Profile

ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി ലൈബ്രറിയിക്കായി മഹാകവി ഉള്ളൂർ സാംസ്‌കാരിക വേദി ഭാരവാഹികൾ പുസ്തകങ്ങൾ സംഭാവന നൽകി.

ജനറൽ സെക്രട്ടറി പ്രൊഫ.പി. ഭാസ്കരൻ നായർ, പ്രസിഡന്റ്‌ ശ്രീ. തുളസീധരൻ പാലവിള, എക്സിക്യൂട്ടീവ് അംഗം ശ്രീ. മുരുകൻ പാറശേരി എന്നിവർ
യൂണിവേഴ്സിറ്റി ആസ്ഥാനത്ത് നേരിട്ടത്തിയാണ് ബഹു. വൈസ് ചാൻസിലർ ഡോ. വി. പി. ജഗതി രാജിന് പുസ്തകങ്ങൾ കൈമാറിയത്.
ഉള്ളൂർ സാംസ്‌കാരിക വേദി പ്രസിദ്ധീകരിച്ച മലയാള കാവ്യോത്സവം 2023, പ്രൊഫ.പി. ഭാസ്കരൻ നായർ എഴുതിയ കവിതാസമാഹാരം, വിവർത്തനങ്ങൾ എന്നിവ ഉൾപ്പെട്ട പുസ്തകങ്ങളാണ് യൂണിവേഴ്സിറ്റി ലൈബ്രറിക്കായി നൽകിയത്.
ഓപ്പൺ യൂണിവേഴ്സിറ്റി പഠിതാക്കൾക്കായി പുസ്തകങ്ങൾ സമ്മാനിച്ചതിൽ ഏറെ സന്തോഷമുണ്ടെന്നും ഇനിയും പുസ്തകങ്ങൾ നൽകാൻ സന്നദ്ധരാണെന്നും സാംസ്‌കാരിക വേദി ഭാരവാഹികൾ അറിയിച്ചു.