unit3:
കേരളത്തിന്‍റെ ചികിത്സാപാരമ്പര്യം
Learning Outcomes
|
Prerequisites
കേരളം മറ്റു നാടുകളില്‍നിന്നും വ്യത്യസ്തമാകുന്നതിലും അടയാളപ്പെടുത്തപ്പെടുന്നതിലും കാരണമായ നിരവധി ഘടകങ്ങളുണ്ട്. കേരളത്തിലെ സവിശേഷമായ ചികിത്സാരീതി അതില്‍ പ്രധാനപ്പെട്ട ഒന്നാണ്. ആയുര്‍വേദവും സിദ്ധചികിത്സയും വിഷചികിത്സയും ഒക്കെയായി അതിന് നിരവധി ഉള്‍പ്പിരിവുകളുണ്ട്. നൂറ്റാണ്ടുകളുടെ പഴക്കവും പാരമ്പര്യവും ഇവയില്‍ പലതിനും അവകാശപ്പെടാനുണ്ട്. ഇതില്‍ ആയുര്‍വേദം വ്യവസ്ഥാപിതമായി പഠിക്കപ്പെട്ടുവരുന്ന ശാഖയാണ്. വിശദമായ സിലബസും പരിശീലന കാലയളവും ഒക്കെയായി സംഘടിതമായാണ് അത് നിലനില്‍ക്കുന്നത്. മിക്ക രോഗങ്ങളുടെയും ശമനത്തിനുള്ള ചികിത്സ മാത്രമായല്ല, മറിച്ച് ഒരു ജീവിത രീതിയായാണ് ആയുര്‍വേദത്തെ ആചാര്യര്‍ ചിട്ടപ്പെടുത്തിയിട്ടുള്ളത്. കോട്ടക്കല്‍ ആര്യവൈദ്യശാല അടക്കമുള്ള ആയുര്‍വേദ ചികിത്സാ ലയങ്ങള്‍ ലോകപ്രശസ്തമാണ്. ഇന്ത്യയ്ക്കകത്തും പുറത്തുനിന്നുമായി ലക്ഷക്കണക്കി നാളുകളാണ് കേരളത്തിലെ വിവിധ ചികിത്സാകേന്ദ്രങ്ങളില്‍ എത്തുന്നത്. ടൂറിസവുമായി ബന്ധപ്പെടുന്ന പുതിയ ചികിത്സാരീതി പഞ്ചനക്ഷത്ര സൗകര്യങ്ങളുള്ള ആശുപത്രികളിലേക്കും റിസോര്‍ട്ടുകളിലേക്കും ഇന്ന് ചികിത്സയെ മാറ്റിയിട്ടുണ്ട്. പാരമ്പര്യ ചികിത്സ എന്നു വിളിപ്പേരുള്ള മറ്റു പല ശാഖകളും കാലങ്ങളായി നമ്മുടെ സമൂഹത്തില്‍ നിലനില്‍ക്കുന്ന വിശ്വാസങ്ങളും ധാരണകളും അനുസരിച്ച് മുന്നോട്ടുപോ കുന്നവയാണ്. ശരീരത്തെയും അതിനെ ബാധിക്കുന്ന രോഗങ്ങളെയുംകുറിച്ച് യാതൊരു ജ്ഞാനവും പല ചികിത്സകര്‍ക്കുമില്ല. അമിത അവകാശവാദങ്ങള്‍ കുത്തിനിറച്ച് മാധ്യമങ്ങളില്‍ നല്‍കുന്ന പരസ്യങ്ങള്‍ വഴിയാണ് പലരും ആളുകളെ ആകര്‍ഷിക്കുന്നത്. ഓരോ ചികിത്സകരും രോഗനിര്‍ണയം നടത്തുന്ന രീതിയും നല്‍കുന്ന മരുന്നും വളരെ വ്യത്യസ്തമാണ്. ഇക്കാരണങ്ങള്‍ കൊണ്ടൊക്കെ പാരമ്പര്യചികിത്സ പലതരം ചോദ്യങ്ങളെ പുതിയ കാലത്ത് നേരിടുന്നുണ്ട്. എങ്കിലും അഭ്സ്തവിദ്യരായ ആളുകളടക്കം ഇത്തരത്തിലുള്ള ചികിത്സകളുടെ ഗുണഭോക്താക്കളും പ്രചാരകരുമാകുന്ന കാഴ്ചയും സാധാരണയായി കാണുന്നുണ്ട്. വിഷചികിത്സയുമായി ബന്ധപ്പെട്ടാണ് പാരമ്പര്യവൈദ്യത്തെ പുതിയ കാലത്തെ ശാസ്ത്രീയ സമീപനങ്ങള്‍ ഏറെ വിമര്‍ശനാത്മകമായി സമീപിച്ചിട്ടുള്ളത്. അതില്‍ത്തന്നെ പാമ്പ് കടിയുമായി ബന്ധപ്പെട്ട ചികിത്സയാണ് കൂടുതല്‍ വിചാരണ ചെയ്യപ്പെടുന്നത്. പാരമ്പര്യ ചികിത്സാരീതികളില്‍ വളരെ പ്രധാനപ്പെട്ട ഒന്നാണ് കളരി. കേരളത്തിന്‍റെ ആയോധനകലകള്‍ അഭ്യസിപ്പിച്ചിരുന്ന ഇടമാണത്. മര്‍മ്മ വിദ്യകളുമായി ബന്ധപ്പെട്ട അറി വുകൂടി കളരികളില്‍ നല്‍കുന്നതിനാല്‍ മര്‍മ്മ ചികിത്സ എന്ന വിഭാഗം കൂടി അതിന്‍റെകൂടെ രൂപമെടുക്കുന്നുണ്ട്. കടത്തനാട്ടിലെ കളരികളും അവ വിഷയമായ വടക്കന്‍ പാട്ടുകളും വളരെ പ്രസിദ്ധങ്ങളാണ്. സംഘംകൃതിയായ പത്തുപ്പാട്ടില്‍ കളരി എന്ന പ്രയോഗം കാണുന്നുണ്ട്. യുദ്ധക്കളം, അഭ്യാസപ്രകടന മത്സരസ്ഥലങ്ങള്‍ എന്ന അര്‍ത്ഥത്തിലാണ് അത് ഉപയോഗിച്ചിട്ടുള്ളത്. കേരളത്തിനൊപ്പം തമിഴ്നാട്ടിലെ ചില ഭാഗങ്ങളിലും കളരിപ്പയറ്റ് അഭ്യ സിച്ചു വരുന്നത് ഈ പാരമ്പര്യത്തിന്‍റെഭാഗമാകണം. ബോധിധര്‍മ്മനുമായി ബന്ധപ്പെട്ട പഠനങ്ങള്‍ കളരിയിലെ ബുദ്ധമത സ്വാധീനത വ്യക്തമാക്കുന്നതാണ്. ജന്മിത്വം ശക്തമായിരുന്ന കാലത്ത് കളരിപ്പയറ്റിന് പ്രാധാന്യം ഏറെയുണ്ടായിരുന്നു. പന്ത്രണ്ടാം നൂറ്റാണ്ടോടെ പ്രാമുഖ്യം നേടുകയും ഇരുപതാം നൂറ്റാണ്ടോടുകൂടി പ്രതാപം നഷ്ടമാകുകയും ചെയ്ത കളരി ചില സ്ഥലങ്ങളില്‍ ഇപ്പോഴും സജീവമാണ്. |
Keywords
പാരമ്പര്യചികിത്സ-ആയുര്‍വേദം-കളരി-മര്‍മ്മചികിത്സ
Discussion
4.3.1 ആയുര്‍വേദം
കേരളമാകെ വികാസം പ്രാപിച്ച ചികിത്സാശാഖയാണ് ആയുര്‍വേദം. എ.ഡി. അഞ്ചാം നൂറ്റാണ്ടിനും എട്ടാം നൂറ്റാണ്ടിനുമിടയ്ക്ക് തന്നെ ആയുര്‍വേദത്തിന് നല്ല പ്രചാരം സിദ്ധിച്ചു. രോ ഗത്തിന് കാരണമായ ത്രിദോഷങ്ങളെ പൂര്‍ണമായും ഒഴിവാക്കി ശരീരത്തിന്‍റെ മൊത്തത്തിലുള്ള പ്രതിരോധസംവിധാനം ഉണര്‍ത്തുന്ന രീതിയാണ് ആയുര്‍വേദത്തിനുള്ളത്. ജൈന-ബുദ്ധമത ക്കാരാണ് കേരളത്തില്‍ ആയുര്‍വേദം അവതരിപ്പിച്ചത്. മതകേന്ദ്രങ്ങള്‍ക്കൊപ്പം ആയുര്‍വേദ വിധിപ്രകാരമുള്ള ചികില്‍സാലയങ്ങളും അവര്‍ സ്ഥാപിച്ചിരുന്നു. പിന്നീട് നമ്പൂതിരിമാരും ഈ ഴവരും ഇതില്‍ പ്രാവീണ്യം നേടി. നമ്പൂതിരി വൈദ്യന്മാരുടെ പരമ്പര അഷ്ടവൈദ്യന്മാര്‍ എന്ന പേരില്‍ പ്രസിദ്ധരായിരുന്നു. ‘മൂസ്സന്മാര്‍’എന്നും അവര്‍ അറിയപ്പെട്ടു. പുലാമന്തോള്‍, കുട്ടഞ്ചേരി, തൃശ്ശൂര്‍ തൈക്കാട്, എളേടത്തു തൈക്കാട്, ചിരട്ടമണ്‍, വയസ്കര, വെള്ളോട് തുടങ്ങിയ ഇല്ലങ്ങളിലെ വൈദ്യന്‍മാരാണ് ഇങ്ങനെ അറിയപ്പെട്ടത്. ഇന്നും ഈ കുടുംബങ്ങളില്‍ മിക്കവരും പ്രസിദ്ധ ആയുര്‍വേദ ചികിത്സകരും ഔഷധ നിര്‍മാതാക്കളുമാണ്. അഷ്ടവൈദ്യന്മാര്‍ ക്ക് മുമ്പ് ആയുര്‍വേദത്തില്‍ പ്രസിദ്ധമായ പതിനെട്ട് കുടുംബങ്ങള്‍ ഉണ്ടായിരുന്നെങ്കിലും പില്‍ക്കാലത്ത് അവകാശികളില്ലാതെയും മറ്റും അവ അന്യംനിന്നുപോയി. ആയുര്‍വേദം അഭ്യസിച്ച ഈഴവ വൈദ്യന്‍മാര്‍ക്ക് എവിടെയും അയിത്തം കല്‍പ്പിച്ചിരുന്നില്ല. ‘ഹോര്‍ത്തൂസ് മലബാറിക്കസ്” എന്ന ഗ്രന്ഥം രചിക്കാന്‍ ഡച്ചുകാര്‍ക്ക് സഹായം നല്‍കിയ ഇട്ടിഅച്യുതന്‍ ഈഴവവൈദ്യന്‍മാരില്‍ പ്രധാനിയാണ്. വേലന്‍, കണിയാന്‍ തുടങ്ങിയ ജാതിക്കാരുടെ ഇടയിലും നല്ല വൈദ്യന്മാര്‍ ഉണ്ടായിരുന്നു.
ആയുര്‍വേദത്തിലെ ഉള്‍പ്പിരിവുകളുമായി ബന്ധപ്പെട്ട വിഷയങ്ങളെ ആസ്പദമാക്കിയുള്ള ധാരാളം ഗ്രന്ഥങ്ങള്‍ മലയാളത്തില്‍ രചിക്കപ്പെട്ടിട്ടുണ്ട്. അഷ്ടാംഗഹൃദയം, സുശ്രുതസംഹിത, ചര കസംഹിത തുടങ്ങിയ ആയുര്‍വേദ ഗ്രന്ഥങ്ങള്‍ ക്ക് കേരളത്തിലെങ്ങും പ്രചാരമുണ്ടായിരുന്നു. വാഗ്ഭടന്‍റെ അഷ്ടാംഗഹൃദയമാണ് ഇതിലേറ്റവും പ്രധാനം. പുലാമന്തോള്‍ മൂസതിന്‍റെ ചികിത്സാ മഞ്ജരി, ആലത്തിയൂര്‍ പരമേശ്വരന്‍ നമ്പൂതി രിയുടെ വാക്യപ്രദീപിക, കൈക്കുളങ്ങര രാമ വാര്യരുടെ സാരാര്‍ത്ഥദര്‍പ്പണം, ഭാവപ്രകാശം, പോര്‍ട്ട് കണ്ണന്‍റെ ഭാസ്ക്കരം, ഗോവിന്ദന്‍ വൈദ്യ രുടെ അരുണോദയം തുടങ്ങിയ കൃതികളെല്ലാം അഷ്ടാംഗഹൃദയം ആസ്പദമാക്കിയുള്ള പ്രസി ദ്ധ വ്യാഖ്യാനങ്ങളാണ്. ആയുര്‍വേദത്തിന്‍റെ താ ത്വികവും പ്രായോഗികവുമായ വശങ്ങളില്‍ ഒരു പോലെ പ്രാവീണ്യമുണ്ടായിരുന്ന കോട്ടയ്ക്കല്‍ വൈദ്യശാലയിലെ വൈദ്യരത്നം പി.എസ്. വാ ര്യര്‍ രചിച്ച അഷ്ടാംഗശരീരം, ബൃഹദ്ശരീരം തുടങ്ങിയ ഗ്രന്ഥങ്ങള്‍ ഈ മേഖലയിലെ ശ്രദ്ധേയ സംഭാവനകളാണ്. തൈക്കാട്ട് നാരായണന്‍ മൂസതിന്‍റെ സിന്ദൂരമഞ്ജരി, കൈക്കുളങ്ങര രാമ വാര്യരുടെ ആരോഗ്യദ്രുമം എന്നിവയും പ്രധാന കൃതികളാണ്. തയ്യില്‍ കൃഷ്ണന്‍ വൈദ്യരുടെ ഔഷധ നിഘണ്ടു, ചോലയില്‍ കെ.എം. വൈ ദ്യര്‍, കാണിപ്പയ്യൂര്‍ എന്നിവരുടെ ആയുര്‍വേദ നിഘണ്ടുക്കളും ധാരാളം വിവരങ്ങള്‍ അടങ്ങിയ താണ്. വിഷവൈദ്യം, ബാലചികിത്സ, കണ്ണുചി കിത്സ, ക്ഷയം, കുഷ്ഠം, പ്രമേഹം തുടങ്ങി വിവിധ രോഗങ്ങളുമായി ബന്ധപ്പെട്ട ചികിത്സകള്‍ ആയുര്‍വേദ ഗ്രന്ഥങ്ങളില്‍ പ്രതിപാദിക്കപ്പെടുന്നു.
ആയുര്‍വേദ ചികിത്സയില്‍ കാലാനുസൃതമായ മാറ്റം പ്രകടമാണ്. കേരളത്തിലെ മിക്ക പ്രദേശങ്ങളിലും ഇന്ന് ആയുര്‍വേദ ഡോക്ടര്‍മാരും ആശുപത്രി സൗകര്യവും ലഭ്യമാണ്. രോഗികള്‍ക്ക് വിവിധ ഔഷധസസ്യങ്ങളുടെ കുറിപ്പെഴുതി നിര്‍ദ്ദേശിച്ചിരുന്നതില്‍നിന്നും വ്യ ത്യസ്തമായി മരുന്നുകള്‍ ശാസ്ത്രീയമായി നിര്‍മ്മിച്ച് വിതരണം ചെയ്യുന്നതാണ് പുതിയ കാലത്തെ രീതി. ആയുര്‍വേദ മരുന്നുകള്‍ ഉല്‍പ്പാദിപ്പിക്കാനുള്ള ഔഷധസസ്യ തോട്ടങ്ങളും അവ ശാസ്ത്രീയമായി ശേഖരിച്ച് സംസ്കരിക്കാനുള്ള സൗകര്യങ്ങളും മരുന്നുനിര്‍മ്മാണ ഫാക്ടറിക ളും വിപുലമായ വിതരണ-വില്‍പ്പന ശൃംഖലക ളും ഇന്ന് പ്രവര്‍ത്തിക്കുന്നു. പച്ചമരുന്നിന്‍റെ നീര് പിഴിഞ്ഞെടുക്കുന്ന സ്വരസം, മരുന്ന് അരച്ചുരുട്ടി എടുക്കുന്ന കല്ക്കം, അരച്ചുരുട്ടി നിഴലില്‍ ഉണ ക്കിയെടുക്കുന്ന ഗുളിക, വിവിധ കഷായങ്ങള്‍, സ്വരസം, കല്ക്കം, കഷായം എന്നിവ കുറുക്കി യെടുക്കുന്ന ലേഹ്യം തുടങ്ങി വിവിധ ഔഷധ ങ്ങള്‍ ആയുര്‍വേദത്തിലുണ്ട്. ഗോരോചനാദി, കൊമ്പഞ്ചാദി, ധന്വന്തരം, കസ്തൂര്യാദി, ഇള നീര്‍കുഴമ്പ് തുടങ്ങി കേരളീയ വൈദ്യന്മാരുടെ സവിശേഷമായ ഔഷധക്കൂട്ടുകള്‍ ആയുര്‍വേദ ത്തില്‍ പ്രധാനമാണ്. പഞ്ചകര്‍മ്മചികിത്സ, ധാര, പിഴിച്ചില്‍, ധാന്യക്കിഴി, ഞവരക്കിഴി, ഉഴിച്ചില്‍, ശിരോവസ്തി തുടങ്ങിയ ആയുര്‍വേദ ചികി ത്സാരീതികള്‍ ലോകമാകെ ഖ്യാതി നേടിയവയാണ്. വിഷചികിത്സ കേരളത്തിലെ ആയുര്‍വേദ ചികിത്സകളില്‍ പ്രധാനപ്പെട്ട ഒരു ശാഖയാണ്. ദംഷ്ട്രചികിത്സ എന്നും അറിയപ്പെടുന്നു. ശരീര ത്തിന് ഹാനികരമായി പുറത്തുനിന്നും വരുന്ന വസ്തുക്കളായ വിഷത്തിനെതിരായാണ് വിഷ ചികിത്സ നടത്തുന്നത്. അഗദതന്ത്രം എന്ന വി ഭാഗത്തിലാണ് ആയുര്‍വേദം വിഷചികിത്സയെ ഉള്‍പ്പെടുത്തുന്നത്. കാരാട്ടുനമ്പൂതിരി എഴുതിയ ജോത്സനിക എന്ന വിഷ വൈദ്യഗ്രന്ഥമാണ് ചികിത്സയുടെ അടിസ്ഥാനം. കോക്കര, പാമ്പു മേക്കാട്, കാരാട്ട് തുടങ്ങിയ ഇല്ലങ്ങള്‍ വിഷചി കിത്സയില്‍ പ്രാഗല്ഭ്യം നേടിയവരാണ്. ഇതില്‍ പാമ്പുമേക്കാട് സര്‍പ്പവിഷത്തിന് മാത്രമേ ചികി ത്സയുള്ളൂ. ആധുനിക വൈദ്യശാസ്ത്രം പുതി യകാലത്ത് പാമ്പുകടിക്കെതിരെയുള്ള ആയുര്‍ വേദ വിഷചികിത്സയെ ചോദ്യം ചെയ്തിട്ടുണ്ട്. വിഷമുള്ള പാമ്പുകളുടെ കടിയേറ്റാല്‍ അലോപ്പതി വിധിപ്രകാരമുള്ള ആന്‍റിവെനം നല്‍കല്‍ മാത്രമാണ് ചികിത്സ എന്ന വാദമാണ് അവര്‍ ഉന്ന യിക്കുന്നത്. ബാലചികിത്സയില്‍ പ്രാവീണ്യം നേടിയ ധാരാളം വൈദ്യന്‍മാര്‍ കേരളത്തിലുണ്ട്. ആനയെ ചികിത്സിക്കുന്ന ഹസ്ത്യായുര്‍വേദം, സസ്യപരിപാലനവുമായി ബന്ധപ്പെട്ട വൃക്ഷായുര്‍വേദം എന്നിവയും പ്രധാന ശാഖകളാണ്. ഇന്ത്യക്കകത്തും പുറത്തുനിന്നുമായി പ്രശസ്ത രായ നിരവധി വ്യക്തികള്‍ ആയുര്‍വേദത്തിന്‍റെ സ്വാസ്ഥ്യം തേടി കേരളത്തിലെത്തുന്നു.
4.3.2 നാടോടിവൈദ്യം
താരതമ്യേന ചെലവുകുറഞ്ഞതും ലളിതമായ ചികിത്സാരീതികളുമുള്ള ചികിത്സാ പദ്ധതിയാണ് നാടോടി വൈദ്യത്തിന്‍റേത്. ചികിത്സയില്‍ പ്രകൃതിയെ പരമാവധി ഉപയോഗപ്പെടുത്താന്‍ നാടോടിവൈദ്യം ശ്രദ്ധിക്കുന്നു. ജീവിത പരിതസ്ഥിതിയില്‍ ലഭ്യമായ അസംസ്കൃത വസ്തുക്കള്‍ ഉപയോഗിച്ച് ജീവിക്കുക എന്ന സാമാന്യ ഫോക്ലോര്‍ രീതി നാട്ടുവൈ ദ്യത്തിലും ബാധകമാണ്. സമൂഹം കാലങ്ങളായി ആര്‍ജിച്ച പാരമ്പര്യ ധാരണകളെയാണ് ദൈവത്തിന്‍റെയും മന്ത്രത്തിന്‍റെയും മരുന്നിന്‍റെയും സഹായത്തോടെ നാട്ടുവൈദ്യം ഉപയോഗിക്കു ന്നത്. മരുന്ന് പറിച്ചെടുക്കുന്നതിനു മുമ്പുള്ള ഈശ്വരധ്യാനവും മരുന്ന് പ്രയോഗിക്കാനുള്ള കാലപരിഗണനയും കിഴക്കുതിരിഞ്ഞ് നിന്ന് കഴിക്കണമെന്ന വിശ്വാസവുമെല്ലാം ഇതിന്‍റെ ഭാഗമാണ്. മന്ത്രവാദക്കളങ്ങള്‍ വരച്ചുള്ള മന്ത്രവാദവും ചികിത്സയുടെ ഭാഗംതന്നെ. വൈദ്യന്‍റെ സാന്നിധ്യം നാട്ടുവൈദ്യത്തില്‍ ആവശ്യമില്ല. പഴുതാര കടിക്കുക, കടന്നല്‍ കുത്തുക തുടങ്ങിയവയ്ക്ക് ചുണ്ണാമ്പ് തേക്കല്‍, വയറുവേദനയ്ക്ക് ഇഞ്ചി നീര് അല്ലെങ്കില്‍ വെളുത്തുള്ളി നീര് കഴിക്കല്‍, ഛര്‍ദി, വയറിളക്കം എന്നിവയ്ക്ക് കരിക്കിന്‍വെള്ളം കഴിക്കല്‍ തുടങ്ങിയ നിരവധി നാട്ടറിവുകള്‍ തലമുറകളായി കൈമാറി വന്നതാണ്. ഇഴജന്തുക്കളെയും അട്ട, ചെള്ള് എന്നിവയേയും തുരത്താന്‍ നിരവധി മാര്‍ഗങ്ങള്‍ നാട്ടുവൈദ്യത്തില്‍ ഉണ്ട്. മരുന്നുകള്‍ കഴിയുന്നത്ര അതിന്‍റെ സ്വാഭാവിക അവസ്ഥയില്‍ കഴിക്കും. ആയുര്‍വേദം, സിദ്ധവൈദ്യം മുതലായ ചികിത്സാരീതികളുടെയും അടിസ്ഥാനം നാട്ടുവൈദ്യം തന്നെ. രോഗം വന്നുള്ള ചികിത്സയേക്കാള്‍ വരാതെ നോക്കലിനാണ് നാട്ടുവൈദ്യത്തില്‍ പ്രാധാന്യം. കുളി, പല്ലുതേക്കല്‍ തുടങ്ങിയ ദൈനംദിന ജീവിത ശീലങ്ങള്‍തന്നെ രോഗ പ്രതിരോധമാര്‍ഗങ്ങളാണ്. ഭക്ഷണം കഴിക്കുന്നതില്‍ നിരവധി നിര്‍ ദ്ദേശങ്ങള്‍ നാട്ടുവൈദ്യം നല്‍കുന്നുണ്ട്. ചമ്രം പടിഞ്ഞുള്ള ഇരിപ്പു മുതല്‍ മിതമായ അളവും മെല്ലെയുള്ള കഴിക്കലും വിരുദ്ധാഹാരങ്ങളെ ഒഴിവാക്കലും വ്രതാനുഷ്ഠാനവും എല്ലാം ഇതി ലുള്‍പ്പെടുന്നു. ദേശാടനക്കാരായ ലാടന്‍മാരുടെ ചികിത്സയില്‍ പാരമ്പര്യമായി കൈമാറിക്കിട്ടിയ ഒട്ടേറെ ഒറ്റമൂലി രഹസ്യങ്ങള്‍ ഉള്‍പ്പെട്ടിട്ടുണ്ട്. നാടോടിവൈദ്യത്തിന്‍റെ മറ്റൊരു രൂപമാണിതും.
4.3.3 സിദ്ധവൈദ്യം
മഹാദേവനില്‍ നിന്നുത്ഭവിച്ച് പാര്‍വതി, നന്ദികേശ്വരന്‍, ധന്വന്തരി, അഗസ്ത്യന്‍, പുലസ്ത്യന്‍, തേരയ്യര്‍ എന്നിവരിലൂടെ വിക സിച്ച ചികിത്സാവിധിയാണ് സിദ്ധവൈദ്യം. തേരയ്യരില്‍ നിന്നും പതിനെട്ട് സിദ്ധന്മാര്‍ സിദ്ധവൈദ്യം അഭ്യസിച്ചു. ചിന്താമണി എന്നും ഇതിന് പേരുണ്ട്. ഇന്ത്യന്‍ പ്രദേശങ്ങളിലാണ് ഇതിന് കാര്യമായ പ്രചാരമുള്ളത്. അഗസ്ത്യര്‍ രചിച്ച വൈദ്യശതകം, ഗുരുനാഡി, (അഗസ്ത്യര്‍-1200) എന്നീ ഗ്രന്ഥങ്ങളാണ് സിദ്ധവൈദ്യത്തിന്‍റെ അടിസ്ഥാന പ്രമാണങ്ങള്‍. രാമാനന്ദ് സ്വാമികളു ടെ സിദ്ധവൈദ്യ പ്രവേശിക പ്രധാനപ്പെട്ട മറ്റൊരു ഗ്രന്ഥമാണ്. ആയുര്‍വേദത്തെ പോലെതന്നെ വാതം, പിത്തം, കഫം എന്നീ ത്രിദോഷങ്ങളെയാണ് ചികിത്സയില്‍ സിദ്ധവൈദ്യവും ലക്ഷ്യം വെക്കുന്നത്. സിദ്ധവൈദ്യം രോഗങ്ങളെ സ്ഥൂലമെന്നും സൂക്ഷ്മമെന്നും രണ്ടായി തിരിക്കാറുണ്ട്. ഔഷധ ചികിത്സയുടെകൂടെ രോഗിയുടെ മാനസാന്തരത്തിലൂടെയുള്ള പശ്ചാത്താപത്തിനും സിദ്ധവൈദ്യത്തില്‍ സ്ഥാനമുണ്ട്. രോഗല ക്ഷണങ്ങളേക്കാള്‍ നാഡിസ്പന്ദം പരിശോധിച്ചാണ് സിദ്ധവൈദ്യന്മാര്‍ രോഗം നിര്‍ണയിക്കുക. വലിയ ഏകാഗ്രതയും ജ്ഞാനേന്ദ്രിയങ്ങളുടെ ശുദ്ധിയും ആവശ്യപ്പെടുന്ന രീതിയാണിത്. രോ ഗിയുടെ പ്രായം, ശാരീരിക പ്രത്യേകതകള്‍, നാഡിമിടിപ്പിലെ വ്യത്യാസം എന്നിവയ്ക്കനുസരിച്ച് രോഗത്തിന്‍റെ പഴക്കം വരെ ചികിത്സകര്‍ പറയാറുണ്ട്. സ്വര്‍ണ്ണം, വെള്ളി, ഇരുമ്പ്, ചെമ്പ് മുതലായ ലോഹങ്ങള്‍, രസം, ഗന്ധകം തുടങ്ങിയ ധാതുക്കള്‍, ഉപ്പുകള്‍, ക്ഷാരങ്ങള്‍ എന്നിവ ധാരാളം ഉള്‍പ്പെടുത്തിയാണ് സിദ്ധവൈദ്യത്തിലെ ഔഷധങ്ങള്‍ നിര്‍മ്മിക്കപ്പെടുന്നത്.
4.3.4 കളരി
കേരളത്തിന്‍റെ സ്വന്തമായ ആയോധനക ലയായ കളരിപ്പയറ്റ് അഭ്യസിക്കുന്ന സ്ഥലമാണ് കളരി. ആയോധനകലയോടൊപ്പം മറ്റു വിദ്യകള്‍ പഠിപ്പിക്കുന്ന പാഠശാലകളെയും കളരി എന്ന് വി ളിക്കാറുണ്ട്. കളരി എന്ന പദത്തിന്‍റെ നിഷ്പത്തി യില്‍ സംസ്കൃതത്തിലെ ഖലൂരിക എന്ന വാക്കും കല്ലൂരി എന്ന ദ്രാവിഡ വാക്കും പണ്ഡിതാഭിപ്രായങ്ങളില്‍ ഉണ്ട്. കേരളത്തില്‍ നിലവിലുള്ള മി ക്ക കലാരൂപങ്ങളിലും കളരിപ്പയറ്റിന്‍റെ സ്വാധീ നമുള്ള മെയ് വഴക്കം ആവശ്യമാണ്. തെയ്യം, പൂരക്കളി, മറുത്തുകളി, കഥകളി, കോല്‍ക്കളി, വേലകളി തുടങ്ങിയ പല പരമ്പരാഗത കലാരൂ പങ്ങളും ഇത്തരത്തില്‍ കളരിപ്പയറ്റിനെ ഉപജീ വിച്ചവയാണ്. ആണ്‍-പെണ്‍ വ്യത്യാസമില്ലാതെ എല്ലാവരും കളരി അഭ്യസിച്ചിരുന്ന ഒരു കാലം കേരളത്തിന്‍റെ ചരിത്രത്തിലുണ്ട്. ജന്മിത്വത്തിന്‍റെ പ്രഭവകാലത്ത് കളരി വളരെ പ്രധാനപ്പെട്ട സ്ഥാ നം വഹിച്ചിരുന്നു. പ്രബലരായ രാജാക്കന്മാരും നാട്ടുരാജാക്കന്മാരും പടനായകരും സൈന്യതലവന്മാരും കളരികള്‍ സ്ഥാപിച്ചു പരിശീലനം നല്‍കിവന്നിരുന്നു. പതിനൊന്നാം നൂറ്റാണ്ടിലെ ചേരചോള യുദ്ധത്തിന്‍റെ ഫലമായി പന്ത്രണ്ടാം നൂറ്റാണ്ടോടെയാണ് കേരളത്തില്‍ കളരിക്ക് പ്രചാരം ലഭിച്ചതെന്ന ഒരു വാദമുണ്ട്. സംഘകാല കൃതികളായ അകനാനൂറിലും പുറനാനൂറിലും കളരിയുമായി ബന്ധപ്പെട്ട പരാമര്‍ശങ്ങള്‍ കാണാം. പ്രാക്തനകാലം, കുലശേഖരന്മാരുടെ ഭരണകാലം, നാട്ടുരാജാക്കന്മാരുടെ കാലം തു ടങ്ങിയ കാലഘട്ടങ്ങളില്‍ ദേശങ്ങള്‍ തോറും കളരികള്‍ സ്ഥാപിക്കപ്പെട്ടു. ആയുധാഭ്യാസങ്ങ ളോടൊപ്പം ശാസ്ത്രങ്ങള്‍ക്കും കലകള്‍ക്കും വി ദ്യകള്‍ക്കും കളരിയില്‍ പ്രാധാന്യം നല്‍കിയിരു ന്നു.
വിവിധ ഘട്ടങ്ങളിലൂടെ സുഘടിതമായി മുന്നേറുന്ന കളരിയഭ്യാസം ഇന്നും കേരളത്തിലുണ്ട്. ദീര്‍ഘചതുരാകൃതിയില്‍ ആണ് കളരികള്‍ ഉണ്ടാക്കുക. ഇലങ്കങ്ങള്‍ എന്നുകൂടി പേരായ തെക്കന്‍ പ്രദേശങ്ങളില്‍ നിരപ്പായ സ്ഥലം മറകെട്ടി തിരിച്ചാണ് കളരികള്‍ സ്ഥാപിക്കുക. ഭൂമി കുഴിച്ച് നിര്‍മ്മിച്ച കുഴിക്കളരിയാണ് വടക്കന്‍ ചിട്ടയിലുള്ളത്. നീളത്തിലെ പകുതി വീതി എന്ന വാസ്തു കണക്കാണ് നിര്‍മ്മാണത്തില്‍ സ്വീക രിക്കുക. ഇരുപത്തീരടിയില്‍ മാത്രം വീതിയും നീളവും കണക്കാണ്. കളരി പരദേവതയുടെ സ്ഥാനമായ പൂത്തറയും ഗുരുഭൂതന്മാര്‍ സങ്കല്‍ പ്പിക്കുന്ന ഗുരുത്തറയും കളരിയില്‍ ഉണ്ടാകും. ഗണപതിക്കുള്ള സങ്കല്പസ്ഥാനമായ ഗണപതിത്തറയും നാഗപ്രതിഷ്ഠാസങ്കല്പത്തില്‍ നാഗത്തറയും ഉണ്ടാവും. ഇവിടെ നമസ്കരിച്ചേ അഭ്യാസങ്ങള്‍ ആരംഭിക്കൂ. വലതുകാല്‍ വെ ച്ചാണ് കളരിയില്‍ പ്രവേശിക്കുക. വെട്ടുകളരി, പയറ്റുകളരി, ചാട്ടക്കളരി, ഓട്ടക്കളരി, പറക്കളരി എന്നിങ്ങനെ ദേശഭേദത്തിനനുസരിച്ച് വ്യത്യസ്ത ശൈലികളുണ്ട്. പതിമൂന്നു മുഴം നീളവും ഒരു ചാണ്‍ വീതിയുമുള്ള കട്ടിത്തുണി പ്രത്യേ കതരത്തില്‍ ചുരുട്ടിചുറ്റുന്നതാണ് കളരിയുടെ വേഷം. കച്ച എന്നാണിതിന് പറയുക. അഭ്യാ സികളുടെ ചുവടുകള്‍ നിയന്ത്രിക്കുന്ന വായ് ത്താരി കളരിപ്പയറ്റ് പരിശീലനത്തിലെ പ്രധാന ഘടകമാണ്. കുറുവടി, നെടുവടി, കുന്തം, വാള്‍, ഉറുമി, വടിവാള്‍, അരവാള്‍, കഠാര, പരിച മുത ലായ ആയുധങ്ങള്‍ പ്രയോഗിക്കാനുള്ള പരിശീ ലനവും കളരിയില്‍ ഉണ്ട്. മര്‍മ്മപ്രയോഗങ്ങള്‍ ഔഷധപ്രയോഗങ്ങള്‍, മന്ത്രതന്ത്ര വിദ്യകള്‍, ജ്യോതിഷം എന്നിവയും കളരിയിലെ പാഠ്യവി ഷയങ്ങളാണ്.
കളരിപ്പയറ്റ് ഇന്ന് ഒരു പ്രദര്‍ശന കലയാണ്. മെയ്പയറ്റ് (മെയ്ത്താരി), വടിപ്പയറ്റ് (കോല്‍ത്താരി), വാള്‍പ്പയറ്റ് (അങ്കത്താരി) വെറുംകൈ പ്രയോഗം എന്നിവ അഭ്യാസത്തിലെ നാല് പ്രധാന വഴികളാണ്. മെയ്യഭ്യാസമാണ് ആദ്യം പഠിപ്പിക്കുക. ശരീരത്തില്‍ എണ്ണ തേച്ച് തിരുമ്മി പരിശീലനം ആരംഭിക്കും. തുടര്‍ന്ന് പല നീള ത്തിലുള്ള വടികള്‍ ഉപയോഗിച്ചുള്ള കോല്‍പ്പയറ്റ് പരിശീലിക്കും. നീളം കൂടിയ വടികൊണ്ടുള്ള കെട്ടുകാരിപ്പയറ്റ്, മുച്ചാണ്‍ വടിപ്പയറ്റ്, ഒടിപ്പയറ്റ് തുടങ്ങിയ പല അഭ്യാസങ്ങളും ഇതിലുള്‍പ്പെടുന്നു. വാള്‍, പരിച, ഉറുമി, കുന്തം, കഠാര ഉപയോഗിച്ചുള്ള അങ്കത്താരിയാണ് അടുത്ത ഘട്ടം. ഇത് പരിശീലിക്കാന്‍ രണ്ടോ അതില്‍ കൂടുതലോ ആളുകള്‍ ഉണ്ടാവും. ആയുധങ്ങളുടെ സഹാ യമില്ലാതെ എതിരാളിയെ നേരിടുന്ന രീതിയാണ് വെറും കൈ പ്രയോഗം. ഏതവസ്ഥയിലും എതിരാളിയെ സധൈര്യം നേരിടാനുള്ള മനക്കരുത്തും മെയ്ക്കരുത്തും ഇതിലൂടെ ലഭിക്കുന്നു. ഇങ്ങനെ ലഭിച്ച ആദര്‍ശധീരതയും മരണഭയമില്ലായ്മയുമാണ് മാമാങ്കത്തിലെ ചാവേറുകളെ സൃഷ്ടിച്ചത്. പതിനെട്ടടവുകള്‍ എന്നുപേരായ വിവിധ രീതികള്‍ കളരിയില്‍ അഭ്യസിച്ചു വരുന്നു. അങ്കംവെട്ടുന്നതിനായി അങ്കക്കളരി ഉപയോഗിച്ചുവന്നിരുന്നു. തര്‍ക്കങ്ങള്‍ ഉയര്‍ന്നുവന്നാല്‍ അങ്കം വെട്ടിയിരുന്നത് എല്ലാവര്‍ക്കും കാണാന്‍ സൗകര്യമുള്ള പൊതുസ്ഥലങ്ങളില്‍ താല്‍ക്കാലിക അങ്കക്കളരികള്‍ സ്ഥാപിച്ചാണ്.
ശരീരത്തിനും മനസ്സിനും ഉന്മേഷവും ഏകാഗ്രതയും നല്‍കുന്ന ഒന്നാണ് കളരിപ്പയറ്റ്. സധര്‍മ്മം, ക്ഷമ, സല്‍സ്വഭാവം, ബുദ്ധി എന്നി ങ്ങനെയുള്ള ഗുണങ്ങളെല്ലാം കളരി അഭ്യാസ ത്തിന് ആവശ്യമാണ്. സ്ത്രീകള്‍, കുട്ടികള്‍, വയോജനങ്ങള്‍ എന്നിവരോട് ഒരിക്കലും അക്രമം പാടില്ലെന്ന നിഷ്ക്കര്‍ഷ കളരിപ്പയറ്റിലുണ്ട്. അധര്‍മത്തിന് വണ്ടി ഒരിക്കലും പോരാടരുത്.
ആയുധമില്ലാത്തവനോട് ആയുധത്തോടുകൂടി പോരാടാനോ ചതിപ്രയോഗങ്ങള്‍ നടത്താനോ കളരിപ്പയറ്റ് അനുവദിക്കുന്നില്ല. കളരിയുടേതായ ഒരു ചികിത്സാസമ്പ്രദായം കേരളത്തില്‍ രൂപപ്പെ ട്ടിട്ടുണ്ട്. ആദ്യകാലങ്ങളില്‍ കളരി അഭ്യാസത്തിനിടെ പരിക്കുപറ്റുന്നവരെ ശുശ്രൂഷിക്കാനായാണ് ചികിത്സ ആരംഭിച്ചതെങ്കിലും പിന്നീട് ഒരു ചികിത്സാസമ്പ്രദായമായി അത് വികസിച്ചു. ആയുര്‍വേദ പ്രമാണങ്ങളാണ് അടിസ്ഥാനമെങ്കിലും ഇതിന് കളരിയുടേതായ അടിത്തറയൊരുക്കുന്നതില്‍ കളരി ഗുരുക്കന്‍മാര്‍ ശ്രദ്ധിച്ചിരുന്നു. നടുവേദന അടക്കമുള്ള രോഗങ്ങള്‍ക്ക് കളരി ചികിത്സ അത്യുത്തമമാണ്. കളരി ചികിത്സയും അതിന്‍റെ ഭാഗമായ മര്‍മ്മചികിത്സ യും തിരുമ്മലും വ്യായാമ ചികിത്സയും ഇന്ന് ഏറെപ്പേരെ ആകര്‍ഷിക്കുന്നു. മര്‍മ്മ ചികിത്സ രഹസ്യസ്വഭാവം അടക്കം നിരവധി നിഷ്കര്‍ഷകള്‍ ഉള്ളതാണ്. കളരിക്ക് വീണ്ടും കേരളത്തില്‍ പുത്തനുണര്‍വ് ലഭിക്കുന്നുണ്ട്. പെണ്‍കുട്ടികള്‍ കൂട്ടംകൂട്ടമായി വീണ്ടും കളരിയങ്കത്തിലേക്ക് എത്തുന്നു. ജീവിതത്തിന്‍റെ നല്ലൊരുഭാഗവും കളരികളില്‍ ചെലവിടുന്ന ഓരോ കളരിപ്പയറ്റുകാരനും കളരി അഭ്യാസമുറ മാത്രമല്ല, ജീവിതം തന്നെയാണ്.
Recap
|
Objective Type Questions
|
Answers to Objective Type Questions
|
Assignments
|
Suggested Readings
1. എ ശ്രീധരമേനോന്‍, കേരള സംസ്കാരം, ഡി.സി ബുക്സ്, കോട്ടയം 2. ഡോ. അബ്സീന ജെ സലീം, ആയുര്‍വേദം ചരിത്രം ശാസ്ത്രം ചികിത്സ, ചിന്ത പബ്ലിഷേഴ്സ്, തിരുവനന്തപുരം 3. സ്വാമി നിര്‍മലാനന്ദഗിരി, ആയുര്‍വേദ ചികിത്സാശാസ്ത്രം, ചിന്ത പബ്ലിഷേഴ്സ്, തിരുവനന്തപുരം 4. കെ. രാഘവന്‍ തിരുമുല്‍പ്പാട്, അഷ്ടാംഗദര്‍ശനം, കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം 5. വൈദ്യഭൂഷണം കെ രാഘവന്‍ തിരുമുല്‍പ്പാട്, ആയുര്‍വേദ ദര്‍ശനം, കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം 6. വളപ്പില്‍ കരുണന്‍ ഗുരുക്കള്‍, കളരിപ്പയറ്റിലെ കണക്കുകള്‍ കളരിപ്രയോഗപ്രകാരം, ഡി.സി ബുക്സ്, കോട്ടയം 7. എം. കെ പണിക്കോട്ടി, വടക്കന്‍പാട്ടുകളിലെ പെണ്‍കരുത്ത്,കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം 8. എസ്. ആര്‍. ഡി. പ്രസാദ്, കളരിപ്പയറ്റ് വിജ്ഞാനകോശം, കൈരളി ബുക്സ്, കണ്ണൂര്‍ |