Profile

ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി- ഒപ്പം ഭവന നിർമ്മാണ പദ്ധതി ആദരണീയനായ മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ താക്കോൽദാനകർമ്മം നിർവഹിച്ചു ഉദ്ഘാടനം ചെയ്തു.

ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയുടെ ഒപ്പം ഭവന നിർമ്മാണ പദ്ധതി മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ താക്കോൽദാനകർമ്മം നിർവഹിച്ചു ഉദ്ഘാടനം ചെയ്തു.
നിയമസഭാ ഹാളിൽ ഇന്ന് (ഫെബ്രുവരി 12) ന് നടന്ന പ്രതേക ചടങ്ങിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ ബിന്ദു, ധനകാര്യ വകുപ്പ് മന്ത്രി ശ്രീ കെ എൻ ബാലഗോപാൽ എന്നിവർ വിശിഷ്ടാതിഥികളായി പങ്കെടുത്തു.
തിരുവനന്തപുരം സ്വദേശി മനോജ്, കൊല്ലം ജില്ലയിലെ ഷീബ,കോട്ടയം ജില്ലയിലെ നീഴൂർ സ്വദേശിനി നിമിഷ മോൾ വി പി .,എന്നിവർക്കാണ് പൂർത്തീകരിച്ച വീടിന്റെ താക്കോൽ മുഖ്യമന്ത്രി കൈമാറിയത്.