍

Objective Type Questions

  1. കേരളത്തിലെ ശാസനങ്ങളിലുള്ള ലിപി?
  2. ചേരരാജാക്കന്മാരുടെ തായി കണ്ടെത്തിയ ആദ്യ ശാസനം?
  3. ദേവദാസികളെ പറ്റി പരാമര്‍ശമുള്ള ഗോദരവിവര്‍മ്മയുടെ ശാസനം?
  4.  കുടിയാന്മാരുടെ അവകാശങ്ങളെ നിശ്ചയിക്കുന്ന കച്ചം?
  5.  കേരള പരാമര്‍ശമുള്ള ആദ്യ ശിലാരേഖ ഏതു രാജാവിന്‍റേതാണ്?
  6. ശാസനത്തില്‍ പരാമര്‍ശിക്കപ്പെട്ട ഏറ്റവും പഴക്കം ചെന്ന റോമന്‍ നാണയം?
  7. വെനീഷ്യന്‍ നാണയമായ സെക്വിന്‍ കേരളത്തില്‍ അറിയപ്പെട്ടത് ഏതു പേരില്‍?
  8. സംഘം കൃതികളില്‍ പരാമര്‍ശിക്കപ്പെട്ടിട്ടുള്ള നാണയങ്ങള്‍?
  9.  ചോളരുടെ സ്വര്‍ണ നാണയത്തിന്‍റെ പേര്?
  10.  പുത്തന്‍ എന്ന നാണയം പുറപ്പെടുച്ചിരുന്ന രാജവംശം?
  11.  ഹൈദരി വരാഹന്‍ ഏത് നാടിന്‍റെ നാണയമാണ്?
  12.  ഇംഗ്ലീഷ് ഈസ്റ്റിന്ത്യാ കമ്പനി മലബാറില്‍ പ്രചരിപ്പിച്ച നാണയത്തില്‍ അച്ചടിച്ചിരുന്ന അക്ഷരം?

Answers to Objective Type Questions

  1.  വട്ടെഴുത്ത്
  2. വാഴപ്പള്ളി ശാസനം
  3.  ചോക്കൂര്‍ ശാസനം
  4. കോട്ടുവായിരവേലിക്കച്ചം
  5. അശോകന്‍റെ
  6.  ദിനാരംഭം
  7.  ചാന്നാര്‍ കാശ്
  8. കാണം, കഴഞ്ച്, പാണ്ഡ്യക്കാശ്
  9.  ആനയച്ച്
  10.  കൊച്ചി രാജവംശം
  11. മൈസൂര്‍
  12.  ‘T’

Assignments

  • ശാസനങ്ങളും കേരളചരിത്രവും
  • നാണയങ്ങളുടെ ചരിത്രപ്രാധാന്യം

Suggested Readings

  1. എ.ശ്രീധരമേനോന്‍, കേരള ചരിത്രം, ഡി.സി ബുക്സ്, കോട്ടയം
  2.  ഡോ.എം.ജി.എസ് നാരായണന്‍, കേരള ചരിത്രത്തിന്‍റെഅടിസ്ഥാനശിലകള്‍, ലിപി പബ്ലിക്കേഷന്‍സ്, കോഴിക്കോട്
  3. ഡോ. കെ.കെ.എന്‍.കുറുപ്പ്, പഴശി സമരങ്ങള്‍, കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം