പബ്ലിക് ഡിജിറ്റൽ ലൈബ്രറി: എസ്.ജി.ഒ.യുവും കുസാറ്റും ധാരണാപത്രം ഒപ്പുവെച്ചു
കൊച്ചി: ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയുടെ അക്കാദമിക സേവനങ്ങൾ ആഗോളതലത്തിലേക്ക് വിപുലീകരിക്കുന്നതിന്‍റെ ഭാഗമായി, ലോകത്തെവിടെയിരുന്നും 24 മണിക്കൂറും പ്രവേശിക്കാവുന്ന അത്യാധുനിക 'പബ്ലിക് ഡിജിറ്റൽ ലൈബ്രറി' സ്ഥാപിക്കുന്നതിന് കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയുടെ (കുസാറ്റ്) ക്യുസാടെക് ഫൗണ്ടേഷനും ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്‌സിറ്റിയും (എസ്.ജി.ഒ.യു) ധാരണാപത്രം ഒപ്പുവെച്ചു. കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡിന്‍റെ സി.എസ്.ആർ (CSR) ഫണ്ട് ഉപയോഗിച്ചാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതിയുടെ വികസനവും നടപ്പിലാക്കലും ക്യുസാടെക് ഫൗണ്ടേഷന്‍റെ മേൽനോട്ടത്തിലായിരിക്കും.
എസ്.ജി.ഒ.യു വൈസ് ചാൻസിലർ പ്രൊഫ. ഡോ. ജഗതി രാജ് വി. പി., കുസാറ്റ് വൈസ് ചാൻസലർ പ്രൊഫ. ഡോ. എം ജുനൈദ് ബുഷിരി, എന്നിവരുടെ സാന്നിധ്യത്തിൽ എസ്.ജി.ഒ.യു രജിസ്ട്രാർ പ്രൊഫ. ഡോ. അഭിലാഷ് ബാബു, ക്യുസാടെക് ഫൗണ്ടേഷൻ ഡയറക്‌ടറും കുസാറ്റ് കൺട്രോളർ ഓഫ് എക്‌സാമിനേഷൻസുമായ ഡോ. എൻ മനോജ് എന്നിവർ ധാരണാപത്രം ഒപ്പുവെച്ചു.
കുസാറ്റ് സിൻഡിക്കേറ്റ് അംഗങ്ങളായ ഡോ. പി കെ ബേബി, ഡോ. സന്തോഷ് കുമാർ ജി, ഡോ. ഡി മാവൂത്, ഡോ. എം കൈലാസ്നാഥ്, രജിസ്ട്രാർ ഡോ. അരുൺ എ യു, അസിസ്റ്റന്‍റ് ലൈബ്രെറിയൻ ഡോ. സുരേന്ദ്രൻ ചെറുകോടൻ, എസ്.ജി.ഒ.യു ലൈബ്രെറിയൻ ഡോ. ലിജി ബി ജെ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

'സോഫ്റ്റ്‌വെയർ ആസ് എ സർവീസ്' (SaaS) മാതൃകയിൽ ഒരുക്കുന്ന ഈ ഡിജിറ്റൽ ലൈബ്രറി, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്കടക്കം വിജ്ഞാന വിഭവങ്ങൾ തടസ്സമില്ലാതെ ലഭ്യമാക്കാൻ ലക്ഷ്യമിടുന്നു. ലോകത്ത് എവിടെനിന്നും ഈ വിജ്ഞാനശേഖരത്തിലേക്ക് പ്രവേശനം സാധ്യമാകും.
വൈവിധ്യമാർന്ന അക്കാദമിക് ജേർണലുകൾ, തിസീസുകൾ, ലക്ചർ നോട്ടുകൾ, വിവിധ പൊതുപരീക്ഷകൾക്ക് തയ്യാറെടുക്കുന്നവർക്ക് വേണ്ട പഠന സാമഗ്രികൾ എന്നിവ ഈ ലൈബ്രറിയിൽ ലോകത്ത് എവിടിരുന്നും ലഭ്യമാകും.
ശ്രീനാരായണ ഗുരുവിന്‍റെ കൃതികളും മറ്റ് പ്രധാന ചരിത്രരേഖകളും ഡിജിറ്റൽ രൂപത്തിൽ സംരക്ഷിക്കുകയും പൊതുജനങ്ങൾക്ക് ലഭ്യമാക്കുകയും ചെയ്യും എന്നത് ഈ പദ്ധതിയുടെ ഒരു പ്രധാന സവിശേഷതയാണ്.

ഒരു വർഷത്തിനുള്ളിൽ പൂർത്തിയാക്കാൻ ഉദ്ദേശിക്കുന്ന ഈ പദ്ധതി, ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയുടെ അക്കാദമിക് രംഗത്തെ ആഗോള സാന്നിധ്യം ഗണ്യമായി വർദ്ധിപ്പിക്കാൻ സഹായിക്കും.
കേരള ലൈബ്രറി കൗൺസിലിന് കീഴിലുള്ള 2000 ലധികം ലൈബ്രറികളെ പബ്ലിക് ഡിജിറ്റൽ ലൈബ്രറിയിൽ ഉൾപ്പെടുത്തി ഡിജിറ്റൽ ഇടനാഴികളാക്കി പ്രവർത്തിപ്പിക്കുവാനും മത്സര പരീക്ഷാർത്ഥികൾക്കാവശ്യമായ വിജ്ഞാന ശേഖരം ഒരുക്കുവാനും ഭാവിയിൽ പദ്ധതിയുണ്ട്.