unit2:
സംഘകാലത്തെ സാമൂഹികജീവിതം
Learning Outcomes
|
Prerequisites
ഗോത്രവര്‍ഗ്ഗ അടിസ്ഥാനത്തില്‍ പല വിഭാഗങ്ങളായി തിരിഞ്ഞാണ് സംഘകാലത്ത് സമൂഹം നിലനിന്നത്. ഈ കാലഘട്ടം കേരള ചരിത്രം രൂപപ്പെട്ടുവരുന്ന കാലഘട്ടമാണ്. വേണാട്, കുട്ടനാട്, കുടനാട്, പൂഴിനാട്, കാര്‍ക്കനാട് എന്നിങ്ങനെ അഞ്ചായി കേരളം വിഭജിക്കപ്പെട്ടു കിടന്നിരുന്നു. തെക്കന്‍ പ്രദേശങ്ങള്‍ ആയ് രാജാക്കന്‍മാരും വടക്കുള്ള പ്രദേശങ്ങള്‍ ഏഴി മല രാജാക്കന്‍മാരും ഇവയ്ക്കിടയിലുള്ള പ്രദേശങ്ങള്‍ ചേരരാജാക്കന്‍മാരും ഭരിച്ചിരുന്നു. ഇക്കാലത്തുപോലും കേരളീയ ജനതക്ക് വികസിതമായ നാഗരകതയും സംസ്ക്കാരവും ജീവിതരീതിയും ഭരണക്രമവും മതവിശ്വാസങ്ങളും ഉണ്ടായിരുന്നു. കേരളത്തിന്‍റെ സവിശേഷമായ കലാസാഹിത്യ പാരമ്പര്യം ഉണ്ടായി വരുന്നത് സംഘകാലത്തില്‍ നിന്നാണ്. ഭൂമിയെ അഞ്ചു തിണകളായി തിരിച്ച് കാര്‍ഷിക പ്രധാനമായ വ്യവസ്ഥയിലേക്ക് മാറ്റുന്നതും ഇക്കാത്തു തന്നെ. ഇങ്ങനെ കേരളത്തെ സംബന്ധിച്ച് പല രീതിയില്‍ പ്രാധാന്യമര്‍ഹിക്കുന്നതാണ് സംഘകാലം എന്നുകാണാം. |
Keywords
സംഘകാലത്തെ സാമൂഹ്യജീവിതം-കളവ്-കര്‍പ്പ്-ഐന്തിണകള്‍
Discussion
2.2.1 സാമൂഹികജീവിതം
ഒരു സംഗ്രഥിത സംസ്ക്കാരത്തിന്‍റെ വികസനത്തിനാവശ്യമായ അടിസ്ഥാന ഘടകങ്ങ ളെല്ലാം സംഘകാലത്തുണ്ടായിരുന്നു. അന്ന് സമൂഹം സമുദായങ്ങളാലും ജാതികളാലും വിഭ ജിക്കപ്പെട്ടിരുന്നില്ല. രൂക്ഷമായ ജാതി വ്യത്യാസമോ സാമൂഹികമായ വേര്‍തിരിക്കലോ ഇല്ലായി രുന്നു. സാമൂഹ്യമായ സ്വാതന്ത്ര്യവും സമത്വവും നിലനിന്നിരുന്നു. അധ്വാനത്തിന്‍റെ അന്തസ്സ് അം ഗീകരിക്കപ്പെട്ടിരുന്നു. തൊഴിലിന്‍റെ നിലവാരമനുസരിച്ച് ജനങ്ങളെ സാമൂഹ്യമായി താണവരെന്നോ ഉയര്‍ന്നവരെന്നോ തരം തിരിച്ചിരുന്നില്ല. പാണര്‍, കുറവര്‍, പറയര്‍, വേടര്‍ തുടങ്ങിയ സമുദായങ്ങളെ രാജാക്കന്‍മാരും പ്രഭുക്കന്‍മാരും ബഹുമാനപൂര്‍വ്വം പരിഗണിച്ചിരുന്നു. അവര്‍ക്ക് വിദ്യാഭ്യാസത്തിനും അവകാശമുണ്ടായിരുന്നു. പാണര്‍, കപിലര്‍ തുടങ്ങിയ സംഘകാല കവി കള്‍ പാണന്‍മാരായിരുന്നു എന്ന് പ്രൊഫ. ഇളം കുളം കുഞ്ഞന്‍പിള്ള ‘കേരളം അഞ്ചും ആറും നൂറ്റാണ്ടുകളില്‍’ എന്ന ഗ്രന്ഥത്തില്‍ അഭിപ്രായപ്പെടുന്നു.
കാളയും കലപ്പയും ഉപയോഗിച്ചുള്ള കൃഷിയില്‍ പുരുഷന്മാര്‍ക്കായിരുന്നു പ്രാമുഖ്യം. സാമൂഹ്യജീവിതത്തിലും ഈ മേല്‍ക്കൈ അവര്‍ക്ക് ലഭിച്ചു. അതോടൊപ്പം സ്ത്രീകള്‍ക്കു ണ്ടായിരുന്ന ഉന്നതപദവി പ്രാചീന സംഘകാ ലത്തെ സാമൂഹ്യജീവിതത്തിന്‍റെ മറ്റൊരു സവി ശേഷതയായിരുന്നു. പൂര്‍ണമായ വിദ്യാഭ്യാസം ഉള്‍പ്പെടെ എല്ലാ സാമൂഹ്യസ്വാതന്ത്ര്യങ്ങളും സ്ത്രീകള്‍ക്കുണ്ടായിരുന്നു. എല്ലാ സാമൂഹ്യ വിനോദങ്ങളിലും അവര്‍ പങ്കെടുത്തിരുന്നു. എ.ഡി. 500 നടുത്ത് ജീവിച്ചിരുന്ന ഔവ്വയാര്‍ മികച്ച കവയിത്രിയായിരുന്നു. പുരുഷന്മാര്‍ക്ക് ബഹുഭാര്യത്വം സാധാരണ സംഗതിയായിരുന്നു. അതേസമയം സ്ത്രീകള്‍ക്ക് ചാരിത്ര്യമെന്നത് പ്രധാനവുമായിരുന്നു. സ്വകാര്യസ്വത്തിന്‍റെ ഉല്‍ഭവം ഈ ചാരിത്ര്യനിഷ്ഠയ്ക്ക് പ്രധാനകാര ണമായി. രണ്ട് രീതിയിലുള്ള വിവാഹങ്ങളാണ് നിലവിലിരുന്നത്. പ്രേമവിവാഹം ‘കളവ്’ എന്ന റിയപ്പെട്ടു. ഏകപക്ഷീയമായ പ്രണയങ്ങളില്‍ കാമുകിമാരെ ആകര്‍ഷിക്കാനായി ‘മടലേറുക’ എന്ന സമ്പ്രദായം കാമുകന്‍ നടത്തിയിരുന്നു. പനമടന്‍റ കൊണ്ടുണ്ടാക്കിയ കുതിരപ്പുറത്ത് കയറി കാമിനിയോടുള്ള പ്രണയം പരസ്യമാക്കുകയും ഉപവാസം അനുഷ്ഠിക്കുകയുമായിരുന്നു ഇതിന്‍റെ ഭാഗമായി ചെയ്തിരുന്നത്. ഇതിന്‍റെ ഫലമായി കാമിനിയെ ലഭിക്കുകയോ ജീവിതം അവസാനിക്കുകയോ ചെയ്യും. ‘കര്‍പ്പ്’ എന്ന പേരിലാണ് രക്ഷിതാക്കളുടെ സമ്മതത്തോടെ യുള്ള വിവാഹത്തെ വിളിച്ചിരുന്നത്. വിവാഹത്തിന്‍റെ മുഖ്യചടങ്ങില്‍ ഒന്ന് ‘ചിലമ്പുകഴിനോമ്പ് ‘ എന്നറിയപ്പെട്ടിരുന്ന ചിലമ്പ് മാറ്റമായിരുന്നു. നായിക വിവാഹംവരെ ധരിച്ചിരുന്ന ചിലമ്പ് മാറ്റി, ഭര്‍ത്താവ് കൊടുക്കുന്ന ചിലമ്പ് ധരിക്കുകയാണ് ഇതില്‍ ചെയ്യുക.
വിവാഹങ്ങളില്‍ അധികവും പ്രേമ വിവാഹങ്ങളായിരുന്നതിനാല്‍ തന്നെ സ്വകുലത്തില്‍ മാത്രമായി അവ ഒതുങ്ങിനിന്നില്ല. രാജാക്കന്മാരിലും വേള്‍മുഖ്യന്മാരിലും സാമാന്യജനങ്ങള്‍ക്കിട യിലും ഇങ്ങനെ കുലവ്യത്യാസം കൂടാതെയുള്ള വിവാഹങ്ങള്‍ നടന്നിരുന്നു. വിധവാവിവാഹം പതിവായിരുന്നു. കാമുകീ കാമുകന്‍മാര്‍ രഹസ്യമായി നടത്തിപ്പോന്ന ഗാന്ധര്‍വവിവാഹത്തിന് പ്രചാരമുണ്ടായിരുന്നതായി സംഘകാലത്തെ പല പ്രേമകാവ്യങ്ങളും തെളിയിക്കുന്നു. താലികെട്ടു സമ്പ്രദായം അന്നുണ്ടായിരുന്നില്ല. പൊന്‍പണം കൊടുക്കുന്ന രീതി നിലവിലുണ്ടായിരുന്നു. വധുവിന്‍റെ മാതാപിതാക്കള്‍ക്ക് വരന്‍ പണമോ മറ്റു പാരിതോഷികങ്ങളോ നല്‍കും. ഈ ആചാരം കേരളത്തിലെ ചില ഗിരിവര്‍ഗക്കാര്‍ക്കിടയില്‍ ഇപ്പോഴും പ്രചാരത്തിലുണ്ട്.
ഉത്സവങ്ങളും വിനോദങ്ങളും അടക്കമുള്ള പൊതുയിടങ്ങളില്‍ സമത്വത്തോടെ ഇടകലരാവുന്ന വിധത്തില്‍ സ്ത്രീ-പുരുഷന്മാര്‍ക്കിടയില്‍ സ്വതന്ത്രമായ ജീവിതത്തിന് സാധ്യതകള്‍ ഉണ്ടായിരുന്നു. സ്ത്രീകള്‍ക്ക് തങ്ങള്‍ ഇഷ്ടപ്പെടുന്ന തൊഴില്‍ ചെയ്യാനവകാശമുണ്ടായിരുന്നു. തുന്നല്‍പ്പണിയിലും, ഉപ്പ്, മീന്‍ തുടങ്ങിയവയുടെ വില്‍പ്പനയിലും സ്ത്രീകള്‍ ഏര്‍പ്പെട്ടിരുന്നു. കടകളിലെയും വീടുകളിലെയും ജോലിക്കാരായും സേവനമനുഷ്ഠിക്കുന്ന സ്ത്രീകള്‍ ഉണ്ടായി
രുന്നു. ഞാറുനടുക, കൊയ്യുക, പൂന്തോട്ടമുണ്ടാക്കുക തുടങ്ങിയവയിലും അവര്‍ ഏര്‍പ്പെട്ടിരുന്നു. മാല, വള, തള തുടങ്ങിയ ആഭരണങ്ങള്‍ സ്ത്രീകള്‍ ധരിച്ചിരുന്നു. താലി, പുലിപ്പല്‍താലി, എമ്പെടത്താലി, നൂല്‍, പൊല്ക്കലം, പൊല്ക്കാശ്, പൊല്ക്കമ്പി, തൊടി, നെറ്റിപ്പട്ടം, മുത്താരം, ചുട്ടി, കുഴല്‍ തുടങ്ങിയ ആഭരണങ്ങളെപ്പറ്റിയും സംഘകാലകൃതികളില്‍ പരാമര്‍ശമുണ്ട്. നൊ ച്ചിപ്പൂക്കളും ആമ്പല്‍പ്പൂക്കളും കോര്‍ത്തിണക്കി ഉണ്ടാക്കിയിരുന്ന ‘തഴയുട’ പെണ്‍കുട്ടികള്‍ സാ ധാരണയായി ധരിച്ചിരുന്നു. മലവര്‍ഗ്ഗ സമുദായങ്ങളിലെ സ്ത്രീകള്‍ വസ്ത്രങ്ങളായി ഇലകള്‍ കൂട്ടിക്കെട്ടുകയാണ് ചെയ്തിരുന്നത്. പുരുഷന്മാര്‍ മാറില്‍ ചന്ദനം പൂശിയിരുന്നു. പരുത്തി കൊണ്ടും പട്ടുകൊണ്ടുമാണ് അവരുടെ വസ്ത്രങ്ങള്‍ നിര്‍മ്മിച്ചിരുന്നത്. സ്ത്രീകള്‍ക്കൊപ്പം പുരുഷന്മാരും തലയില്‍ വിവിധ മാലകളും പൂക്കളും ചൂടാറുണ്ടായിരുന്നു.
ചോറായിരുന്നു ഇഷ്ട ഭക്ഷണം. സവിശേഷദിവസങ്ങളില്‍ മീനും ഇറച്ചിയും ഉണ്ടായിരുന്നു. ഊന്‍ ചോറും (ബിരിയാണി) നെയ്വെണ്‍ ചോറും സാധാരണമായിരുന്നു. തൊണ്ടിയിലെ വെളുത്തരിയെയും അതിനടുത്ത കടലില്‍നിന്നു പിടിച്ച അയിര മീനിനെപ്പറ്റിയും തമിഴ് കവികള്‍ പരാമര്‍ശിക്കുന്നുണ്ട്. കലം, കുടം, കരുങ്കലം, വെള്ളിക്കലം, കള്ളുകുടം, പാന, താലം, മിടാവ് എന്നീ പാത്രങ്ങളെപ്പറ്റിയും പരാമര്‍ശമുണ്ട്. സമ്പന്നന്‍മാര്‍ വെള്ളിപ്പാത്രങ്ങളിലാണ് ആഹാ രം കഴിച്ചിരുന്നത്. പനംകള്ള് ഉപയോഗിച്ചിരുന്നു. ‘മുന്നീര്‍” എന്ന ലഹരിയുള്ള പാനീയം സ്ത്രീകളും ഉപയോഗിച്ചിരുന്നു. നെല്ലില്‍ നിന്നുണ്ടാക്കുന്ന വീര്യമുള്ള ഒരുതരം മദ്യവും പ്രചാര ത്തിലുണ്ടായിരുന്നു. മദ്യവും മാംസവും ഉപയോഗിച്ചിരുന്ന സംഘകാല ബ്രാഹ്മണര്‍ക്ക് സമുദായ ഭ്രഷ്ട് കല്‍പ്പിച്ചിരുന്നില്ല.
പലതരത്തിലുള്ള വിനോദങ്ങളും കലോത്സവങ്ങളും സംഘകാലത്ത് സാധാരണമായിരുന്നു. ദീപക്കാഴ്ച, ആറാട്ട് മഹോത്സവം, തിരുവാതിര തുടങ്ങി പലവിധത്തില്‍ ഉത്സവങ്ങള്‍ പ്രചാരത്തിലുണ്ടായിരുന്നു. യാഴ്, മിഴാവ്, കുഴല്‍, പെരുവങ്കിയം, തുടിപ്പറ തുടങ്ങി പലതരം സംഗീതോപകരണങ്ങളെക്കുറിച്ച് സംഘം കൃതികളില്‍ പരാമര്‍ശങ്ങളുണ്ട്. തുണങ്കൈക്കൂത്ത്, കുരവൈക്കൂത്ത് തുടങ്ങിയ നാടന്‍ നൃത്തങ്ങളെ കുറിച്ചുള്ള പരാമര്‍ശങ്ങളും അവയില്‍ കാണാം. കൂടാതെ വള്ളിയുടെ വേഷം കെട്ടിയാടുന്ന വള്ളിക്കൂത്തും അല്ലിപ്പാവപോലെ ആടുന്ന അല്ലിയം കൂത്തും ഉണ്ടായിരുന്നു. സംഗീതവും കവിതയും നൃത്തവും ഉയര്‍ന്ന വര്‍ഗക്കാരുടെ വിനോദ ഉപാധികളായിരുന്നു. നൃത്തം ബഹുജനങ്ങളുടെ പ്രധാന വിനോദമായിരുന്നു. മുതിര്‍ന്നവര്‍ ചൂതാ ട്ടങ്ങളിലും കുട്ടികള്‍ ഗോലി കളിയിലും ഏര്‍പ്പെട്ടിരുന്നു. ചുടുകട്ടയും കുമ്മായും ഉപയോഗിച്ചു നിര്‍മ്മിച്ച വീടുകളിലായിരുന്നു ഉയര്‍ന്ന വിഭാഗത്തിലുള്ളവര്‍ താമസിച്ചിരുന്നത്. പാവപ്പെട്ടവര്‍ കുടിലുകളിലായിരുന്നു താമസിച്ചിരുന്നത്. ശകുനത്തിലും ജ്യോത്സ്യത്തിലും സംഘകാല ഘട്ടത്തിലെ ജനത വിശ്വസിച്ചിരുന്നു. പോര്‍ക്കളത്തില്‍ വച്ചു മുറിവേല്‍ക്കുന്ന ഭടന്‍മാരെ പ്രേ തങ്ങള്‍ ബാധിക്കുമെന്നും അതുകൊണ്ടുതന്നെ മരണം തീര്‍ച്ചയെന്നും വിശ്വസിച്ചിരുന്നു. യുദ്ധ ഭൂമിയില്‍ ഭാര്യമാരും ഉണ്ടാകുമായിരുന്നു. കാക്ക കരയുന്നത് വിരുന്നുകാരുടെ വരവിനെയും, അഴിഞ്ഞ തലമുടിയുമായി സ്ത്രീകള്‍ എതിരെ വരുന്നത് അശുഭലക്ഷണമായും വിശ്വസിച്ചിരു ന്നു. നല്ല നേരം നോക്കി മാത്രമേ മുക്കുവര്‍ കടലില്‍ പോയിരുന്നുള്ളൂ.
സംഘകൃതികളില്‍ പ്രതിപാദിക്കുന്ന ‘ഐന്തിണകള്‍’ അഞ്ചുതരം പ്രദേശങ്ങളാണ്. മേടുകളും കുറ്റിക്കാടുകളും നിറഞ്ഞ ‘മുല്ലൈ’യില്‍ ഇടയര്‍, ആയര്‍ തുടങ്ങിയ വിഭാഗങ്ങളാണ് ജീ വിച്ചിരുന്നത്. ആടുമാടുകളെ മേക്കലായിരുന്നു പ്രധാന തൊഴില്‍. മുതിര പോലുള്ളവ കൃഷി ചെയ്യുന്നവരും ഇവിടെ താമസിച്ചിരുന്നു. ‘കുറിഞ്ഞി’ എന്നറിയപ്പെട്ടിരുന്നത് മലകള്‍ നിറഞ്ഞ കാട്ടുപ്രദേശങ്ങളാണ്. കുറവര്‍, എയിനര്‍, വില്ലവര്‍ തുടങ്ങിയവര്‍ കുറിഞ്ഞിയില്‍ താമസിച്ചു. മൃഗങ്ങളെ വേട്ടയാടലും വനവിഭവങ്ങള്‍ ശേഖരിക്കലും അവരുടെ പ്രധാന തൊഴിലുകളായി ത്തീര്‍ന്നു. വരണ്ട പ്രദേശങ്ങളാണ് ‘പാല നിലങ്ങള്‍’ എന്നറിയപ്പെട്ടത്. ഇവിടെ മറവര്‍, മഴവര്‍ തുടങ്ങിയവരാണ് വസിച്ചിരുന്നത്. സമര്‍ത്ഥരായ പോരാളികളായിരുന്ന ഇവരില്‍ പലരും കൊള്ള ക്കാര്‍ ആയിരുന്നു. സമുദ്രതീര പ്രദേശങ്ങളാണ് ‘നെയ്തല്‍’. പരതവര്‍, മീനവര്‍, വലയര്‍, ഉമണര്‍ തുടങ്ങിയവരായിരുന്നു നെയ്തലില്‍ താമസിച്ചിരുന്നത്. ഇവരുടെ പ്രധാന തൊഴില്‍ മത്സ്യബന്ധ നവും ഉപ്പുനിര്‍മ്മാണവുമായിരുന്നു.
രാജാവും രാജാവിനെ ചുറ്റിപ്പറ്റി കഴിഞ്ഞിരുന്ന പരിവാരങ്ങളും സമൃദ്ധിയോടെ ജീവിച്ചു. കൃഷിക്കാരായിരുന്ന ഉഴവര്‍ക്കും നല്ല സാമൂഹ്യനിലയും സുഖകരജീവിതം നയിക്കാനുള്ള സാഹചര്യവുമുണ്ടായിരുന്നു. ഇവര്‍ക്കൊപ്പം ‘ചാന്‍റോര്‍’ എന്നറിയപ്പെട്ട മദ്യഹാരകന്മാര്‍ക്കും സ്ഥാനവലിപ്പം കല്‍പ്പിച്ചു വന്നു. സ്ത്രീകളും പുരുഷന്മാരും കള്ളുകുടിച്ചിരുന്നു. കച്ചവടക്കാര്‍ മറ്റൊരു സമ്പന്നവിഭാഗമായി നിലനിന്നു. വിദേശവ്യാപാരം രാജാവിന്‍റെ നിയന്ത്രണത്തില്‍ ആകുമ്പോഴും രാജാവിനെ സഹായിക്കാന്‍ എന്നമട്ടില്‍ കച്ചവടക്കാരും ഇതില്‍ ഇടപെട്ടിരുന്നു. ഇങ്ങനെയുള്ള സമ്പന്ന വിഭാഗങ്ങള്‍ക്ക് സുഭിക്ഷമായ ഭക്ഷണവും മറ്റു സുഖസൗകര്യങ്ങളും അന്നുണ്ടായിരുന്നു. എന്നാല്‍ സാധാരണജനങ്ങള്‍ ദാരിദ്ര്യത്തിലും കഷ്ടപ്പാടിലുമാണ് കഴിഞ്ഞിരുന്നത്. സമ്പന്നഗൃഹങ്ങളില്‍ യാചകരായി പോകുന്ന ധാരാളമാളുകളെ സംഘം കൃ തികള്‍ ചിത്രീകരിക്കുന്നുണ്ട്.
Recap
|
Objective Type Questions
1. സംഘകാലത്തെ പ്രശസ്ത കവയിത്രി? 2. പ്രേമവിവാഹം അറിയപ്പെട്ടിരുന്നത്? 3. രക്ഷിതാക്കളുടെ സമ്മതത്തോടെ വിവാഹിതരാകുന്നതിനെ വിളിച്ചിരുന്നത്? 4. വിവാഹത്തോടെ ഭര്‍ത്താവ് നല്‍കുന്ന ചിലമ്പ് അണിയുന്ന ചടങ്ങ്? 5. പെണ്‍കുട്ടികള്‍ അണിഞ്ഞിരുന്ന തഴയുട നിര്‍മ്മിക്കാനുപയോഗിച്ചിരുന്ന വസ്തുക്കള്‍? 6. സ്ത്രീകള്‍ ഉപയോഗിച്ചിരുന്ന ലഹരിപദാര്‍ത്ഥം? 7. മുല്ലൈത്തിണയില്‍ താമസിച്ചിരുന്നവര്‍? 8. മലകള്‍ നിറഞ്ഞ കാട്ടുപ്രദേശങ്ങള്‍ ഉള്‍പ്പെട്ട തിണ? 9. മറവര്‍, മഴവര്‍ മുതലായവര്‍ വസിച്ചിരുന്ന തിണ? 10. നെയ്തല്‍ തിണ സ്ഥിതി ചെയ്തിരുന്നതെവിടെ? |
Answers to Objective Type Questions
1. ഔവ്വയാര്‍ 2. കളവ് 3. കര്‍പ്പ് 4. ചിലമ്പുകഴിനോമ്പ് 5. നൊച്ചിപ്പൂക്കളും അമ്പല്‍പ്പൂക്കളും 6. മുന്നീര്‍ 7. ഇടയര്‍, ആയര്‍ 8. കുറിഞ്ഞി 9. പാല 10. സമുദ്രതീര പ്രദേശങ്ങള്‍ അശൈഴിാലിേെ |
Assignments
|
Suggested Readings
|