Course Content
മലയാള കവിത ആധുനികം
0/33
Environmental Studies
Study the environment
0/2
English Language and Linguistics
കേരളസംസ്കാരം : പ്രാചീനം മദ്ധ്യകാലീനം
0/20
Private: BA Malayalam
About Lesson

unit4:

മഹാശിലാവശിഷ്ടങ്ങള്‍

Learning Outcomes

  • മഹാശിലാവശിഷ്ടങ്ങള്‍ കേരള ചരിത്രരചനയില്‍ വഹിക്കുന്ന പങ്കിനെപ്പറ്റി മനസിലാക്കുന്നു
  • വിവിധ മഹാശിലാവശിഷ്ടങ്ങളെ പരിചയപ്പെടുന്നു
  •  ഗുഹാചിത്രങ്ങളുടെ ചരിത്രപ്രാധാന്യം തിരിച്ചറിയുന്നു

Prerequisites

മഹാശിലാവശിഷ്ടങ്ങള്‍, ഗുഹാചിത്രങ്ങള്‍ എന്നിവ കേരള ചരിത്രരചനയില്‍ പ്രധാനപങ്ക് വഹിക്കുന്നുണ്ട്. കേരളത്തിന്‍റെചില മലയോരങ്ങളില്‍ പ്രാചീന ശിലായുഗത്തില്‍ മനുഷ്യന്‍ ജീവിച്ചിരുന്നതായി കരുതപ്പെടുന്നു. പാലക്കാട്ടെ നദികളില്‍നിന്നും ചെന്തുരുണി മലയില്‍ നിന്നും കണ്ടെടുത്ത ശിലോപകരണങ്ങളാണ് ഇതിനു തെളിവാകുന്നത്.എന്നാല്‍ ഇന്ന് കാ ണുന്ന ഗോത്രവര്‍ഗ്ഗക്കാര്‍, പ്രാചീന ശിലായുഗമനുഷ്യരുടെ പിന്‍ഗാമികളാണെന്ന് കരുതാനാവില്ല.മറ്റു പ്രദേശങ്ങളില്‍നിന്ന് കുടിയേറിപ്പാര്‍ത്തവരായി കരുതപ്പെടുന്ന ഗോത്രവര്‍ഗക്കാരില്‍ പലര്‍ക്കും ദീര്‍ഘകാലത്തെ പാരമ്പര്യമുണ്ടെന്നതിന് വേണ്ടത്ര തെളിവുകളില്ല.ഈ പ്രദേശ ങ്ങളില്‍ പ്രാചീന ശിലായുഗത്തില്‍ ജീവിച്ചിരുന്ന മനുഷ്യസമൂഹം വേറെയാകാം.കേരളത്തി ലെ മനുഷ്യവാസത്തെക്കുറിച്ച് കുറേക്കൂടി വ്യക്തമായ ചിത്രം നല്‍കുന്നത് മഹാശിലാസ്മാ രകങ്ങളാണ്.കൃഷിയുടെ വളര്‍ച്ച, ആയുധങ്ങള്‍ ഉപയോഗിച്ചുള്ള മൃഗവേട്ട, താല്‍ക്കാലിക വാസസ്ഥലങ്ങള്‍ തുടങ്ങിയവയെക്കുറിച്ചുള്ള സാമാന്യധാരണ അവ നല്‍കുന്നു.എങ്കിലും അക്കാലത്തെ മനുഷ്യജീവിതത്തെകുറിച്ച് പൂര്‍ണ്ണമായ വിവരങ്ങള്‍ അവയിലൂടെയും ലഭ്യമല്ല.മഹാശിലാസ്മാരകങ്ങളില്‍നിന്നും ലഭിക്കുന്ന വിവരങ്ങള്‍ മറ്റു മേഖലകളില്‍നിന്ന് ലഭിക്കുന്ന വസ്തുതകളുമായി താരതമ്യപ്പെടുത്തിയും കൂട്ടിയോജിപ്പിച്ചും മുന്നോട്ടുപോകുകയാണ് ഗതകാല ചരിത്ര രചനയ്ക്ക് യുക്തമായ മാര്‍ഗ്ഗം.

Keywords

മഹാശിലാവശിഷ്ടങ്ങള്‍-ശവക്കല്ലറ-ഗുഹാചിത്രങ്ങള്‍-മണ്‍പാത്രങ്ങള്‍

Discussion

1.4.1 മഹാശിലാവശിഷ്ടങ്ങള്‍
മഹാശിലാസംസ്ക്കാരത്തിന്‍റെ അവശി ഷ്ടങ്ങള്‍ കേരളത്തിന്‍റെ എല്ലാ ഭാഗത്തുമുണ്ട്.’മഹാശില’ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് ശവം സംസ്ക്കരിക്കാനോ, മരിച്ചവരുടെ ഓര്‍മ്മ നിലനിര്‍ത്താനോ കൂറ്റന്‍ കല്ലുകള്‍ പടുത്തു ണ്ടാക്കിയ അറകളെയും സ്തംഭങ്ങളെയുമാണ്.തെക്കേ ഇന്ത്യയില്‍ പൊതുവെ ദ്യശ്യമായിരുന്ന മഹാശിലാപ്രസ്ഥാനത്തിന്‍റെ ഭാഗമാണ് കേരള ത്തിലെ മഹാശില നിര്‍മ്മിതികള്‍.കേരളത്തില്‍ കാണുന്ന പലതരം മഹാശിലാവശിഷ്ടങ്ങളാണ് കൊടും കല്ലറകള്‍, പഴുതറകള്‍, നടുകല്ലുകള്‍,കുടക്കല്ലുകള്‍, തൊപ്പിക്കല്ലുകള്‍, മുതുമുക്കച്ചാ ടികള്‍ എന്ന നന്നങ്ങാടികള്‍, ശിലാനിര്‍മിത ഗു ഹകള്‍ എന്നിവ.നടുക്കല്ല്, പടക്കല്ല്, പുലച്ചിക്ക ല്ല് (മാസതിക്കല്ല്), പാണ്ടുകുഴി, പഞ്ചപാണ്ഡവര്‍ മഠം, നന്നങ്ങാടി, പുതുമക്കത്താഴി എന്നിങ്ങനെ പല പേരുകളാണ് അവക്ക് പലതിനും കേരള ത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ പറയുന്നത്.
തിരുവനന്തപുരം ജില്ലയിലെ വര്‍ക്കല, പുളി മാത്ത് തുടങ്ങിയ സ്ഥലങ്ങളില്‍ നിന്ന് മഹാശി ലാവശിഷ്ടങ്ങള്‍ ലഭിക്കുകയുണ്ടായി.പുളിമാത്ത് എന്ന സ്ഥലത്തുനിന്നു ലഭിച്ച ശവക്കല്ലറകളില്‍ ഓട്ടുമണിയും ഇരുമ്പിന്‍ കുന്തമുനയും അട ങ്ങിയ അച്ചുകൂടം ഓരോന്നിലും ഉണ്ടായിരുന്നു.ഈ കല്ലറകള്‍ കൂടാതെ ഭൂമിക്കടിയില്‍ കുഴിച്ചി ട്ടിരുന്ന ചാടികളും ഇതേസ്ഥലത്തുനിന്നും ലഭി ച്ചു.ഇടുക്കി ജില്ലയിലെ ദേവികുളം താലൂക്കിലെ അഞ്ചനാട്ടു താഴ്വരയിലുള്ള മറയൂര്‍ ഗ്രാമത്തില്‍ കൊടും കല്ലറകളുള്ള പലസ്ഥലങ്ങളും കണ്ടെത്തി.ഉടുമ്പന്‍ചോലയിലെ കല്ലാര്‍പട്ടം കോളനി യില്‍ മഹാശിലാവശിഷ്ടങ്ങളായ കല്ലറകളും നടു കല്ലുകളും കാണാം. വണ്ടിപ്പെരിയാറില്‍നിന്നും വലിയ കൊടുംകല്ലറകളും നടുകല്ലുകളും കണ്ടു പിടിച്ചിട്ടുണ്ട്. മലയാറ്റൂര്‍ മലകളുടെയും റാന്നി മലകളുടെയും ചരിവുകളിലും കൊടുംകല്ലറകള്‍ കാണുകയുണ്ടായി.കുന്നത്തൂര്‍ താലൂക്കിലെ പൂതംകര, കുന്നത്തുനാട് താലൂക്കിലെ കോട നാട്, ചെങ്ങന്നൂരിലെ കൊടുകുളഞ്ഞി എന്നിവി ടങ്ങളില്‍നിന്നും മഹാശിലാവശിഷ്ടങ്ങള്‍ ലഭിച്ചി ട്ടുണ്ട്..
കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട മഹാ ശിലാ സംസ്ക്കാര കേന്ദ്രങ്ങളിലൊന്നാണ് തൃ ശൂര്‍ ജില്ലയിലെ കുന്നംകുളത്തിനടുത്ത സ്ഥലം.തിരുവില്വാമലയിലെ പഴുതറയില്‍നിന്ന് വളഞ്ഞ മഞ്ഞവരകള്‍ കൊണ്ടലങ്കരിച്ച ഒരു മണ്‍പാത്രം ലഭിച്ചു.തൃശൂരിലെ അരിയന്നൂരില്‍നിന്ന് തൊ പ്പിക്കല്ലുകള്‍ ലഭിച്ചിട്ടുണ്ട്.കൊടുംകല്ലറകള്‍, കല്‍വലയങ്ങള്‍, നടുകല്ലുകള്‍, തൊപ്പിക്കല്ലു കള്‍ തുടങ്ങിയവ മലബാര്‍ മേഖലയില്‍ നിന്നും കണ്ടെത്തിയിട്ടുണ്ട്.കുലുക്കൊല്ലൂര്‍, കൊടക്കല്‍, ഇരിങ്ങല്ലൂര്‍, ചോക്കൂര്‍, മഞ്ചേരി, നിലമ്പൂര്‍, സുല്‍ത്താന്‍ ബത്തേരി, മുപ്പായിനാട്, പുത്തടി, തളിപ്പറമ്പ് മുതലായവയാണ് മലബാറില്‍ മഹാ ശിലാസ്മാരകങ്ങള്‍ ഉള്ള പ്രധാന സ്ഥലങ്ങള്‍.
1.4.2 ഗുഹാചിത്രങ്ങള്‍
മഹാശിലാസ്മാരകങ്ങളായ ഗുഹകള്‍ കേ രളത്തിലേറെയുണ്ട്. തൃശൂര്‍ ജില്ലയിലെ ചൊ വ്വന്നൂര്‍, കണ്ടാണശ്ശേരി, കക്കാട്, പോര്‍ക്കളം, എയ്യാല്‍, കാട്ടുകമ്പാല്‍ എന്നിവിടങ്ങളിലെ ഗു ഹകളാണ് പ്രധാനപ്പെട്ടവ. ഇവയ്ക്ക് പൊതു വായ ചില സവിശേഷതകള്‍ ഉണ്ട്.ഇവയുടെ തറ വൃത്താകൃതിയിലോ ദീര്‍ഘവൃത്താകൃതിയി ലോ ആയിരിക്കും. ചില ഗുഹകളില്‍ ചെങ്കല്ലില്‍ തന്നെ വെട്ടിയെടുത്ത ബഞ്ചുകള്‍ കാണാം.ചില ഗുഹകളില്‍ സമചതുരമോ ദീര്‍ഘചതുരമോ വര്‍ത്തുളമോ ആയ ഒരു തൂണ് മധ്യഭാഗത്താ യി കാണാം.മലബാറിലും ശിലാഗുഹകളുണ്ട്. പ്രധാനപ്പെട്ട അറയുടെ നടുവില്‍ തൂണുള്ള ഒരു ഗുഹ കോഴിക്കോട്ട് താലൂക്കിലെ ചേവായൂരില്‍ കാണാം.ചില മണ്‍പാത്രങ്ങളും ഒരു വാളിന്‍റെ ഭാഗങ്ങളും ഇതില്‍ നിന്നു കിട്ടി.കോഴിക്കോട്ട് പടിഞ്ഞാറ്റുമുറി അംശത്തില്‍ മണ്‍പാത്രങ്ങളു ണ്ടായിരുന്ന പല ഗുഹകളും ലോഗന്‍ കണ്ടുപി ടിച്ചിട്ടുണ്ട്.ഈ ഗുഹകളില്‍നിന്നു കണ്ടുകിട്ടിയ സാധനങ്ങള്‍ ചെന്നൈയിലുളള മ്യൂസിയത്തില്‍ സൂക്ഷിച്ചിട്ടുണ്ട്.മലബാറിലെ ചരിത്രാതീത സ് മാരക പ്രദേശങ്ങളില്‍ ഏറ്റവും പ്രധാനമാണ് ഫറോക്കിനടുത്തുള്ള ചാത്തമ്പറമ്പ്. അനവധി ശവക്കല്ലറകളുള്ള ഒരു ചെങ്കല്‍ക്കുന്ന് അവിടെ യുണ്ട്. അവിടത്തെ ചില ഗുഹകളില്‍ മനോഹ രമായ പളുങ്കുമണികള്‍ ഉണ്ടായിരുന്നു.ചിത്രപ്പ ണികള്‍ ചെയ്തതായിരുന്നു അക്കിക്കല്ലിലുള്ള ചില മണികള്‍. വൈവിധ്യം നിറഞ്ഞ ധാരാളം മണ്‍പാത്രങ്ങളും ഇവിടെനിന്നു കിട്ടിയിട്ടുണ്ട്.
തെക്കെ വയനാട്ടിലെ സുല്‍ത്താന്‍ ബത്തേ രിക്കു സമീപമുള്ള എടയ്ക്കല്‍ മലയുടെ പടി ഞ്ഞാറെ ചരിവിലെ ഗുഹയില്‍, കൗതുകകരമായ കൊത്തുപണികളും, ലിഖിതങ്ങളും, ഏതാനും രൂപങ്ങളും, ചിഹ്നങ്ങളും ഉണ്ട്മനുഷ്യരുടെ യും മ്യഗങ്ങളുടെയും ഉപകരണങ്ങളുടെയും
ആണ് ഈ ചിത്രങ്ങള്‍.കൊത്തുപണികളുടെ കൂട്ടത്തില്‍ക്കണ്ട വിശേഷപ്പെട്ട തലപ്പാവ് ധരിച്ച മനുഷ്യരൂപം തികച്ചും ശ്രദ്ധാര്‍ഹമാണ്. മൃഗങ്ങ ളുടെ രൂപങ്ങള്‍ മാത്രമല്ല കൊത്തുപണിയിലെ ചിഹ്നങ്ങളില്‍ പലതരം സ്വസ്തികകളും വൃത്താ കൃതിയിലുള്ള സൂര്യപ്രതീകവും ഉള്‍പ്പെടും. ഏതാനും മാന്ത്രിക ചതുര രേഖകളും കാണാം.എടക്കല്‍ ഗുഹയിലെ ചെങ്കല്‍ക്കൊത്ത് പണിക ളെപ്പറ്റി വിശദപഠനം നടത്തിയ ഫാസറ്റ് അതു പ്രാചീന കാലത്തെ കുറുമ്പരുടെ കൈവേലയാ ണെന്ന് അഭിപ്രായപ്പെടുന്നു. എടക്കല്‍ മലക്ക ടുത്തുള്ള 1500 ഏക്കര്‍ സ്ഥലത്ത് ഇരുനൂറോളം മഹാശിലാസ്മാരകങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്.

Recap

  •  പഴുതറകള്‍, കുടക്കല്ലുകള്‍, നന്നങ്ങാടികള്‍ തുടങ്ങിയ വിവിധ സ്മാരകങ്ങള്‍
  • വിവിധ പ്രദേശങ്ങളില്‍ വിഭിന്ന പേരുകള്‍
  • കേരളത്തിലങ്ങോളമിങ്ങോളം കാണപ്പെടുന്ന മഹാശിലാവശിഷ്ടങ്ങള്‍
  •  കേരളത്തില്‍ ഏറെയുള്ള ഗുഹാചിത്രങ്ങള്‍
  • വൃത്താകൃതിയിലോ ദീര്‍ഘവൃത്താകൃതിയിലോ ഉള്ള തറ
  •  എടക്കല്‍ ഗുഹയിലെ കൊത്തുപണികള്‍

Objective Type Questions

1. നന്നങ്ങാടികള്‍ അറിയപ്പെടുന്ന മറ്റൊരു പേര്?
2. ഓട്ടുമണിയും ഇരുമ്പിന്‍ കുന്തമുനയും ഉള്‍പ്പെട്ട അച്ചുകൂടം കണ്ടുകിട്ടിയ
ശവക്കല്ലറകള്‍ ഏതു പ്രദേശത്താണ്?
3. മഹാശിലാസ്മാരകങ്ങള്‍ ഉണ്ടായിരുന്ന ഗുഹകള്‍ ധാരാളമായി കണ്ടെത്തിയ വിദേശി?
4. കൗതുകകരമായ കൊത്തുപണികള്‍ കൊണ്ട് ശ്രദ്ധേയമായ വയനാട്ടിലെ ഗുഹ? 5. എടക്കല്‍ ഗുഹയിലെ കൊത്തുപണികളെക്കുറിച്ച് വിശദമായ പഠനം നടത്തിയ
വ്യക്തി?
6. എടക്കല്‍ ഗുഹയിലെ കൊത്തുപണികള്‍ കുറുമ്പരുടെ കൈവേല ആണെന്ന് അഭിപ്രായപ്പെട്ടത്?

Answers to Objective Type Questions

1.മുതുമുക്കച്ചാടികള്‍
2. പുളിമാത്ത്
3. വില്യം ലോഗന്‍
4. എടക്കല്‍ ഗുഹ
5. ഫാസറ്റ്
6. ഫാസറ്റ്

Assignments

  • മഹാശിലാവശിഷ്ടങ്ങളുടെ ചരിത്ര പ്രസക്തി
  • പ്രാചീന കേരളത്തിലെ ഗുഹകള്‍

Suggested Readings

1.പി. ശിവദാസന്‍, കേരള ചരിത്രം സംഭവങ്ങളിലൂടെ, ചിന്ത പബ്ലിഷേഴ്സ്, തിരുവനന്തപുരം
2. രാഘവവാരിയര്‍, രാജന്‍ ഗുരുക്കള്‍, കേരള ചരിത്രം, വള്ളത്തോള്‍ വിദ്യാപീഠം, മലപ്പുറം
3. വേലായുധന്‍ പണിക്കശ്ശേരി, കേരള ചരിത്രം, ഡി. സി. ബുക്സ്, കോട്ടയം