Profile

ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി: 'ഗുരുദർശനം' ഡിപ്ലോമ പ്രോഗ്രാം ഉദ്ഘാടനം ബഹു വൈസ് ചാൻസലർ പ്രൊഫ. (ഡോ.) ജഗതി രാജ് വി.പി. നിർവഹിച്ചു

                                           ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി  പുതുതായി ആരംഭിക്കുന്ന  'ശ്രീനാരായണഗുരുവിന്റെ ജീവിതവും ദർശനവും' എന്ന ഒരു വർഷ ഡിപ്ലോമ പ്രോഗ്രാമിന്റെ ഔദ്യോഗിക ഉദ്ഘാടനം ഇന്ന് (ഏപ്രിൽ 26) ഞായറാഴ്ച രാവിലെ 10 മണിക്ക് ആറ്റിങ്ങൽ ഐ.എച്ച്.ആർ.ഡി എഞ്ചിനീയറിംഗ് കോളേജിൽ വെച്ച് ബഹു വൈസ് ചാൻസലർ പ്രൊഫ. (ഡോ.) ജഗതി രാജ് വി.പി. ചടങ്ങ് ഉദ്ഘാടനം നിർവഹിച്ച.
        ആറ്റിങ്ങൽ നഗരസഭാ ചെയർമാൻ ശ്രീ. എം. പ്രദീപ് മുഖ്യാതിഥിയായി പങ്കെടുത്തു.
     സിൻഡിക്കേറ്റ് അംഗം അഡ്വ. ജി. സുഗുണൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ അഡ്വ.വി.പി. പ്രശാന്ത്, ഡോ. സി. ഉദയകല എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.സിൻഡിക്കേറ്റ് അംഗങ്ങൾ, യൂണിവേഴ്സിറ്റി സ്റ്റാറ്റ്യുട്ടറി ഓഫീസർമാർ, ആറ്റിങ്ങൽ ഐ.എച്ച്.ആർ.ഡി എഞ്ചിനീയറിംഗ് കോളേജ് പ്രിൻസിപ്പൽ ഡോ. സുമ എൽ എസ്, എൽ എസ് സി കോർഡിനേറ്റർ ശ്രീ. ശ്രീജിത്ത്‌ എസ് തുടങ്ങിയവർ പങ്കെടുത്തു.ശ്രീനാരായണഗുരുവിന്റെ ജീവിതം, സാമൂഹിക-സാംസ്‌കാരിക ഇടപെടലുകൾ, ഗുരുവിന്റെ രചനകൾ, ദർശനം എന്നിവ ഉൾക്കൊള്ളുന്നതാണ് ഡിപ്ലോമ പ്രോഗ്രാമിന്റെ പാഠ്യപദ്ധതി.എസ്.എസ്.എൽ.സി അഥവാ തത്തുല്യ പരീക്ഷ വിജയിച്ചവർക്ക് ഈ പ്രോഗ്രാമിന് അപേക്ഷിക്കാവുന്നതാണ്. പ്രവേശനത്തിന് ഉയർന്ന പ്രായപരിധിയില്ല.