Profile

ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി ബജറ്റ് - 2025-26

ഫിനാൻസ് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനും സിൻഡിക്കേറ്റ് അംഗവുമായ അഡ്വ.ബിജു കെ മാത്യു ഇന്ന് യൂണിവേഴ്സിറ്റിയുടെ 5 മത് ബജറ്റ് ( 17-02-2025) അവതരിപ്പിച്ചു.

സമാനതകളില്ലാത്ത സ്വപ്നങ്ങൾ മുന്നോട്ട് വയ്ക്കുകയും നിശ്ചയ ദാർഢ്യത്തിലൂടെയും അതിലുപരി കൂട്ടായ കഠിനാധ്വാനത്തിലൂടെയും അത് സാക്ഷാത്കരിച്ചുകൊണ്ട് ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയെ രാജ്യത്തിൻ്റെ വിദ്യാഭ്യാസപരിസരത്ത് അനന്യമായി അടയാളപ്പെടുത്തിയ ചാരിതാർത്ഥ്യത്തോടെയാണ് സർവകലാശാലയുടെ അഞ്ചാമത് ധനവിനിയോഗ രേഖ അവതരിപ്പിക്കുന്നതെന്നു ബിജു കെ മാത്യു പറഞ്ഞു.
-ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയെ ഡിജിറ്റൽ ഗ്ലോബൽ യൂണിവേഴ്സിറ്റിയായി ഉയർത്തും. -ഗവേഷണ വിഭാഗം ആരംഭിക്കും.
പഠന കേന്ദ്രങ്ങൾ മികവിൻ്റെ കേന്ദ്രങ്ങളാക്കും. -പേപ്പർ ലെസ്സ് ഭരണ നിർവഹണത്തിനായുള്ള ഇ -ഓഫീസ് സംവിധാനം 2025-26 സാമ്പത്തിക വർഷം തന്നെ സ്ഥാപിക്കും
-12 പഠനകേന്ദ്രങ്ങൾ കൂടി ഈ അധ്യയന വർഷം ആരംഭിക്കും
-യൂണിവേഴ്സിറ്റിയെ സമ്പൂർണ്ണ ഭിന്നശേഷി സൗഹൃദ ക്യാമ്പസ് ആയി മാറ്റും
-പഠിതാക്കളുടെ വ്യക്തിത്വവികാസത്തിനും നേതൃത്വപാടവ ത്തിൻ്റെ വളര്ച്ചയ്ക്കും ക്ലബ്സ് ആൻറ് ചാര്ട്ടേഴ്സ്
- പഠിതാക്കളുമായുളള ആശയവിനിമയം ശക്തിപ്പെടുത്താൻ AI Chatbot ഏര്പ്പെടുത്തും.
-സാന്ത്വന പരിചരണം വയോജന പരിപാലനം ,ലോജിസ്റ്റിക് ആൻറ് സപ്ലൈ ചെയിന് മാനേജ്മെൻറ് എന്നിവയിൽ പുതിയ കോഴ്സ് ആരംഭിക്കും
-Virtual Learning സെന്റർ ഈ അധ്യയന വർഷം തുടങ്ങും.
-തിരുവന്തപുരത്തു റീജിയണൽ കേന്ദ്രം ഉടൻ ആരംഭിക്കും
തുടങ്ങി യൂണിവേഴ്സിറ്റിയുടെ
അക്കാദമിക് പ്രവർത്തനങ്ങൾ കൂടുതൽ ബലപ്പെടുത്തുന്നതിനും പശ്ചാത്തല വികസനത്തിനും ഊന്നൽ നൽകുന്ന ബഡ്ജറ്റ് ആണ് അഡ്വ.ബിജു കെ മാത്യു അവതരിപ്പിച്ചത്. -സർവകലാശാലയെ മികവിൻ്റെ കേന്ദ്രമാക്കുമെന്ന പ്രഖ്യാപിതലക്ഷ്യം നേടാനുള്ള നയപരിപാടികൾക്കാണ് ഊന്നൽ നൽകുന്നത്. ചുരുക്കത്തിൽ സമ്പൂർണ്ണ വികസനത്തിന് ഊന്നൽ നൽകുന്ന ബജറ്റാണ് 2025-26 ലേത് .
വൈസ് ചാൻസിലർ പ്രൊഫ. ഡോ. ജഗതി രാജ് വി പി അധ്യക്ഷനായിരുന്നു.സിൻഡിക്കേറ്റ് അംഗങ്ങൾ ആയ
ഡോ. കെ. ശ്രീവത്സന്
ഡോ. എം. ജയപ്രകാശ്
ഡോ. സി. ഉദയകല
ശ്രീ. എ. നിസാമുദ്ദീന്
പ്രൊഫ. ടി. എം. വിജയന്
ഡോ. എ. പസിലിത്തിൽ
ഡോ. റെനി സെബാസ്റ്റ്യന്
കുമാരി. അനുശ്രീ കെ., പ്രോ വൈസ് ചാൻസിലർ ഡോ ഗ്രേഷ്യസ് ജെ, രജിസ്ട്രാർ ഡോ സുനിത എ പി, ഫിനാൻസ് ഓഫീസർ ശരണ്യ എം എസ് എന്നിവർ പങ്കെടുത്തു.