ബഹു. മുഖ്യമന്ത്രിയുമായി 18 ഫെബ്രുവരി,2024 നടന്ന മുഖാമുഖം പരിപാടി - ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിക്ക് പ്രത്യേക പ്രശംസ :
ബഹു. മുഖ്യമന്ത്രിയുമായി ഇന്ന്(18 ഫെബ്രുവരി,2024) നടന്ന മുഖാമുഖം പരിപാടി - ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിക്ക് പ്രത്യേക പ്രശംസ :
വളരെ ചുരുങ്ങിയ കാലത്തിനുള്ളിൽ തന്നെ, ശ്രീനാരായണഗുരുവിന്റെ മഹനീയമായ തത്വങ്ങൾ പരിപാലിച്ച് ഉന്നത വിദ്യാഭ്യാസമേഖലയിൽ പുതിയ കോഴ്സുകളും വിദ്യാർത്ഥി സൗഹൃദ പദ്ധതികളും ആരംഭിച്ച ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയുടെ പ്രവർത്തങ്ങളെ മുഖ്യമന്ത്രി പ്രത്യേകം പ്രശംസിച്ചു.
ചടങ്ങിൽ ശ്രീനാരായണ ഗുരു ഓപ്പൺ സർവകലാശാല ബഹു.വൈസ് ചാൻസിലർ ഡോ. പി. എം.മുബാറക് പാഷ സംബന്ധിച്ചു.സ്റ്റുഡന്റ്
സിൻഡിക്കേറ്റ് അംഗം കുമാരി.അനുശ്രീ കെ.യൂണിവേഴ്സിറ്റിയെ പ്രതിനിധീകരിച്ച് മുഖ്യമന്ത്രിയുമായി നിർദേശങ്ങൾ പങ്കുവെച്ചു.
ശ്രീനാരായണഗുരു സർവശകലാശാലയിൽ നിന്ന് പ്രത്യേക ക്ഷണിതാക്കളായി 20 പഠിതാക്കൾ പരിപാടിയിൽ പങ്കെടുത്തു