ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി 2026-27 ബജറ്റ്: അറിവിൻ്റെ ജനാധിപത്യവൽക്കരണത്തിനും ആധുനികവൽക്കരണത്തിനും ഊന്നൽ; 200 കോടിയുടെ ബജറ്റ് അവതരിപ്പിച്ചു.
കൊല്ലം:വിദ്യാഭ്യാസത്തിന്റെ ജനാധിപത്യവൽക്കരണവും ആധുനികവൽക്കരണവും ലക്ഷ്യമിട്ട് ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയുടെ ആറാമത് ബജറ്റ് ഫിനാൻസ് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനും സിൻഡിക്കേറ്റ് അംഗവുമായ അഡ്വ . വി .പി പ്രശാന്ത് അവതരിപ്പിച്ചു. 187.78 കോടി രൂപ വരവും 200.38 കോടി രൂപ ചെലവും 12.59 കോടി രൂപ കമ്മിയും പ്രതീക്ഷിക്കുന്ന ബജറ്റാണ് അവതരിപ്പിച്ചത്. സർവ്വകലാശാലയുടെ അടിസ്ഥാന സൗകര്യ വികസനത്തിനും ആധുനികവൽക്കരണത്തിനും പുതിയ തൊഴിലധിഷ്ഠിത പ്രോഗ്രാമുകൾക്കും ബജറ്റ് വലിയ പ്രാധാന്യം നൽകുന്നു. യൂണിവേഴ്സിറ്റിയെ മികവിന്റെ കേന്ദ്രമാക്കുമെന്ന പ്രഖ്യാപിത ലക്ഷ്യം നേടാനുള്ള നയപരിപാടികൾക്കാണ് ബജറ്റ് ഊന്നൽ നൽകുന്നത്. ചുരുക്കത്തിൽ യൂണിവേഴ്സിറ്റിയുടെ സമ്പൂർണ്ണ വികസനം ലക്ഷ്യമാക്കി എല്ലാ വിഭാഗം ജനങ്ങൾക്കും ഉന്നത വിദ്യാഭ്യസത്തിനു അവസരം നൽകുന്ന ബജറ്റ് ആണ് അവതരിപ്പിച്ചത്.
1. ഗവേഷണ ഡയറക്ടറേറ്റ് , സെന്റർ ഫോർ ഓൺലൈൻ എഡ്യൂക്കേഷൻ സെന്റര് ഫോർ സസ്‌റ്റൈനബിലിറ്റി , സെന്റർ ഫോർ ഇന്നൊവേറ്റീവ് ഇനിഷ്യേറ്റിവ്സ് ,സെന്റർ ഫോർ വിമൻസ് സ്റ്റഡീസ് എന്നിവ ഉടൻ സ്ഥാപിക്കും ഇതിനായി തുക ബജറ്റിൽ വകയിരുത്തി.
അക്കാദമിക് പ്രോഗ്രാമുകൾ കാര്യക്ഷമമായി നിയന്ത്രിക്കുന്നതിനായി സർവകലാശാലയിൽ ഒരു ഗവേഷണ ഡയറക്ടറേറ്റ് സ്ഥാപിക്കുന്നതിനായി 10 ലക്ഷം രൂപ വകയിരുത്തി. സ്ക്കൂള്‍ ഓഫ് സയന്‍സ്, സ്ക്കൂള്‍ ഓഫ് വൊക്കേഷണല്‍ എഡ്യൂക്കേഷന്‍ ആന്റ് ട്രെയിനിംഗ് എന്നിവ പുതിയ അക്കാദമിക് സ്കൂളുകളായി ആരംഭിക്കും. യു.ജി.സി. അംഗീകാരത്തോടെ കൂടുതല്‍ പഠിതാക്കള്‍ക്ക് പ്രയോജനകരമാകുന്ന രീതിയില്‍ ഓണ്‍ലൈന്‍ പ്രോഗ്രാമുകള്‍ ബജറ്റ് വര്‍ഷത്തില്‍ തുടങ്ങുന്നതാണ്. ഇതിനാവശ്യമായ എല്ലാ ആധുനിക സാങ്കേതിക വിദ്യകളും സമന്വയിപ്പിക്കുന്നതിന് സെന്റർ ഫോർ ഓൺലൈൻ education സ്ഥാപിക്കുന്നതിന്റെ പ്രാരംഭചെലവുകള്‍ക്കായി 50 ലക്ഷം രൂപ വകയിരുത്തി.
2. ശ്രീനാരായണഗുരു ഓപ്പണ്‍ യൂണിവേഴ്സിറ്റി ക്യാമ്പസ് നിര്‍മ്മാണത്തിന് മാസ്റ്റര്‍ പ്ലാനും 90 കോടി രുപയുടെ എസ്റ്റിമേറ്റും തയ്യാറാക്കി. പട്ടാമ്പി പ്രാദേശികകേന്ദ്രം കെട്ടിട സമുച്ചയം നിര്‍മ്മിക്കുന്നതിന് 5 കോടി രൂപ ഗവണ്മെന്റ് ബഡ്ജറ്ററിൽ വകയിരുത്തിയത് പ്രകാരം പണി തുടങ്ങുവാൻ വേണ്ട പ്രവർത്തങ്ങൾ ഉടൻ ഒരുക്കും.
3. കാലാനുസൃതമായി സമൂഹത്തിലുണ്ടാകുന്ന നവീന ആശയങ്ങളും പദ്ധതികളും പ്രോത്സാഹിപ്പിക്കുകയും ഏകോപിപ്പിക്കുകയും ചെയ്യുന്നതിനായി ഒരു “സെന്റർ ഫോർ ഇന്നൊവേറ്റീവ്ഇനിഷ്യേറ്റീവ്സ് സ്ഥാപിക്കുന്നതിനായി 50 ലക്ഷംരൂപ വകയിരുത്തി. സര്‍വകലാശാലയില്‍ ആധുനിക വിജ്ഞാന ശാസ്ത്ര സാങ്കേതിക വിദ്യകള്‍ സമന്വയിപ്പിച്ച് വിജ്ഞാനകേന്ദ്രത്തിനായി 21 കോടി രൂപ വകയിരുത്തി.
4. എല്ലാ പ്രോഗ്രാമുകൾക്കും വിദ്യാഭ്യാസ വീഡിയോകൾ നിർമ്മിക്കുന്നതിനുള്ള AI അധിഷ്ഠിത എൻഹാൻസ്ഡ് ഡിജിറ്റൽ ലേണിംഗ് സെന്റർ സ്ഥാപിക്കുന്നതിനായി 72 ലക്ഷം രൂപ വകയിരുത്തി. നിലവിലെ പഠന കേന്ദ്രങ്ങളെ മികവിന്റെ കേന്ദ്രങ്ങൾ ആക്കുന്നതിനു 7 ലക്ഷം രൂപ വിലയിരുത്തി. തിരുവനന്തപുരം, മലപ്പുറം, കോട്ടയം, കാസർഗോഡ് എന്നിവിടങ്ങളിൽ പ്രാദേശിക കേന്ദ്രങ്ങൾ തുടങ്ങും. ഇതോടെ യൂണിവേഴ്‌സിറ്റിക്ക് 9 പ്രാദേശിക കേന്ദ്രങ്ങൾ ആകും.നിലവിലെ പഠനകേന്ദ്രങ്ങൾ കൂടാതെ 15 കേന്ദ്രങ്ങൾ കൂടി ഉടൻ ആരംഭിക്കും. ഇതോടെ പഠനകേന്ദ്രങ്ങളുടെ എണ്ണം 65 ആകും.
5. പഠന സാമഗ്രികൾ നേരിട്ട് പഠിതാക്കളുടെ കൈകളില്‍ എത്തിച്ചുനല്‍കുന്നതിന് ‘SLM DIRECT’ എന്ന പദ്ധതി നടപ്പിലാക്കുന്നതിനായി 1 കോടി രൂപ വകയിരുത്തി. പഠിതാക്കളുടെ സ്വതന്ത്ര പഠനശേഷി വര്‍ദ്ധിപ്പിക്കുന്നതില്‍ മാതൃഭാഷയിലുള്ള പുസ്തകങ്ങള്‍ക്ക് തയ്യാറാക്കുന്നതിനായി 20 ലക്ഷം രൂപ വകയിരുത്തി.
6.പഠനത്തോടൊപ്പം സമ്പാദിക്കുക എന്ന ലക്ഷ്യവുമായി Earn While You Learn പദ്ധതിക്കായി 5 ലക്ഷം രൂപ വകയിരുത്തി.
7.സർവകലാശാലയിൽ പുതിയ അക്കാദമിക് സെന്ററുകള്‍ സ്ഥാപിക്കും (ശ്രീനാരായണഗുരു ചെയർ, ശ്രീ. അയ്യങ്കാളി ചെയർ - നവോത്ഥാന ചരിത്രം, അംബേദ്കർ ചെയർ - ഭരണഘടനാ പഠനം എന്നിവ സ്ഥാപിക്കും, കേരളത്തിലെ സാമ്പത്തിക സ്വയംപര്യാപ്തതയും വളർച്ചയെയും സംബന്ധിച്ച് പഠനനത്തിനായി ഇ. എം. എസ്. സെന്റര്‍ - Kerala Studies) സ്ഥാപിക്കുന്നതിനു 8 ലക്ഷം രൂപ വകയിരുത്തി.
8.ഗവേഷണ ലേഖനങ്ങൾ സര്‍വകലാശാലയുടെ നേതൃത്വത്തില്‍ പ്രസിദ്ധീകരിക്കുന്നതിന് (മള്‍ട്ടി ഡിസിപ്ലിനറി ജേർണൽ) 5 ലക്ഷം രൂപ വകയിരുത്തി.അധ്യാപകർക്ക് ഗവേഷണം/പ്രസിദ്ധീകരണം/പ്രൊജക്ടു
9.കൊല്ലം മുണ്ടയ്ക്കലിലെ യൂണിവേഴ്സിറ്റി വസ്തുവില്‍ ക്യാമ്പസ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട് പ്രാഥമിക ജോലികള്‍ക്കായി 20 ലക്ഷം രൂപ വകയിരുത്തി.കൊല്ലം വെള്ളയിട്ടമ്പലത്തുള്ള ബി. എസ്. എൻ. എൽ കെട്ടിടത്തിലുള്ള അക്കാദമിക് ബ്ലോക്ക് വിപുലീകരണത്തിനായി 20 ലക്ഷം രൂപ വകയിരുത്തി. അക്കാദമിക്ക് ബ്ലോക്ക് പൂര്‍ണ്ണമായി കമ്പ്യൂട്ടര്വൽക്കരിക്കുന്നതി
10. പി.ആര്‍ ഓഫീസിനെ കൂടുതല്‍ ശാക്തീകരിക്കുന്നതിന്റെ പ്രവർത്തനങ്ങൾക്കായി 25 ലക്ഷം രൂപ വകയിരുത്തി. സ്റ്റുഡൻറ്സ് ഹെല്‍പ് ഡസ്ക്/ ഗ്രീവന്‍സ് ആൻറ് റിഡ്രസല്‍ സെല്‍ എന്നിവയുടെ നവീകരണത്തിനായി 5 ലക്ഷം രൂപയും പഠിതാക്കൾക്കായി മൊബൈൽ അപ്ലിക്കേഷൻ വികസിപ്പിക്കുന്നതിനായി 1 ലക്ഷം രൂപയും അനുവദിച്ചു.
11. AI Chatbot സംവിധാനം രൂപീകരിക്കുന്നതിനായി 15 ലക്ഷം രൂപയാണ് വകയിരുത്തിയിട്ടുള്ളത് .
12. ട്രൈബല്‍ മേഖലയിലുള്ള പഠിതാക്കൾക്ക് കൂടുതൽ സൗകര്യം മെച്ചപ്പെടുത്തുന്നതിന് 54 ലക്ഷം രൂപ വകയിരുത്തി.
13. അവസാനവർഷ ബിരുദ, ബിരുദാനന്തര പഠിതാക്കൾക്കായി 5 റീജിയണൽ കേന്ദ്രങ്ങളിൽ രണ്ടു ദിവസം നീണ്ടു നിൽക്കുന്ന ജോബ് ഫെയർ സംഘടിപ്പിക്കും. ഇതിലേക്കായി 2 ലക്ഷം രൂപ ബജറ്റ് വകയിരുത്തിയിട്ടുണ്ട്.
14. MDDC-യുടെ ശക്തിപ്പെടുത്തലും സ്വയം പഠന സാമഗ്രികളുടെ വികസനം - അച്ചടിയും വിതരണവും എന്നിവയ്ക്കായി - 9 കോടി 6 ലക്ഷം രൂപ വകയിരുത്തി.
സര്‍വകലാശാല 2026-27 വര്‍ഷത്തില്‍നടപ്പിലാക്കാന്‍ നിശ്ചയിച്ചിട്ടുള്ള വിജ്ഞാനകേന്ദ്രം എന്ന പദ്ധതിയില്‍ പൊതുജനങ്ങള്‍ക്കും പഠിതാക്കള്‍ക്കും ഒരുപോലെ പ്രയോജനകരമായ പബ്ലിക് ഡിജിറ്റല്‍ ലൈബ്രറി സ്ഥാപിക്കുന്നതിന് 35 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്.
15. സ്കൂൾ ഓഫ് വൊക്കേഷണൽ എഡ്യൂക്കേഷൻ ആൻഡ് ട്രെയിനിങ്, സ്കൂള്‍ ഓഫ് സയന്‍സ് എന്നീ സ്കൂളുകള്‍ ആരംഭിക്കുന്നതിനും അതില്‍ ഉള്‍പ്പെടുന്ന പ്രോഗ്രാമുകള്‍ തയ്യാറാക്കുന്നതിനും ബജറ്റില്‍ മതിയായ തുക വകയിരുത്തിയിട്ടുണ്ട്. 2026-27 വര്‍ഷത്തില്‍തന്നെ ഈ സ്കൂളുകളും പ്രോഗ്രാമുകളും പ്രവര്‍ത്തനം ആരംഭിക്കുന്നതാണ്.
ലൈബ്രറി സയൻസ് (യു ജി & പി ജി ),ബി എഡ് (വിവിധ പ്രോഗ്രാമുകൾ),
ബി.എസ്.ഡബ്ല്യൂ,എം.എസ്.ഡബ്ല്യൂ,
16. ബി. ബി. എ, ബി. കോം,, ബി. എ. ഇംഗ്ലീഷ്, മലയാളം, ഹിസ്റ്ററി, സോഷ്യോളജി എന്നീ 4 വർഷ ഓണേഴ്‌സ് ബിരുദം കൂടാതെ പഠിതാക്കള്‍ കൂടുതല്‍ പ്രവേശനം നേടുന്ന മറ്റ് എല്ലാ ബിരുദ പ്രോഗ്രാമുകള്‍കൂടി നാലുവര്‍ഷ ബിരുദ പ്രോഗ്രാമുകളില്‍ ഉള്‍പ്പെടുത്തുന്നതിനുള്ള നടപടികള്‍ക്കായി തുക ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്.
17. സൈബര്‍ സെക്യൂരിറ്റി, ഫോറന്‍സിക് ലോ, ക്രിമിനോളജി,പാലിയേറ്റിവ് കെയർ - സർട്ടിഫിക്കറ്റ് പ്രോഗ്രാംനിർമ്മിത ബുദ്ധി (AI) ഉപയോഗിച്ചുള്ള പോർട്ട് ഓപ്പറേഷൻസ്, ലോജിസ്റ്റിക്സ് ആൻഡ് കസ്റ്റംസ് കംപ്ലയൻസ് ഡിപ്ലോമ,ഡ്രോൺ ഓപ്പറേഷൻസ് ആൻഡ് സർവീസസ് ഡിപ്ലോമ തുറമുഖ അധിഷ്ഠിത സർട്ടിഫിക്കറ്റ്, ഡിപ്ലോമ പ്രോഗ്രാമുകള്‍,ജെറിയാട്രിക് കെയർ, സ്ത്രീ-ശിശു ആരോഗ്യവും കെയർഗിവിംഗും സംബന്ധിച്ച സർട്ടിഫിക്കറ്റ്/ഡിപ്ലോമ പ്രോഗ്രാമുകൾ,ഡിപ്ലോമ നഴ്‌സിംഗ് കോഴ്‌സുകൾ,മോണ്ടിസ്സോറി പാഠശാസ്ത്രവും സ്കൂൾ ടീച്ചർ ട്രെയിനിംഗും — സർട്ടിഫിക്കറ്റ് / ഡിപ്ലോമ പ്രോഗ്രാമുകൾ,ഫിനാൻസ് & അക്കൗണ്ടിംഗ് മേഖലയിലെ സർട്ടിഫിക്കറ്റ്, ഡിപ്ലോമ പ്രോഗ്രാമുകൾ,പ്രസ് & മീഡിയ മേഖലയില്‍ സര്‍ട്ടിഫിക്കറ്റ് ആന്റ് ഡിപ്ലോമ പ്രോഗ്രോമുകള്‍,സഹകരണ ഭരണസമിതി അംഗങ്ങള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാം, സംഗീതം, നൃത്തം ,യോഗ മാർഷൽ ആർട്സ് മേഖലയിൽ സർട്ടിഫിക്കറ്റ് കോഴ്സ് എന്നിവയ്ക്കും തുക വകയിരുത്തി .
18. ഇൻകുബേഷൻ സെന്‍റർ,പ്ലേസ് മെന്റ് സെൽ,സാംസ്‌കാരിക പൈതൃക ഗവേഷണ കേന്ദ്രം എന്നിവ സ്ഥാപിക്കാനും തുക വകയിരുത്തിയിട്ടുണ്ട് . അധ്യാപക വികസനത്തിനായി അധ്യാപക പരിശീലന കേന്ദ്രം സ്ഥാപിക്കും.
19. അന്താരാഷ്‌ട്ര ഓപ്പൺ യൂണിവേഴ്സിറ്റി ഫെസ്റ്റിവൽ,കേരള ഹിസ്റ്ററി കോണ്‍ഗ്രസ് ,വൈജ്ഞാനിക, സാഹിത്യ, സാംസ്‌കാരിക സെമിനാർ,ശ്രീനാരായണഗുരു ഇന്‍റർനാഷണൽ സെമിനാർ,കേരളത്തിലെ സാമ്പത്തിക സ്വയംപര്യാപ്തതയും വളർച്ചയെയും സംബന്ധിച്ച് പഠനം എന്നിവയ്ക്കും ബജറ്റിൽ സ്ഥാനമുണ്ട്.
20. അന്താരാഷ്‌ട്ര ഓപ്പൺ യൂണിവേഴ്സിറ്റി ഫെസ്റ്റിവൽ, കേരള ഹിസ്റ്ററി കോണ്‍ഗ്രസ്,വൈജ്ഞാനിക,സാഹിത്യ,
വൈസ് ചാൻസിലർ പ്രൊഫ. (ഡോ.) ജഗതിരാജ് വി.പി., സിൻഡിക്കേറ്റ് അംഗങ്ങളായ ഡോ. പി.പി. അജയകുമാർ, ഡോ. എ. ബാലകൃഷ്ണൻ, അഡ്വ. ജി. സുഗുണൻ, ഡോ. എം. ജയപ്രകാശ്, ശ്രീ. ഹരിദാസ് പി., ഡോ. സി. ഉദയകല, ഡോ. റെനി സെബാസ്റ്റ്യൻ, രജിസ്ട്രാർ ഡോ. അഭിലാഷ് ബാബു എന്നിവർ പങ്കെടുത്തു.