Course Content
മലയാള കവിത ആധുനികം
0/33
Environmental Studies
Study the environment
0/2
English Language and Linguistics
കേരളസംസ്കാരം : പ്രാചീനം മദ്ധ്യകാലീനം
0/20
Private: BA Malayalam
About Lesson

unit4:

ഒന്നാം ചേരസാമ്രാജ്യം

Learning Outcomes

  •  ചേരരാജാക്കന്‍മാരെയും ഭരണകാലത്തെയും കുറിച്ച് അറിവ് നേടുന്നു
  •  രാജാക്കന്മാരുടെ പ്രധാന ഭരണനേട്ടങ്ങള്‍ മനസ്സിലാക്കുന്നു
  •  ചേര രാജാക്കന്മാരില്‍ പ്രധാനമായും രണ്ട് ശാഖകളുണ്ടെന്ന ധാരണ നേടുന്നു

Prerequisites

നമ്മുടെ നാടിനെ മുന്‍കാലത്ത് ഭരിച്ചിരുന്ന ഭരണാധികാരികളെക്കുറിച്ച് മനസ്സിലാക്കുക എന്നത് വിജ്ഞാനാന്വേഷണത്തോടൊപ്പം കൗതുകകരമായ കാര്യം കൂടിയാണ്. വിവിധ നാട്ടുരാജ്യങ്ങളിലായി നിരവധി രാജാക്കന്മാര്‍ അന്ന് ഭരണം നടത്തി. ജനക്ഷേമം ഉറപ്പാക്കുന്നതോടൊപ്പം സാധ്യമായ വികസനപ്രവര്‍ത്തനങ്ങളും അവര്‍ നടത്തിയിരുന്നു. സംഘകാല കൃതികളിലെ പല വിവരണങ്ങളും അതിശയോക്തിപരമാണെങ്കിലും ഒന്നാം ചേര സാമ്രാജ്യത്തെക്കുറിച്ച് വിവരം കിട്ടാന്‍ നമുക്ക് ആശ്രയിക്കാവുന്ന മറ്റൊരു സ്രോതസ്സ് നിലവിലില്ല. ഇന്നത്തെ കേരളത്തിന്‍റെ മധ്യഭാഗങ്ങള്‍ ചേരരാജാക്കന്മാരും തെക്കുഭാഗം ആയ് രാജാക്കന്മാരും വടക്കുഭാഗത്ത് ഏഴിമല രാജാക്കന്മാരുമാണ് ഭരിച്ചിരുന്നത്.

Keywords

ചേരരാജാക്കന്മാര്‍-സംഘം കൃതികള്‍-ഭരണനേട്ടങ്ങള്‍-ഭരണ കാലയളവ്-വിശേഷണങ്ങള്‍

Discussion

2.4.1 ഒന്നാം ചേരസാമ്രാജ്യം
പതിറ്റുപ്പത്ത് എന്ന സംഘകൃതിയില്‍ നിന്നാണ് ഒന്നാം ചേരസാമ്രാജ്യം എന്നറിയപ്പെ ടുന്ന പ്രബലരായ രാജാക്കന്മാരെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമാകുന്നത്. പത്ത് രാജാക്കന്മാരെ പ്രകീര്‍ത്തിച്ച് പത്ത് ഗായകര്‍ പാടിയ പാട്ടുകളാണ് ഇതിലുള്ളത്. ഒന്നാമത്തെയും അവസാ നത്തെയും പാട്ടുകള്‍ നഷ്ടപ്പെട്ടതിനാല്‍ എട്ട് രാ ജാക്കന്മാരുടെ വിവരങ്ങളാണ് പതിറ്റുപ്പത്തില്‍ നിന്ന് ലഭിച്ചിട്ടുള്ളത്. മറ്റു ചില രാജാക്കന്മാരെ അകനാനൂറിലും പുറനാനൂറിലും പരാമര്‍ശിച്ചി ട്ടുണ്ട്.
2.4.2 വാനവരമ്പന്‍ ശാഖ
ഉതിയന്‍ ചേരല്‍
നഷ്ടമായ ആദ്യത്തെ പാട്ടിലെ രാജാ വ് ഉതിയന്‍ ചേരലാണ് എന്ന് കരുതപ്പെടുന്നു. അദ്ദേഹത്തിന്‍റെ രാജധാനി കുഴുമൂര്‍ ആയിരുന്നു. ഉതിയന്‍റെ തുറമുഖത്ത് ധാരാളം കപ്പലുകള്‍ വന്നുചേര്‍ന്നിരുന്നതിനാല്‍ വിദേശ വാണിജ്യം അക്കാലത്ത് ശക്തമായിരുന്നു എന്ന് കരുതപ്പെടു ന്നു. ‘വാനവരമ്പന്‍’ എന്ന ബഹുമതിപ്പേര് അദ്ദേ ഹം സ്വീകരിച്ചിരുന്നു. ആകാശം വരമ്പായുള്ള രാജ്യത്തിന്‍റെഅധിപന്‍ എന്നും ദേവന്മാര്‍ക്ക് പ്രിയപ്പെട്ടവന്‍ എന്നും ഇതിന് അര്‍ത്ഥം നല്‍ക പ്പെട്ടിട്ടുണ്ട്. അതിഥികളെ സല്‍ക്കരിക്കുന്നതിലുള്ള താല്പര്യംമൂലം ഇദ്ദേഹം “പെരുംചോറ്റ് ഉതിയന്‍ ചേരലാതന്‍” എന്നും അറിയപ്പെട്ടു.
നെടുംചേരലാതന്‍
ഉതിയന്‍ ചേരലിന്‍റെ മകനായ നെടുംചേരലാതന്‍ ആണ് പിന്നീട് രാജാവായത്. എ.ഡി. 75 മുതല്‍ എ.ഡി.133 വരെ 58 വര്‍ഷം ഇദ്ദേഹം രാജ്യം ഭരിച്ചു. ഇദ്ദേഹത്തിന്‍റെ ഭരണകാലം സമൃദ്ധിയും ഐശ്വര്യവും നിറഞ്ഞതായിരുന്നു. “ഇമയവരമ്പന്‍” എന്ന ബഹുമതി പേര് ഇദ്ദേഹം സ്വീകരിച്ചിരുന്നു. ഹിമാലയം അതിര്‍ത്തിയായ പ്രദേശങ്ങള്‍ക്ക് അധിപന്‍ എന്നും ദേവന്മാര്‍ക്ക് പ്രിയപ്പെട്ടവന്‍ എന്നും ഇതിന് അര്‍ത്ഥം കല്‍പ്പിക്കപ്പെട്ടിട്ടുണ്ട്. കുടനാടിന്‍റെ രാജാവായതുകൊണ്ട് “കുടക്കോ” എന്നും ഇദ്ദേഹം അറിയപ്പെട്ടു. ചോളരാജാവായ വേര്‍വഹ്തടക്കെ പെരുവിരല്‍ കിള്ളിയോട് യുദ്ധം ചെയ്താണ് നെടുംചേരലാ തന്‍റെ അന്ത്യം സംഭവിക്കുന്നത്.
പല്‍യാനെ ചെല്‍കെഴു കുട്ടുവന്‍
ഇമയവരമ്പന്‍റെ അനുജനായിരുന്നു ഇദ്ദേഹം. പൂഴിനാട്, കൊങ്ങുനാട് എന്നിവ കീഴടക്കി ചേരന്മാരുടെ ആധിപത്യം വികസിപ്പിച്ചത് ഇദ്ദേ ഹമാണ്. “പൂഴിയര്‍കോ” എന്ന് ഇദ്ദേഹം അറിയപ്പെട്ടിരുന്നു. നെടുംചേരലാതന്‍റെ കാലംവരെ യുവരാജാവായിരുന്ന പല്‍യാനെ ചെല്‍കെഴു കുട്ടുവന്‍ 25 വര്‍ഷം നാട് ഭരിച്ചു. വഞ്ചി ആയിരു ന്നു തലസ്ഥാനം.
നാര്‍മുടിച്ചേരല്‍
നെടുംചേരലാതന്‍റെ മറ്റൊരു മകനാണ് നാര്‍മുടിച്ചേരല്‍. “കളങ്കായ് കണ്ണി നാര്‍മുടിച്ചേ രല്‍” എന്നാണ് ഇദ്ദേഹം അറിയപ്പെട്ടിരുന്നത്. കാപ്പിയാറ്റ് കാപ്പിയാനാര്‍ എന്ന കവിയടക്കമുള്ള സാഹിത്യനായകര്‍ക്ക് വലിയ പ്രോത്സാഹനം ഇദ്ദേഹം നല്‍കിയിരുന്നു. 20 വര്‍ഷം നാര്‍മുടിച്ചേ രല്‍ രാജ്യം ഭരിച്ചു. ഐശ്വര്യപൂര്‍ണ്ണമായ ഭരണ കാലമായിരുന്നു ഇദ്ദേഹത്തിന്‍റേത്.
ചെങ്കുട്ടുവന്‍
നാര്‍മുടിച്ചേരലിന്‍റെ അനുജനായ ചെങ്കുട്ടുവന്‍ 30കൊല്ലം രാജ്യം ഭരിച്ചു. വഞ്ചി ആയിരുന്നു തലസ്ഥാനം. ധാര്‍മികനായ കുട്ടുവന്‍ എന്നാണ് ഇദ്ദേഹം അറിയപ്പെട്ടിരുന്നത്. ‘കടന്‍റ പിറകോട്ടിയ വേല്‍കുഴുകുട്ടുവന്‍” എന്ന സ്ഥാനപ്പേര് കടന്‍റക്കൊള്ളക്കാരെ അമര്‍ച്ചചെയ്തതിനാല്‍ ലഭിച്ചതാകണം. ശ്രദ്ധേയമായ നാവിക വിജയങ്ങള്‍ ഇദ്ദേഹത്തിന്‍റെകാലത്ത് ഉണ്ടായി രുന്നു. ഹിമാലയത്തില്‍ കുലചിഹ്നമായ വില്ല് നാട്ടുക എന്ന ബഹുമതിയും ഇദ്ദേഹം ആര്‍ജ്ജിച്ചു. പ്രശസ്തമായ കണ്ണകി പ്രതിഷ്ഠ നടത്തുന്ന ത് ചെങ്കുട്ടുവന്‍റെ കാലത്താണ്.
ആട്ട്കൊട്ട്പാട്ട് ചേരലാതന്‍
ചേരസാമ്രാജ്യം സമൃദ്ധിയുടെ കൊടുമുടിയിലെത്തിയ കാലത്താണ് ഇദ്ദേഹം നാട് ഭരിച്ചത്. ചെങ്കുട്ടുവന്‍റെ ഭരണകാലത്ത് നവറ ആസ്ഥാനമായി ഭരിക്കുന്ന യുവരാജാവായാണ് ആട്ട്കൊട്ട്പാട്ട് ചേരലാതന്‍ അവരോധിക്കപ്പെടുന്നത്. പേര് സൂചിപ്പിക്കുന്നതുപോലെ തന്നെ ആട്ടും കൊട്ടും പാട്ടും ഇദ്ദേഹത്തിന്‍റെജീവിതത്തിന്‍റെഭാഗം തന്നെയായിരുന്നു. യുദ്ധഭൂമിയിലെ വിജയത്തിന് ശേഷം പാട്ടുപാടി നൃത്തം ചെയ്യുന്ന രീതിയും ഇദ്ദേഹത്തിനുണ്ടായിരുന്നു. “വാനവരമ്പന്‍” എന്ന ബഹുമതിപ്പേര് സ്വീകരിച്ചിരുന്ന ഇദ്ദേഹം 38 കൊല്ലം രാജ്യം ഭരിച്ചു.
ഇതിനു ശേഷം നാടു ഭരിച്ച പല രാജാക്കന്മാ രും പ്രശസ്തിയുള്ളവര്‍ ആയിരുന്നില്ല. കുട്ടുവന്‍ കോതൈ, ചേരമാന്‍ ഇളംകുട്ടുവന്‍, പാപൈ പാടിയ പെരുംകടുംകോ, മാവെങ്കോ, ചേരമാന്‍ വഞ്ചന്‍ എന്നിങ്ങനെയുള്ള രാജാക്കന്മാരെ കുറിച്ച് ചില സംഘം കൃതികള്‍ വിവരം നല്‍കുന്നു ണ്ട്. പാണ്ഡ്യന്മാരും ചോളന്മാരും ഇടയ്ക്ക് നാട് ആക്രമിച്ചു. ഇങ്ങനെ മൂന്നാം നൂറ്റാണ്ടിന്‍റെ ഉത്ത രാര്‍ദ്ധത്തോടെ വഞ്ചി ആസ്ഥാനമാക്കി ഭരിച്ച ചേരന്മാരുടെ പരമ്പര അവസാനിച്ചതായി സം ഘംകൃതികളില്‍ നിന്ന് മനസ്സിലാക്കാം.
2.4.3 ഇരുമ്പൊറൈ ശാഖ
ഇത്തരമൊരു പശ്ചാത്തലത്തിലാണ് കരുവൂര്‍ ആസ്ഥാനമായി ചേരന്‍മാരുടെ മറ്റൊരു ശാഖ ഭരണം ആരംഭിക്കുന്നത്. ആട്കോട് പാട്ടു ചേരലാതന് മക്കള്‍ ഇല്ലാത്തതിനാലാണ് പരമ്പരമാറിയത് എന്നൊരു വാദവുമുണ്ട്. ഇരുമ്പൊറൈ ശാഖ എന്നും ഇത് അറിയപ്പെടുന്നു. വന്‍ മലക ളുള്ള പ്രദേശത്തിന്‍റെ രാജാവ് എന്ന് വ്യക്തമാ ക്കാന്‍ വേണ്ടിയാണ് ഇരുമ്പൊറൈ എന്ന പിന്‍ പേര് ചേര്‍ത്തതെന്ന് കരുതപ്പെടുന്നു. അമ്മയുടെ വംശത്തെ കുറിക്കുന്ന പൊറൈ എന്ന പിന്‍പേ രാണ് സ്വീകരിച്ചത് എന്ന വാദവുമുണ്ട്.
ചെല്‍വകടുംകോ ആഴിയാതന്‍
ഇരുമ്പൊറൈ ശാഖയിലെ പ്രധാനി. ഇദ്ദേഹ ത്തിന്‍റെ അമ്മ നെടുംചേരലാതന്‍റെ ഭാര്യയുടെ അനുജത്തി ആയിരുന്നു. “ചേരമാന്‍ ഇരുമ്പൊറൈ”, “ആതന്‍ ചേരല്‍ ഇരുമ്പൊറൈ” എന്നെല്ലാം അറിയപ്പെട്ട ഇദ്ദേഹം 25 വര്‍ഷം രാജ്യം ഭരിച്ചു.
പെരുംചേരല്‍ ഇരുമ്പൊറൈ
ചെല്‍വകടുംകോവിന്‍റെ മകനാണ് പെരും ചേരല്‍ ഇരുമ്പൊറൈ. “കരുവൂര്‍ ഏറിയ ഒള്‍ വാള്‍കോ പെരുംചേരല്‍ ഇരുമ്പൊറൈ” എന്നാ ണ് അറിയപ്പെട്ടിരുന്നത്.
ആണ്ടുവന്‍ ചേരല്‍ ഇരുമ്പൊറൈ പെരുംചേരല്‍ ഇരുമ്പൊറൈക്ക് ശേഷം രാ
ജഭരണം ഏറ്റെടുത്ത ഇദ്ദേഹത്തെക്കുറിച്ച് കൂടു തല്‍ വിവരങ്ങള്‍ ലഭ്യമല്ല.
ചെല്‍വക്കടുംകോ വഴിയാതന്‍
ആണ്ടുവന്‍ ചേരലിന്‍റെ മകനായ ചെല്‍വക്കടുംകോയെ പ്രകീര്‍ത്തിച്ചാണ് പതിറ്റുപ്പത്തിലെ ഏഴാം പത്ത് രച്ചിട്ടുള്ളത്. ചില ലിഖിതങ്ങളില്‍ പരാമര്‍ശിക്കപ്പെട്ടിട്ടുള്ള ആതന്‍ചേരല്‍ ഇരുമ്പൊറൈ ഇദ്ദേഹമായിരിക്കാമെന്ന് കരുതപ്പെടുന്നു.
തകടൂര്‍ എറിന്ത പെരുംചേരല്‍
ഇരുമ്പൊറൈ
ചേരവംശത്തിലെ പ്രശസ്ത രാജാക്കന്മാരുടെ ഗണത്തില്‍പ്പെടുന്ന ഒരാളാണ് ഇദ്ദേഹം. അതിയമാന്‍റെ തലസ്ഥാനമായ തകടൂര്‍ ഇദ്ദേഹം കീഴടക്കി. ചോളതലസ്ഥാനമായ പുകാറിന്‍റെ നാഥനെന്ന് അരിചില്‍ കിഴാര്‍ എന്ന കവി അദ്ദേഹത്തെ പ്രശംസിച്ചിട്ടുണ്ട്.
ഇളംചേരല്‍ ഇരുമ്പൊറൈ
യുദ്ധപ്രിയനായ ഇളംചേരല്‍ ഇരുമ്പൊറൈ കുട്ടനാടും പൂഴിനാടും കൊങ്ങുനാടും മാന്തെ നഗരവും അധീനതയിലാക്കിയ രാജാവാണ്. മാന്തരന്‍ ചേരല്‍ ഇരുമ്പൊറൈ, കണൈക്കാല്‍ ഇരുമ്പൊറൈ തുടങ്ങിയ രാജാക്കന്‍മാരും കരുവൂര്‍ ശാഖയില്‍ തങ്ങളുടെ ഭരണനൈപുണ്യം കൊണ്ട് പ്രശസ്തിയാര്‍ജിച്ചവരാണ്. രണ്ട് ശാഖയിലും പ്രതിപാദിക്കപ്പെട്ട രാജാക്കന്മാരില്‍ ചിലര്‍ യുവരാജാക്കന്മാരായി മാത്രം ഭരണത്തില്‍ഉണ്ടായവരായിരുന്നു. വാനവരമ്പന്‍ ശാഖ 201 വര്‍ഷവും ഇരുമ്പൊറൈ ശാഖ 58 വര്‍ഷവും രാജ്യം ഭരിച്ചു എന്നാണ് പൊതുവേ കണക്കാക്ക പ്പെടുന്നത്.

Recap

  • ഒന്നാം ചേര സാമ്രാജ്യത്തെക്കുറിച്ച് വിവരം നല്‍കുന്ന പതിറ്റുപ്പത്ത് എന്ന കൃതി
  • അകനാനൂറിലും പുറനാനൂറിലും ചില രാജാക്കന്മാരെ കുറിച്ചുള്ള പരാമര്‍ശങ്ങള്‍ ള വാനവരമ്പന്‍ ശാഖ
  • ഉതിയന്‍ ചേരല്‍ തുടങ്ങി ആട്ട്കൊട്ട്പാട്ട് ചേരലാതന്‍ വരെയുള്ള പ്രധാന രാജാക്കന്മാര്‍
  • ഇരുമ്പൊറൈ ശാഖ
  • ചെല്‍വകടുംകോ ആഴിയാതന്‍ മുതല്‍ ഇളം ചേരല്‍ ഇരുമ്പൊറൈ വരെയുള്ള രാജാക്കന്മാര്‍
  • മിക്ക രാജാക്കന്മാര്‍ക്കും ഉണ്ടായിരുന്ന വിശേഷണങ്ങള്‍
  • ഓരോ രാജാക്കന്മാരുടെയും ഭരണനൈപുണ്യത്തെക്കുറിച്ചുള്ള വിവരണം

Objective Type Questions

1.പ്രാചീന ചേരരാജവംശത്തിന്‍റെ തലസ്ഥാനം?
2. ഒന്നാം ചേരസാമ്രാജ്യത്തെക്കുറിച്ച് വിവരം നല്‍കുന്ന കൃതി
3. ഉതിയന്‍ ചേരലിന്‍റെ രാജധാനി സ്ഥിതി ചെയ്തിരുന്ന പ്രദേശം?
4. കുടക്കോ എന്നറിയപ്പെട്ടിരുന്ന ചേരരാജാവ്?
5. പല്‍യാനെ ചെല്‍കുഴു കുട്ടുവനുണ്ടായിരുന്ന വിശേഷണം?
6. കണ്ണകി പ്രതിഷ്ഠ നടത്തിയ രാജാവ് ?
7. ആട്ട്കൊട്ട്പാട്ട് ചേരലാതനുണ്ടായിരുന്ന ബഹുമതിപ്പേര്?
8. ഇരുമ്പൊറൈ ശാഖയുടെ ആസ്ഥാനം?
9. ചോളതലസ്ഥാനമായ പുകാറിന്‍റെ നാഥനെന്ന് പെരുംചേരല്‍ ഇരുമ്പൊറൈയെ വിശേഷിപ്പിച്ച കവി?
10. സംഘകാല ഘട്ടത്തില്‍ കേരളത്തിന്‍റെ തെക്കന്‍ പ്രദേശങ്ങള്‍ ഭരിച്ചിരുന്ന
രാജവംശം?
11. സംഘകാലത്ത് കേരളത്തിന്‍റെ വടക്കന്‍ പ്രദേശങ്ങള്‍ ഭരിച്ചിരുന്ന രാജവംശം?

Answers to Objective Type Questions

1. വഞ്ചി
2. പതിറ്റുപ്പത്ത്
3. കുഴുമൂര്‍
4. നെടുംചേരലാതന്‍
5. പൂഴിയര്‍കോ
6. ചെങ്കുട്ടുവന്‍
7. വാനവരമ്പന്‍
8. കരുവൂര്‍
9. അരിചില്‍ കിഴാര്‍
10. ആയ് രാജവംശം
11. ഏഴിമല രാജവംശം

Assignments

  • ഒന്നാം ചേരസാമാജ്യം-ഭരണകര്‍ത്താക്കളും ഭരണനേട്ടങ്ങളും
  • സംഘംകൃതികളിലെ രാജാക്കന്മാര്‍

Suggested Readings

1. എ. ശ്രീധരമേനോന്‍, കേരള ചരിത്രം, ഡി.സി ബുക്സ്, കോട്ടയം
2. ഡോ.എം ജി എസ് നാരായണന്‍, കേരള ചരിത്രത്തിന്‍റെ അടിസ്ഥാനശിലകള്‍,
ലിപി  പബ്ലിക്കേഷന്‍സ്, കോഴിക്കോട്
3. ഇളംകുളം കുഞ്ഞന്‍പിള്ള , അന്നത്തെ കേരളം, എസ്. പി. സി. എസ്, കോട്ടയം 4. പി.കെ.
ഗോപാലകൃഷ്ണന്‍, കേരളത്തിന്‍റെ സാംസ്കാരിക ചരിത്രം,കേരളഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്,      തിരുവനന്തപുരം