...
Admission to UGC approved UG/PG programmes started on 1 July, 2025 | ബിരുദ ബിരുദാനന്തര പ്രോഗ്രാമുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു |അഡ്മിഷൻ തേടുന്ന എല്ലാ അപേക്ഷകരും ഗസറ്റഡ് ഓഫീസർ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റ് അറ്റസ്റ്റ് ചെയ്ത കോപ്പി അപ്‌ലോഡ് ചെയ്യേണ്ടതാണ്. മറ്റു സർട്ടിഫിക്കറ്റുകൾ attest ചെയ്യേണ്ടതില്ല
  • Applicants who do not have ABC /APAAR ID must create the same before creating DEB ID.
  • Applicants must provide their personal email ID and mobile number when creating their UGC DEB ID. The University will use these contact details for all future communications.
  • The login credentials for the University ERP portal will be generated using the E-mail ID and phone number registered on the DEB Portal.
  • If you find any mismatch or error in your registered E-mail ID or phone number, send an E-mail to update.debid@gmail.com to request the necessary changes or updates. Attach a copy of your ABC ID card along with the email.Make sure to provide accurate details in your request to ensure timely processing

  • ABC / APAAR ID ഇല്ലാത്ത അപേക്ഷകർ DEB ID സൃഷ്ടിക്കുന്നതിന് മുമ്പായി തന്നെ ABC /APAAR ID സൃഷ്ടിച്ചിരിക്കണം.
  • UGC DEB ID സൃഷ്ടിക്കുന്ന സമയത്ത് അപേക്ഷകർ അവരുടെ സ്വകാര്യ ഇ-മെയിൽ ഐഡിയും മൊബൈൽ നമ്പറും നൽകണം. ഭാവിയിലെ എല്ലാ ആശയവിനിമയങ്ങൾക്കും ഈ വിവരങ്ങളായിരിക്കും സർവ്വകലാശാല ഉപയോഗിക്കുന്നത്.
  • DEB പോർട്ടലിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഇ-മെയിൽ ഐഡി ഉപയോഗിച്ചാണ് യൂണിവേഴ്സിറ്റി ERP പോർട്ടലിനായുള്ള ലോഗിൻ ക്രെഡൻഷ്യലുകൾ സൃഷ്ടിക്കുന്നത്. നിങ്ങളുടെ രജിസ്റ്റർ ചെയ്ത ഇ-മെയിൽ ഐഡിയിലോ ഫോൺ നമ്പറിലോ എന്തെങ്കിലും പൊരുത്തക്കേടോ പിശകോ കണ്ടെത്തിയാൽ update.debid@gmail.com എന്ന വിലാസത്തിലേക്ക് ഒരു ഇ-മെയിൽ അയയ്ക്കുക. ഇ-മെയിലിനൊപ്പം നിങ്ങളുടെ ABC ഐഡി കാർഡിന്റെ ഒരു പകർപ്പ് കൂടി വയ്ക്കേണ്ടതാണ്. സമയബന്ധിതമായ കാര്യങ്ങൾ നടപ്പാക്കാൻ നിങ്ങളുടെ കൃത്യമായ വിവരങ്ങൾ നൽകുന്നത് ഉറപ്പാക്കുക.
PROSPECTUS 2025-26
User Manual to create your ABC ID and DEB ID.

4 വർഷ ബിരുദ ഘടനയ്ക്ക് യുജിസിയുടെ അംഗീകാരം — ഈ അംഗീകാരം ലഭിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ ഓപ്പൺ യൂണിവേഴ്സിറ്റി

⚠️

വിവിധ UG/PG പ്രോഗ്രാമ്മുകളിലേക്ക് അഡ്മിഷന് അപേക്ഷ നൽകിയ പഠിതാക്കൾ യൂണിവേഴ്സിറ്റിയുടെ ഔദ്യോഗിക അറിയിപ്പില്ലാതെ സർട്ടിഫിക്കറ്റ് വെരിഫിക്കേഷന് സെന്ററുകളിൽ എത്തേണ്ടതില്ല.
സർവ്വകലാശാലയോ, സർവ്വകലാശാലയുടെ അംഗീകൃത പഠന കേന്ദ്രങ്ങളോ ഒന്നും തന്നെ പഠിതാക്കളിൽ നിന്നും നേരിട്ട് ഫീസിനത്തിലോ അല്ലാതെയോ പണം സ്വീകരിക്കുന്നില്ല. എല്ലാവിധ ഫീസുകളും സർവ്വകലാശാലയുടെ ഔദ്യോഗിക പോർട്ടൽ വഴി മാത്രമേ അടയ്ക്കാവൂ. മറ്റേതെങ്കിലും വെബ്സൈറ്റ്/ഏജൻസികൾ നടത്തുന്ന സർവീസുകൾക്കോ ഈടാക്കുന്ന ഫീസിനോ സർവ്വകലാശാല ഉത്തരവാദി ആയിരിക്കുന്നതല്ല.

ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി അഡ്മിഷൻ 2025-26
അപേക്ഷകർക്കുള്ള നിർദേശങ്ങൾ

 

  • ഓപ്പൺ യൂണിവേഴ്സിറ്റിയിലെ വിവിധ പ്രോഗ്രാമുകളിലേക്ക് അഡ്മിഷന് വേണ്ടി അപേക്ഷകൾ സമർപ്പിക്കേണ്ടത് യൂണിവേഴ്സിറ്റിയുടെ ഔദ്യോഗിക പോർട്ടലായ erp.sgou.ac.in ൽ ലഭ്യമായ രജിസ്ട്രേഷൻ ലിങ്ക് ഉപയോഗിച്ച് മാത്രമാണ്.  ഇതിനായി മറ്റു പോർട്ടലുകളേയോ ഏജൻസികളേയോ ചുമതലപ്പെടുത്തിയിട്ടില്ല.
  • എല്ലാ അപേക്ഷകർക്കും ആധാർ നമ്പറും സ്വന്തമായി ഉപയോഗത്തിലുള്ള ഇമെയിൽ ഐഡിയും മൊബൈൽ നമ്പറും ഉണ്ടായിരിക്കണം.യൂണിവേഴ്സിറ്റിയിൽ നിന്നുള്ള എല്ലാ അറിയിപ്പുകളും അപേക്ഷയിൽ രേഖപ്പെടുത്തുന്ന ഇമെയിൽഐഡി/മൊബൈൽ നമ്പർ വഴിയാണ് നൽകുക.
  • യുജിസി നിബന്ധന പ്രകാരം ഓൺലൈനായി സർവ്വകലാശാലയിൽ അപേക്ഷ സമർപ്പിക്കുന്ന സമയത്ത് അപേക്ഷകർക്ക് യുജിസി നൽകുന്ന DEB ID ഉണ്ടാകണം.  അപേക്ഷകർക്ക് DEB ID ലഭിക്കുന്നതിനുള്ള സൗകര്യം സർവ്വകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. 
  • സർവ്വകലാശാലയുടെ ഫീസ് വിവരങ്ങൾ വെബ്സൈറ്റിലും (sgou.ac.in) അപേക്ഷാപോർട്ടലിലും (erp.sgou.ac.in) ലഭ്യമാണ്.  ഫീസ് ഓൺലൈൻ ആയി മാത്രമേ അടയ്ക്കാൻ കഴിയൂ.  നിലവിൽ വിവിധ പ്രോഗ്രാമുകൾക്ക് അഡ്മിഷൻ സമയത്ത് അടയ്‌ക്കേണ്ട ഫീസ് താഴെപ്പറയുന്ന പ്രകാരം ആണ്. 
ക്രമ നം പ്രോഗ്രാം

അഡ്മിഷൻ സമയത്ത് ഒടുക്കേണ്ട ആകെ ഫീസ്

(ആദ്യസെമസ്റ്റർ ഫീസ് ഉൾപ്പടെ) 

1 ബിഎ പ്രോഗ്രാമുകൾ
(both 3 year & 4 year) 
₹4530  
2 ബികോം ₹4530 
3 ബിബിഎ ₹5330 
4 ബിസിഎ ₹6330 
5 ബിഎസ് സി ഡേറ്റ സയൻസ് ആൻഡ് അനലിറ്റിക്‌സ്  ₹9570
6 എംഎ പ്രോഗ്രാമുകൾ ₹5270 
7 എംകോം

₹5270

                         

  •  അപേക്ഷ സമർപ്പിക്കുന്നതിന് മുൻപ് സർവ്വകലാശാല വെബ്സൈറ്റിൽ പ്രസിദ്ധപ്പെടുത്തിയിട്ടുള്ള Prospectus 2025-26 വ്യക്തമായി വായിച്ചു മനസ്സിലാക്കേണ്ടതാണ്. 
  •  അപേക്ഷയോടൊപ്പം യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ (അഡ്മിഷൻ തേടുന്ന എല്ലാ അപേക്ഷകരും ഗസറ്റഡ് ഓഫീസർ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റ് അറ്റസ്റ്റ് ചെയ്ത കോപ്പി അപ്‌ലോഡ് ചെയ്യേണ്ടതാണ്. മറ്റു സർട്ടിഫിക്കറ്റുകൾ attest ചെയ്യേണ്ടതില്ല), അപേക്ഷകരുടെ ഫോട്ടോ, ഒപ്പ് എന്നിവ അപ്‌ലോഡ് ചെയ്യേണ്ടതാണ്.
  • സർക്കാർ നൽകുന്ന ഫീസ് ആനുകൂല്യങ്ങൾക്ക് അർഹരായ SC/ST/OEC വിഭാഗത്തിൽ പെടുന്ന അപേക്ഷകർ ഒരു വർഷത്തിന് താഴെ കാലാവധിയിലുള്ള ജാതി/വരുമാന സർട്ടിഫിക്കറ്റുകൾ അപ്‌ലോഡ് ചെയ്യേണ്ടതാണ്. ഇപ്രകാരം ഫീസ് ആനുകൂല്യം അവകാശപ്പെടുന്നവർ സർക്കാരിന്റെ Egrantz പോർട്ടലിൽ (egrantz.kerala.gov.in) സമയബന്ധിതമായി രേഖാമൂലം അപേക്ഷ സമർപ്പിക്കുകയും ആയതിന്റെ പ്രിന്റൗട്ട് സർവ്വകലാശാലയുടെ ബന്ധപ്പെട്ട റീജിയണൽ സെന്ററിൽ എത്തിക്കുകയും ചെയ്യേണ്ടതാണ്. നിശ്ചിതസമയത്തിനുള്ളിൽ മേല്പറഞ്ഞ പ്രകാരം നടപടിക്രമങ്ങൾ പൂർത്തിയാക്കാത്തവരുടെ അഡ്മിഷൻ റദ്ദാക്കപ്പെടുന്നതും ആയവർ റോളിൽനിന്നും നീക്കം ചെയ്യപ്പെടുന്നതുമാണ്.  
  • പ്രോഗ്രാം, ലേർണിംഗ് സെന്റർ ഇവ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധാപൂർവ്വം ആവർത്തിച്ചുറപ്പിച്ച ശേഷം മാത്രം submit ചെയ്യുക. അപേക്ഷയോടൊപ്പം ശരിയായ വിവരങ്ങളും രേഖകളുമാണ് അപ്‌ലോഡ് ചെയ്യുന്നതെന്ന് അപേക്ഷാർത്ഥി നേരിട്ട് ബോധ്യപ്പെടേണ്ടതാണ്. വിവരങ്ങളിലെ/രേഖകളിലെ പിഴവോ പിശകോ മൂലം ഉണ്ടാകാവുന്ന കഷ്ടനഷ്ടങ്ങൾക്ക് സർവ്വകലാശാല ഉത്തരവാദി ആയിരിക്കുന്നതല്ല. 
  • സർവ്വകലാശാല website വഴി online ആയി മാത്രമേ ഫീസ് സ്വീകരിക്കുന്നുള്ളൂ. ഓരോ അപേക്ഷകനും നൽകേണ്ട ഫീസ് അപേക്ഷ ഫോമിൽ വ്യക്തമായി രേഖപെടുത്തിയിട്ടുണ്ടാകും. 
  • ഓപ്പൺ യൂണിവേഴ്സിറ്റി ബിരുദത്തെ മറ്റേതൊരു യൂണിവേഴ്സിറ്റി ബിരുദവുമായും തുല്യപ്പെടുത്തിക്കൊണ്ട്യു യുജിസി വിജ്ഞാപനം ചെയ്തിട്ടുണ്ട്. മറ്റ് സർവ്വകലാശാലകളിൽ പഠിച്ചുകൊണ്ടിരിക്കുന്നവർക്ക് അതോടൊപ്പം ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയിൽ കോഴ്സുകൾ ചെയ്യാവുന്നതുമാണ്. 
  • സർവ്വകലാശാലയുമായി ബന്ധപ്പെട്ട സംശയങ്ങൾക്കും കൂടുതൽ വിവരങ്ങൾക്കും admission25@sgou.ac.in എന്ന ഇമെയിലിലോ 9188909901,9188909902 എന്ന നമ്പറുകളിലോ ബന്ധപ്പെടാവുന്നതാണ്. 

രജിസ്ട്രാർ