Course Content
മലയാള കവിത ആധുനികം
0/33
Environmental Studies
Study the environment
0/2
English Language and Linguistics
കേരളസംസ്കാരം : പ്രാചീനം മദ്ധ്യകാലീനം
0/20
Private: BA Malayalam
About Lesson

unit3:

സഞ്ചാരികളുടെ കുറിപ്പുകള്‍

Learning Outcomes

  •  കേരളത്തെക്കുറിച്ച് പരാമര്‍ശിച്ച വിദേശസഞ്ചാരികളെപ്പറ്റിയുള്ള അറിവ് നേടുന്നു
  • വിദേശ സഞ്ചാരികളുടെ യാത്രാവിവരണങ്ങളുടെ ചരിത്ര പ്രാധാന്യത്തെ തിരിച്ചറിയുന്നു
  • യാത്രാവിവരണങ്ങളില്‍ നിന്ന് ലഭ്യമാകുന്ന സാംസ്ക്കാരിക ജീവിതത്തിന്‍റെ രൂപ രേഖ തിരിച്ചറിയുന്നു

Prerequisites

സഞ്ചാര സാഹിത്യം ഇന്ന് ഏറ്റവും സജീവമായ ഒരു മേഖലയാണ് എന്ന് നമുക്കറിയാം.യാത്ര ചെയ്യുന്ന പ്രദേശത്തിന്‍റെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകള്‍ തൊട്ടു അവിടുത്തെ ജീവിതരീതിയും ഭക്ഷണവും വേഷവിധാനവും ഭാഷയും സംസ്കാരവും എല്ലാം അതില്‍ ഉള്‍പ്പെട്ടിട്ടുണ്ടാകും.ആ നാടിനെ കുറിച്ചുള്ള പ്രധാനപ്പെട്ട വിവരങ്ങള്‍ എല്ലാം തന്നെ അതില്‍നിന്ന് ലഭ്യമാവുകയും ചെയ്യും.ഓരോ പ്രദേശത്തിന്‍റെയും ചരിത്രവും അതതു കാലങ്ങളില്‍ വിവരിക്കപ്പെട്ട സഞ്ചാരകൃതികളില്‍ കാണാം.പ്രാചീന കേരളത്തെ പറ്റി വിവരം നല്‍കുന്നതില്‍ ക്രിസ്ത്വബ്ധത്തിന്‍റെ ആദ്യ ശതകങ്ങള്‍ തൊട്ടുള്ള വിദേശസഞ്ചാരികളുടെ കുറിപ്പുകള്‍ക്ക് വലിയ പ്രാധാന്യമുണ്ട്.കേരളത്തില്‍ സജീവമായിരുന്ന തുറമുഖങ്ങളെക്കുറിച്ചും വിദേശ നാടുകളുമായുള്ള വാണിജ്യബന്ധത്തെക്കുറിച്ചും അതില്‍ കൈമാറ്റം ചെയ്തിരുന്ന സാമഗ്രികളെക്കുറിച്ചുമെല്ലാമുള്ള വിവരണങ്ങളിലൂടെ, ചരിത്രരചനയില്‍ നിര്‍ണായക സാന്നിധ്യമായി വിദേശസഞ്ചാരികളുടെ കുറിപ്പുകള്‍ മാറുന്നു.

Keywords

വിദേശ സഞ്ചാരികള്‍-യാത്രാവിവരണങ്ങള്‍-വാണിജ്യ പരാമര്‍ശങ്ങള്‍-കാലാവസ്ഥ പരാമര്‍ശ ങ്ങള്‍

Discussion

1.3.1 സഞ്ചാരികളുടെ കുറിപ്പുകള്‍
വിദേശ സഞ്ചാരികളുടെ വിവരണക്കു റിപ്പുകള്‍ കേരള ചരിത്രരചനയെ സഹായിക്കു ന്നവയാണ്.പഴയ ഗ്രീസിലെയും റോമിലെയും എഴുത്തുകാരുടെ ചില വിവരണങ്ങള്‍ പ്രാചീന കേരളത്തെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ ഉള്‍ക്കൊ ള്ളുന്നുണ്ട്.ഇന്ത്യയിലെ ഗ്രീക്ക് അംബാസഡറായിരുന്ന മെഗസ്തനീസ് അന്നത്തെ ഇന്ത്യയെക്കു റിച്ചെഴുതിയ കുറിപ്പുകളില്‍ കേരളത്തെപ്പറ്റിയും വിവരിക്കുന്നുണ്ട്.പ്ലിനിയും, “Periplus of the Erythrean Sea’ എന്ന ഗ്രന്ഥത്തിന്‍റെ അജ്ഞാത കര്‍ത്താവും ടോളമിയും പ്രാചീന കേരളത്തിന്‍റെ രൂപരേഖ കണ്ടുപിടിക്കാന്‍ സഹായിക്കുന്ന ഭൂമിശാസ്ത്രകാരന്‍മാരാണ്.ഇവിടുത്തെ രാജാ വിനെ ‘കേരോ ബോത്രാസ്’ എന്നും രാജ്യത്തെ ‘ലി മുരികേ’ എന്നുമാണ് പെരിപ്ലസുകാരന്‍ പരാമര്‍ശിക്കുന്നത്.മുസിരിസ്, തിണ്ടിസ്, ബറക്കേ എന്നീ തുറമുഖങ്ങളിലൂടെ കേരളം റോമുമായി നടത്തിയ വിപുലമായ വാണിജ്യ ബന്ധത്തെപ്പറ്റി യുള്ള വിശദവിവരങ്ങള്‍ ഇവരെല്ലാം നല്‍കുന്നുണ്ട്.നിട്രിയസ് തുറമുഖത്ത് കടന്‍റകൊള്ളക്കാരുടെ ശല്യമുണ്ട് എന്ന് ‘നാച്ചുറല്‍ ഹിസ്റ്ററിയില്‍’ പ്ലിനി പറയുന്നു.’നിട്രിയസ്’ ‘നെട്ടൂരും’ ‘ബറ ക്കേ’ ‘പുറക്കാടു’മാകാം.’ഭൂമിശാസ്ത്ര’ത്തില്‍ ടോളമി ചേര തലസ്ഥാനമായ ‘കരൂരി’നെ പറ്റി പ്രതിപാദിക്കുന്നതോടൊപ്പംതന്നെ പ്രധാന തുറ മുഖങ്ങള്‍ ആയ ‘മുസിരിസ്’, ‘കൊട്ടിയറ,’ കൊമ റിയ, തിണ്ടിസ്, മാന്‍റഗോറ തുടങ്ങിയവയെക്കുറിച്ചും പറയുന്നുണ്ട്.പെരിപ്ലസുകാരന്‍ മുസിരിസ്, നെല്‍ക്കിണ്ട, മഡഗര തുടങ്ങിയ തുറമുഖങ്ങളെ ക്കുറിച്ചും സൂചിപ്പിക്കുന്നു.
ആറാം നൂറ്റാണ്ടില്‍ രചിക്കപ്പെട്ടെന്ന് കരുതുന്ന ടോപ്പോഗ്രാഫിയ ഇന്‍ഡിക്കാ ക്രി സ്റ്റാന എന്ന ഗ്രന്ഥത്തില്‍ കേരളീയ തുറമുഖ ങ്ങളില്‍നിന്നും കയറ്റി അയച്ചിരുന്ന കുരുമുളകിനെപ്പറ്റി പറയുന്നുണ്ട്.ബൈസാന്‍റിയന്‍ പുരോഹിതനായ കോസ്മോസ് ഇന്‍ഡിക്കോ പ്രിസ്തുസ് രചിച്ച ‘ഭാരതീയ ക്രിസ്തുമത വി വരണങ്ങള്‍’ എന്ന ഗ്രന്ഥം കൊല്ലത്തെക്കുറിച്ച് വിവരങ്ങള്‍ നല്‍കുന്നു.ഇതില്‍ കേരളത്തിലെ ക്രിസ്തുമതത്തെപ്പറ്റിയുള്ള അസന്നിഗ്ധമായ തെളിവുകളും ഉള്‍ക്കൊള്ളുന്നു.വാങ് തായ്വാന്‍ എന്ന ചൈനീസ് സഞ്ചാരി രചിച്ച ‘താവോ ഇ ചിലീ’ എന്ന ഗ്രന്ഥത്തില്‍ കായംകുളം, ഏഴിമല, കോഴിക്കോട് എന്നീ സ്ഥലങ്ങളെപ്പറ്റി പറയുന്നുണ്ട്.13-ാം നൂറ്റാണ്ടിലെ കേരളത്തെക്കുറിച്ച് ചൗ ജുക്വാ എന്ന ചീന സഞ്ചാരി രേഖപ്പെടുത്തിയിട്ടുണ്ട്.ആറാം നൂറ്റാണ്ടിലെ താങ് വംശജരായ ചൈനീസ് ഭരണാധികാരികളുടെ കുറിപ്പുകളിലും കേരളം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.എ.ഡി.15-ാം നൂറ്റാണ്ടില്‍ രചിക്കപ്പെട്ട മാഹ്വാന്‍ എന്ന ചൈനീസ് സഞ്ചാരിയുടെ വിവരണങ്ങളും കേരള ചരി ത്രരചനയെ സഹായിക്കുന്നുണ്ട്.കോഴിക്കോട് തുറമുഖത്തെപ്പറ്റി രസകരമായി വിവരിക്കുന്ന യാത്രാവിവരണത്തില്‍ കൊച്ചിയിലെ തുറമുഖ ത്തെപ്പറ്റിയും, രാജാവിനെയും ജനങ്ങളെയും കുറിച്ചും പ്രസ്താവിക്കുന്നുണ്ട്.അറബികളായ സഞ്ചാരികളുടെയും ഭൂമി ശാസ്ത്രകാരന്മാരുടെയും വിവരണങ്ങള്‍ ഒമ്പ താം ശതകം മുതലുള്ള കേരളത്തിന്‍റെ ചരിത്രം രചിക്കുന്നതില്‍ ഒട്ടേറെ സഹായം നല്‍കുന്നുണ്ട്. കേരളത്തെക്കുറിച്ച് ആദ്യമെഴുതിയവരില്‍ പ്രമു ഖനാണ് സുലൈമാന്‍ എന്ന കച്ചവടക്കാരന്‍.എ.ഡി. 851-ല്‍ അദ്ദേഹം കേരളത്തില്‍ വന്നതാ യി വിശ്വസിക്കപ്പെടുന്നു. അദ്ദേഹം കേരളത്തില്‍ വന്നിട്ടില്ലെന്നും കേട്ടറിഞ്ഞ വിവരങ്ങള്‍ കൊണ്ടാണ് കേരളത്തെക്കുറിച്ചെഴുതിയതെന്നും വിശ്വസിക്കുന്നവരുമുണ്ട്. കൊല്ലം ആയിരുന്നു മികച്ച തുറമുഖമെന്നും ചീനക്കപ്പലുകള്‍ പേ ര്‍ഷ്യയില്‍നിന്നുള്ള മടക്കയാത്രയില്‍ കൊല്ലത്തു മാത്രമെ അടുക്കുമായിരുന്നുള്ളു എന്നും അദ്ദേ ഹം രേഖപ്പെടുത്തുന്നു.അറബി സഞ്ചാരികളായ ഇദ്രീസിയും യാഖൂതും കേരളത്തിലെ സമുദ്ര തീര നഗരങ്ങളെപ്പറ്റിയും ജനങ്ങളുടെ ജീവിത സമ്പ്രദായങ്ങളെപ്പറ്റിയും വിവരിക്കുന്നു.പത്താം നൂറ്റാണ്ടിലെ സഞ്ചാരികളായിരുന്ന മസൂദി, അല്‍ബറൂണി, പതിമൂന്നാം നൂറ്റാണ്ടിലെ റഷിയു ദ്ധീന്‍, പതിനഞ്ചാം നൂറ്റാണ്ടിലെ അബ്ദുറസാഖ് തുടങ്ങിയവരും കേരളത്തെപ്പറ്റി വിവിധ തലങ്ങ ളില്‍ സൂചിപ്പിച്ചിട്ടുണ്ട്.അല്‍ബറൂണിയാണ് മല ബാര്‍ എന്ന പദം ആദ്യമായി പ്രയോഗിക്കുന്നത്. സംസ്കൃതം ഉള്‍പ്പെടെയുള്ള ഭാഷകളില്‍ അദ്ദേ ഹത്തിന് അവഗാഹമുണ്ടായിരുന്നു. ആഫ്രി ക്കക്കാരന്‍ ഇബ്നു ബത്തൂത്ത ആറു തവണ കോഴിക്കോട് സന്ദര്‍ശിച്ചു.കോഴിക്കോട്ടെ തു റമുഖത്തെയും രാജാവിനെയും ജനങ്ങളെയും പറ്റി ഇബ്നുബത്തൂത്ത വിവരിക്കുന്നുണ്ട്.കൊ ല്ലത്തെപ്പറ്റിയുള്ള വിവരണത്തില്‍ ‘ഐശ്വര്യ പൂര്‍ണമായ അങ്ങാടികളും സമ്പന്നരായ കച്ച വടക്കാരുമുള്ള കൊല്ലം കേരളത്തിലെ ഏറ്റവും നല്ല നഗരമാണ്’ എന്ന് അദ്ദേഹം പറയുന്നു.അവിടുത്തെ കുരുമുളക് കച്ചവടത്തെപ്പറ്റിയും തുറമുഖത്തടുക്കുന്ന ചീനക്കപ്പലുകളെപ്പറ്റിയും അദ്ദേഹം വിവരിക്കുന്നു.
യൂറോപ്യന്‍ സഞ്ചാരികളുടെ വിവരണ ങ്ങളും കേരള ചരിത്രപഠനത്തെ മുന്നോട്ടു കൊ ണ്ടു പോയിട്ടുണ്ട്.സ്പെയിനില്‍ നിന്നുവന്ന യഹൂദ സഞ്ചാരിയായ റബി ബഞ്ചമിന്‍ 1159 മുതല്‍ 1173-വരെ പൗരസ്ത്യരാജ്യങ്ങളില്‍ വിപു ലമായ പര്യടനം നടത്തി.അദ്ദേഹം കൊല്ലത്തെ യും അവിടുത്തെ ജനങ്ങളെയുംപറ്റി രസകരമായ വിവരങ്ങള്‍ നല്‍കുന്നുണ്ട്.പതിനാലാം നൂറ്റാ ണ്ടില്‍ റബി നിസിം എന്ന സഞ്ചാരി അഞ്ചുവണ്ണ ത്തെക്കുറിച്ച് പറയുന്നുണ്ട്.വെനീസ്സുകാരനായ മാര്‍ക്കോപോളോ 13-ാം ശതകത്തിന്‍റെ അവസാനത്തോടെ കേരളത്തിലെത്തി. കൊല്ലം, കന്യാ കുമാരി, ഏഴിമല തുടങ്ങിയ പ്രദേശങ്ങള്‍ മാര്‍ ക്കോപോളോ സന്ദര്‍ശിച്ചു. ജനങ്ങളെപ്പറ്റിയും പ്രകൃതിവിഭവങ്ങളെപ്പറ്റിയും അദ്ദേഹം തന്‍റെ യാത്രാവിവരണത്തില്‍ പറയുന്നു.പതിനാലാം നൂറ്റാണ്ടില്‍, മിഷനറി പ്രവര്‍ത്തകനായിരുന്ന ജോര്‍ഡാനസ് ആണ് മരുമക്കത്തായത്തെക്കുറി ച്ച് ആദ്യമായി പരാമര്‍ശിക്കുന്നത്.ചൈനയില്‍ നിന്നുവന്ന ആദ്യത്തെ കത്തോലിക്ക മിഷനറി യും പീക്കിങ്ങിലെ ഒന്നാമത്തെ ആര്‍ച്ചുബിഷപ്പു മായിരുന്ന ജോണ്‍ ഓഫ് മോണ്‍ ടി കോര്‍വിനോ, ഫ്രയര്‍ ഒദോറിക്, ഫ്രയര്‍ ജോര്‍ഡനസ്, ജോണ്‍ ദി മാറിഗ് നൊല്ലി എന്നിവരും കേരളത്തെപ്പറ്റി വിവരങ്ങള്‍ നല്‍കുന്നുണ്ട്.ഇറ്റാലിയന്‍ സഞ്ചാ രിയായ നിക്കൊളോ കൊണ്ടി (144041) കൊല്ലവും കൊച്ചിയും സന്ദര്‍ശിച്ചു.കൊല്ലം തുറമുഖത്ത് നടന്ന ഇഞ്ചിയുടെയും ഏലത്തിന്‍റെയും കുരു മുളകിന്‍റെയും വ്യാപാരത്തിനെപ്പറ്റി അദ്ദേഹം തന്‍റെവിവരണത്തില്‍ പറയുന്നു.15-ാം ശതകത്തി ലെ കേരളത്തെപ്പറ്റി അറിവു നല്‍കുന്ന വിദേശ ഗ്രന്ഥകാരനാണ് പേര്‍ഷ്യന്‍ അംബാസിഡറായ അബ്ദുറസ്സാക്ക്.1442-ല്‍ അദ്ദേഹം കോഴിക്കോട് വന്ന് സാമൂതിരിപ്പാടിനെ സന്ദര്‍ശിച്ചു.അറബി രാജ്യങ്ങളും കോഴിക്കോടും തമ്മില്‍ നടത്തി പ്പോന്ന വാണിജ്യത്തിന്‍റെ വ്യാപ്തിയും അതില്‍ അറബികള്‍ക്കുണ്ടായിരുന്ന പങ്കിനെപ്പറ്റിയും അദ്ദേഹത്തിന്‍റെ വിവരണങ്ങളില്‍നിന്ന് മനസി ലാക്കാം.റഷ്യന്‍ സഞ്ചാരിയായ അത്തനേഷ്യസ് നികിതിന്‍, ജനോവക്കാരനായ ഹിറോയിനിമോ ഡി സാന്താ സ്റ്റെഫാനോ, പോര്‍ട്ടുഗീസ് സഞ്ചാ രിയായ പിറോഡി കോവില്‍ഹാം എന്നിവരുടെ യും വിവരണങ്ങള്‍ അമൂല്യങ്ങളാണ്.
ഇറ്റാലിയന്‍ വൈദ്യനായിരുന്ന ലു ഡോവിക്കാ ഡി വര്‍ത്തേമയുടെയും ഡ്വാര്‍ത്തബര്‍ബോസയുടെയും ലേഖനങ്ങള്‍ പോര്‍ട്ടുഗീസ് കാലഘട്ടത്തെപ്പറ്റി അറിവു നല്‍കുന്നവയാ ണ്.വെനീസിലെ വ്യാപാരിയായിരുന്ന സീസര്‍ ഫ്രഡറിക്ക് 1563 മുതല്‍ 1581-വരെ ഈസ്റ്റിന്‍ഡീ സിലേക്ക് ഒരു പര്യടനം നടത്തുകയും അതിനി ടയില്‍ മലബാര്‍ സന്ദര്‍ശിക്കുകയും ചെയ്തു.കൊച്ചിയെപ്പറ്റി അദ്ദേഹം എഴുതിയ കുറിപ്പുകള്‍ ആ തുറമുഖത്തിന്‍റെ വാണിജ്യപ്രാധാന്യത്തെ പ്പറ്റിയും കൊച്ചിയില്‍ പോര്‍ട്ടുഗീസുകാര്‍ക്കു ണ്ടായിരുന്ന പ്രത്യേക അവകാശങ്ങളെപ്പറ്റിയും പ്രതിപാദിക്കുന്നു. കൊച്ചിയില്‍ ആദ്യംവന്ന ഇംഗ്ലീഷുകാരനായ റാല്‍ഫ് ഫിച്ച് കൊച്ചി തുറമു ത്തെപ്പറ്റിയും ജനങ്ങളെപ്പറ്റിയും വിവരിക്കുന്നു.ഫ്രഞ്ചു സഞ്ചാരിയായ പിറാര്‍ഡ് ഡി ലാവല്‍, റോമാ സഞ്ചാരിയായ പീട്രോ ഡെല്ലാ വെല്ലി എന്നിവരുടെയും വിവരണങ്ങള്‍ പോര്‍ട്ടുഗീസ് കാലഘട്ടത്തെപറ്റി വെളിച്ചം വീശുന്നവയാണ്. ജസ്യൂട്ട് മിഷണനറിമാരുടെ കത്തുകളും കേ രള ചരിത്രപഠനത്തെ സഹായിക്കുന്നവയാണ്.1610-ല്‍ അര്‍ത്തുങ്കല്‍ താമസിച്ചുകൊണ്ട് കേരള ത്തില്‍ മിഷണറി പ്രവര്‍ത്തനം നടത്തിയ ‘സൊസൈറ്റി ഓഫ് ജീസസ്’ല്‍പ്പെട്ട ഡിയോഗോ ഗോണ്‍സാല്‍വിസ് എഴുതിയ ‘മലബാറിന്‍റെ ചരിത്രം’ (Historia Do Malavar) പല ചരിത്ര വസ്തു തകളും ഉള്‍ക്കൊള്ളുന്നതാണ്.കേരളത്തിലെ ക്രിസ്തീയ സഭയുടെ ചരിത്രത്തിലെ മഹാസം ഭവമായ ഉദയംപേരൂര്‍ സുനഹദോസിന്‍റെ(1599) സമഗ്രവിവരണം ഈ ഗ്രന്ഥത്തില്‍ നിന്നു ലഭിക്കും.ഗോവയിലെ ആര്‍ച്ച് ബിഷപ്പിന്‍റെ കാര്യദര്‍ശി എന്ന നിലയില്‍ ഇന്ത്യയിലേക്കുവന്ന ലിന്‍ ഷോ ടെന്‍റെ വിവരണങ്ങളും കേരള ചരിത്രരച നയ്ക്ക് പ്രയോജനപ്രദമാണ്.ഡച്ചുകാലഘട്ടം കേരള ചരിത്രരചനക്ക് ഉപയോഗപ്രദമായ രേഖ കളുടെ കാര്യത്തില്‍ സമ്പന്നമാണ്. ഗൊള്ളനെസെ, മൂണ്‍സ്, വാന്‍റീഡ് എന്നി ഡച്ച് സേനാ നായകരുടെ ഓര്‍മ്മക്കുറിപ്പുകള്‍ വിലയേറിയ വിവരങ്ങള്‍ നല്‍കുന്നവയാണ്.ഇന്ത്യന്‍ സസ്യ ങ്ങളുടെ ഔഷധ ഗുണത്തെ സവിസ്തരം പ്രതിപാദിക്കുന്ന സുപ്രസിദ്ധമായ ഗ്രന്ഥമാണ് ‘ഹോര്‍ത്തൂസ് മലബാറിക്കസ്’.ഫോര്‍ബെസും ബര്‍ത്തോലോമിയോവും ഫ്രഞ്ച് ഗ്രന്ഥകാരനായ അക്വിറ്റെയില്‍ഡു പറോണും ഡച്ച് ഭരണ കാലത്തെ കൊച്ചിയെപ്പറ്റി വിവരിക്കുന്നുണ്ട്.
ബ്രിട്ടീഷുകാര്‍ കേരളത്തില്‍ അധികാരം സ്ഥാപിച്ചതിനെപ്പറ്റി രേഖകള്‍ ഒട്ടേറെയുണ്ട്.തലശ്ശേരിയിലെ കൂടിയാലോചനകള്‍(Tellicher- ry Consultations) സാമൂതിരിപ്പാടും ബ്രിട്ടീഷു കാര്യം തമ്മില്‍ 1725 മുതല്‍ 1751 വരെ നടന്ന ഇടപാടുകളുടെ രേഖയാണ്. 1793-ലെ The Report of the Joint Commissioners ഇംഗ്ലീഷ് അധിനിവേശങ്ങളുടെ ആദ്യവര്‍ഷവും തൊട്ടുമുന്‍ പും മലബാറില്‍ നടന്ന സംഭവങ്ങളുടെ വിവരം ഉള്‍ക്കൊള്ളുന്നു.ഫ്രാന്‍സിസ് ബുക്കാനന്‍ 1800 മുതല്‍ 1801 വരെ മലബാറില്‍ പര്യടനം നടത്തി എഴുതിയ വിവരണം മലബാറിന്‍റെ രാഷ്ട്രീയ- സാമൂഹിക-സാമ്പത്തിക സ്ഥിതി വ്യക്തമാക്കു ന്നതാണ്.അടിമക്കച്ചവടം, ജാതിസമ്പ്രദായം, മൈസൂര്‍ ആക്രമണം എന്നിവയെപ്പറ്റിയുള്ള വിവരങ്ങള്‍ ഇതിലുള്‍ക്കൊള്ളുന്നു.

Recap

  • പഴയ ഗ്രീസിലെയും റോമിലെയും യാത്രാവിവരണങ്ങളില്‍ പ്രാചീനകേരളത്തെക്കുറി ച്ചുള്ള പരാമര്‍ശമുണ്ട്
  •  പ്ലിനി, പെരിപ്ലസുകാരന്‍, ടോളമി എന്നിവര്‍ സൂചിപ്പിക്കുന്ന കേരളത്തെക്കുറിച്ച് വിവരങ്ങള്‍ തന്ന യാത്രികരാണ്
  • കുരുമുളക് അടക്കമുള്ള സുഗന്ധവ്യഞ്ജനങ്ങളുടെ കയറ്റുമതിയുടെ വിവരണങ്ങള്‍
  • അറേബ്യന്‍ സഞ്ചാരികളുടെ കുറിപ്പുകള്‍
  •  യൂറോപ്യന്‍ സഞ്ചാരികളുടെ വിവരണങ്ങള്‍
  •  ബ്രിട്ടീഷ് ആധിപത്യം സൂചിപ്പിക്കുന്ന രേഖകള്‍

 

Objective Type Questions

1. പെരിപ്ലസുകാരന്‍ കേരളത്തിലെ രാജാവിനെ വിശേഷിപ്പിക്കുന്ന പദം?
2. കടന്‍റകൊള്ളക്കാരുടെ ശല്യം ഉള്ളതെന്ന് പ്ലിനി വിശേഷിപ്പിക്കുന്ന തുറമുഖം? 3. കേരളത്തെ ലി മുരികേ എന്ന് വിശേഷിപ്പിച്ച കൃതി?
4. വാങ് ത്വയാന്‍ തന്‍റെ ‘ താവോ ഇ ചീലി’ എന്ന ഗ്രന്ഥത്തില്‍ പരാമര്‍ശിക്കുന്ന കേരളീയ സ്ഥലങ്ങള്‍?
5. മലബാര്‍ എന്ന പദം ആദ്യമായി ഉപയോഗിച്ച അറേബ്യന്‍ സഞ്ചാരി?
6. മരുമക്കത്തായത്തെക്കുറിച്ച് ആദ്യമായി സൂചിപ്പിച്ച സഞ്ചാരി?
7. കൊച്ചിയില്‍ ആദ്യം വന്ന ഇംഗ്ലീഷുകാരന്‍?
8. മലബാറിന്‍റെ ചരിത്രം എന്ന കൃതി രചിച്ചത്?
9. കേരളത്തിലെ സസ്യങ്ങളുടെ ഔഷധഗുണത്തെ വിശദമായി വെളിപ്പെടുത്തുന്ന കൃതി?
10. മലബാറിലെ ജാതി സമ്പ്രദായത്തെക്കുറിച്ച് വിശദമായി എഴുതിയ സഞ്ചാരി?

Answers to Objective Type Questions

  1. കേരോ ബോത്രാസ്
  2. നിട്രിയസ്
  3.  Periplus of the Erythrean Sea
  4.   കായംകുളം, ഏഴിമല, കോഴിക്കോട്
  5. അല്‍ബറൂണി
  6.  ജോര്‍ ഡാനസ്
  7. റാല്‍ഫ് ഫിച്ച്
  8. ഡിയാഗോ ഗോണ്‍സാല്‍വിസ്
  9.  ഹോര്‍ത്തൂസ് മലബാറിക്കസ്
  10. ഫ്രാന്‍സിസ് ബുക്കാനന്‍

Assignments

  •  അറേബ്യന്‍ സഞ്ചാരികളുടെ കേരള കാഴ്ചകള്‍
  • സഞ്ചാരിക്കുറിപ്പുകളില്‍ നിന്ന് കണ്ടെടുക്കപ്പെടുന്ന നാട്

Suggested Readings

1. എസ്. കെ. വസന്തന്‍, കേരള സംസ്കാര ചരിത്ര നിഘണ്ടു, കേരള ഭാഷാഇന്‍സ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം
2. എന്‍ എം നമ്പൂതിരി,സാമൂതിരി ചരിത്രത്തിലെ കാണാപുറങ്ങള്‍, വള്ളത്തോള്‍  വിദ്യാപീഠം,ശുകപുരം
3. ഇളംകുളം കുഞ്ഞന്‍പിളള, അന്നത്തെ കേരളം, എസ്.പി.സി.എസ്സ്, കോട്ടയം