Best paper presentation award.
ശ്രീനാരായണഗുരു അന്താരാഷ്ട്ര സാഹിത്യ സാംസ്കാരിക ഉത്സവത്തിനോടനുബന്ധിച്ച് ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി സംഘടിപ്പിച്ച "കേരള വികസനം സാധ്യതകളും വെല്ലുവിളികളും" എന്ന നാഷണൽ സെമിനാറിൽ അവതരിപ്പിച്ച ഏറ്റവും മികച്ച ഗവേഷണ പ്രബന്ധത്തിനുള്ള അവാർഡ് നാഷണൽ സെൻ്റർ ഫോർ എർത്ത് സയൻസ് തിരുവനന്തപുരത്തെ ബയോ കെമസ്ട്രി ഗ്രൂപ്പ് ഗവേഷക എ. എസ്. ആതിരയ്ക്ക് ലഭിച്ചു. ഏറ്റവും മികച്ച പ്രബന്ധാവതരണത്തിനുള്ള ഒന്നാം സ്ഥാനം കൊല്ലം ശ്രീ നാരായണ കോളേജിലെ അസി.പ്രഫസർ അശ്വതി പി. യ്ക്കും രണ്ടാം സ്ഥാനം തിരുവനന്തപുരം ആൾ സെയിൻ്റ്സ് കോളേജിലെ ബി.എ. എക്കണോമിക്സ് വിദ്യാർത്ഥിനിയായ ജയദേവിക ജി എൽ നും ലഭിച്ചു. ഇവർക്കുള്ള ക്യാഷ് അവാർഡും സർട്ടിഫിക്കറ്റും പാരിതോഷികവും ഡിസംബർ 3ാം തീയതി നടക്കുന്ന സമാപന സമ്മേളനത്തിൽ വിതരണം ചെയ്യുന്നതായിരിക്കും