"സമന്വയ "- ജയിൽ അന്തേവാസികൾക്കായുള്ള സൗജന്യ തുടർ വിദ്യാഭ്യാസ പദ്ധതി

"സമന്വയ "- ജയിൽ അന്തേവാസികൾക്കായുള്ള സൗജന്യ തുടർ വിദ്യാഭ്യാസ പദ്ധതി

ശ്രീനാരായണഗുരു ഓപ്പണ്‍ സര്‍വ്വകലാശാലയിലെ ബിരുദ പാഠ്യ പദ്ധതികളില്‍ പ്രവേശനം ലഭിച്ച കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ അന്തേവാസികള്‍ക്കുള്ള പഠനസാമഗ്രികള്‍ നാളെ (‍‍ഡിസംബര്‍ 11-ന് ) 3 മണിയ്ക്ക് ജയില്‍ അങ്കണത്തില്‍ വച്ച് നല്‍കുന്നു.സര്‍വ്വകലാശാല സിന്‍ഡിക്കേറ്റ് ഈ പഠിതാക്കള്‍ക്ക് സൗജന്യ പ്രവേശനം നല്‍കിയിരുന്നു.വിവിധ ബിരുദ ബിരുദാനന്തര പ്രോഗ്രാമുകൾ യോഗ്യതയുള്ള ജയിൽ അന്തേവാസികൾക്ക് സൗജന്യമായി നൽകുന്ന പരിപാടിയുടെ ഉത്ഘാടനം ബഹുമാനപ്പെട്ട കണ്ണൂർ നിയോജക മണ്ഡലം എം എൽ എ ശ്രീ കടന്നപ്പള്ളി രാമചന്ദ്രൻ നിർവഹിക്കും.കണ്ണൂർ സെൻട്രൽ പ്രിസൺ സൂപ്രണ്ട് ഡോ പി. വിജയൻ അധ്യക്ഷത വഹിക്കും.ചടങ്ങില്‍ ബഹു. വൈസ് ചാന്‍സിലര്‍ ‍ഡോ. പി. എം. മുബാറക് പാഷ മുഖ്യ പ്രഭാഷണം നടത്തും.പഠനസാമഗ്രികളോടൊപ്പം സൗജന്യമായി ഓണ്‍ലൈന്‍ കൗണ്‍സിലിംഗും പഠിതാക്കൾക്ക്‌ നല്‍കും.