വനിതാദിനം ആചരിച്ചു
മാർച്ച് 8 അന്താരാഷ്ട്ര വനിതാദിനത്തോട് അനുബന്ധിച്ച് ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി മാർച്ച് 11-ന് വനിതാദിനം ആചരിച്ചു.
കേരള വനിതാ കമ്മീഷൻ ചെയർപേഴ്സൺ അഡ്വ. പി സതീദേവി മുഖ്യാതിഥിയായി .സ്കൂൾ ഓഫ് സോഷ്യൽ സയൻസ് മേധാവി ഡോ. ബിജു ആർ ഐ അധ്യക്ഷനായ ചടങ്ങ് വൈസ് ചാൻസിലർ പ്രൊഫ.ഡോ ജഗതി രാജ് വി.പി ഉദ്ഘാടനം ചെയ്തു. സോഷ്യോളജി വിഭാഗം അസിസ്റ്റൻറ് പ്രൊഫ. ഡോ. മായാ രവീന്ദ്രന്റെ 'വിങ്‌സ് ഓഫ് ചേഞ്ച് - വിമൻസ് എംപവർ മെൻറ് ത്രൂ കുടുംബശ്രീ' എന്ന പുസ്തകം പ്രസ്തുത ചടങ്ങിൽ പ്രകാശനം ചെയ്‌തു. ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി പഠിതാക്കൾക്കായി സോഷ്യോളജി വിഭാഗം ക്വിസ് മത്സരം , ഷോർട്ട് ഫിലിം, പോസ്റ്റർ മേക്കിങ് എന്നിവ വനിതാദിനത്തോടനുബന്ധിച്ച് നടത്തി. സമ്മാനദാനം സിൻഡിക്കേറ്റ് അംഗം അഡ്വ. വി പി പ്രശാന്ത് ,ഡോ. റെനി സെബാസ്റ്റ്യൻ എന്നിവർ നിർവഹിച്ചു. രജിസ്ട്രാർ പ്രൊഫ. ഡോ. അഭിലാഷ് ബാബു, മലയാളം ഡിപ്പാർട്ട്മെൻറ് അസിസ്റ്റൻറ് പ്രൊഫ. ഡോ.ദീപം എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. സോഷ്യോളജി വിഭാഗം മേധാവി ഡോ. ജാൻ എലിസബത്ത് ജോസഫ് സ്വാഗതവും അസിസ്റ്റൻറ് പ്രൊഫസർ ഡോ. മായ രവീന്ദ്രൻ നന്ദിയും രേഖപ്പെടുത്തി .

