ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി സ്പോർട്സ് മീറ്റ്- ലോഗോ പ്രകാശനം ബഹു. ധനകാര്യ വകുപ്പ് മന്ത്രി ശ്രീ കെ എൻ ബാലഗോപാൽ നിർവഹിച്ചു
ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയുടെ രണ്ടാമത് സ്പോർട്സ് മീറ്റിന്റെ ലോഗോ പ്രകാശനം ബഹു ധനകാര്യ വകുപ്പ് മന്ത്രി ശ്രീ കെ എൻ ബാലഗോപാൽ കൊല്ലത്ത് നിർവഹിച്ചു. ബഹു വൈസ് ചാൻസിലർ പ്രൊഫ. ഡോ. ജഗതിരാജ് വി പി, സിൻഡിക്കേറ്റ് അംഗങ്ങളായ അഡ്വ. വി പി പ്രശാന്ത്, ഡോ. എം ജയപ്രകാശ് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
മത്സരങ്ങളിൽ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടുന്നവർക്ക് സർവകലാശാല നിയമങ്ങൾക്കനുസൃതമായി ഗ്രേസ് മാർക്ക് നൽകും കൂടാതെ,ഇന്റർ യൂണിവേഴ്സിറ്റി സ്പോർട്സ് മത്സരങ്ങളിൽ ഓപ്പൺ യൂണിവേഴ്സിറ്റിയെ പ്രതിനിധീകരിച്ച് പങ്കെടുക്കാൻ അവസരം ലഭിക്കും. ഏറ്റവും കൂടുതൽ പോയിന്റ് നേടുന്ന റീജിയണൽ സെന്ററിനും പഠന കേന്ദ്രത്തിനും ഓവർ ഓൾ കിരീടവും നൽകും. സർവകലാശാലയിൽ പഠിക്കുന്ന വിവിധ പ്രായത്തിലുള്ള 2000 തിലധികം പഠിതാക്കൾ സ്പോർട്സ് മീറ്റിന് വിവിധ വ്യക്തിഗത ഗ്രൂപ്പ് മത്സരങ്ങളിൽ മാറ്റുരയ്ക്കുന്നു.
എം എ മലയാളം പഠിതാവ് വിപിൻ കെ യുടെ ലോഗോ ഡിസൈൻ സമ്മാനർഹമായി.ഓപ്പൺ യൂണിവേഴ്സിറ്റിയുടെ എം എ മലയാളം വയനാട് എൻ എം എസ് എം പഠന കേന്ദ്രത്തിലെ പഠിതാവായ വിപിൻ കെയുടെ ലോഗോയാണ് സമ്മാനർഹമായത്. 5000 രൂപയാണ് ക്യാഷ് പ്രൈസ് പ്രഖ്യാപിച്ചിട്ടുള്ളത്.സ്പോർട്സ് മീറ്റ് ലോഗോ ഡിസൈൻ ക്ഷണിച്ചതിൽ നിന്നും ലഭിച്ച 320 എൻട്രികളിൽ നിന്നുമാണ് കമ്മിറ്റി മികച്ച ലോഗോയായി വിപിന്റെ ലോഗോ തിരഞ്ഞെടുത്തത്.