ശ്രീനാരായണഗുരുവിന്റെ ജീവിതവും ദർശനവും- ഓപ്പൺ യൂണിവേഴ്സിറ്റി ഡിപ്ലോമ കോഴ്‌സിന് മെയ് 10 വരെ അപേക്ഷിക്കാം.
കൊല്ലം: ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി നടത്തുന്ന ശ്രീനാരായണഗുരുവിന്റെ ജീവിതവും ദർശനവും എന്ന ഒരു വർഷ ഡിപ്ലോമ കോഴ്‌സിന് അപേക്ഷിക്കുവാനുള്ള അവസാന തീയതി മെയ് 10 വരെ നീട്ടി. ശ്രീനാരായണഗുരുവിന്റെ ജീവിതം, സാമൂഹികവും സാസ്‌കാരികവും മതപരവുമായ ഇടപെടീലുകൾ,ഗുരുവിന്റെ രചനകളും പ്രസംഗങ്ങളും, ശ്രീനാരായണഗുരുവിന്റെ ദർശനം എന്നിവയാണ് പ്രധാന പഠനമേഖലകൾ. താൽപ്പര്യമുള്ളവർ stp.sgou.ac.inഎന്ന പോർട്ടൽ വഴി ഓൺലൈനായി അപേക്ഷിക്കണം.അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി മെയ് 10 ആണ്. എസ്.എസ്.എൽ.സി അഥവാ തത്തുല്യ പരീക്ഷ വിജയിച്ചവർക്ക് ഈ കോഴ്സിലേക്ക് അപേക്ഷിക്കാവുന്നതാണ്. പ്രവേശനത്തിന് ഉയർന്ന പ്രായപരിധിയില്ല.രണ്ട് സെമസ്റ്ററുകളിലായി ക്രമീകരിച്ചിരിക്കുന്ന കോഴ്സിന് പഠിതാക്കൾക്ക് ഓൺലൈനായും ഓഫ് ലൈനായും ക്ലാസുകൾ (ഹൈബ്രിഡ് മോഡിൽ) ക്രമീകരിച്ചിട്ടുണ്ട്.മലയാളം ബോധനമാധ്യമമായുള്ള ഈ പാഠ്യപദ്ധതിയിൽ ആകെ 24 ക്രെഡിറ്റുകളാണുള്ളത്. മുപ്പത് ശതമാനം ഇന്റേണൽ മാർക്കും എഴുപത് ശതമാനം സെമസ്റ്റർ പരീക്ഷാ മാർക്കും അടിസ്ഥാനമാക്കിയാണ് മൂല്യനിർണ്ണയം നടത്തുന്നത്. അപേക്ഷാ സമയത്ത് 250 രൂപ രജിസ്ട്രേഷൻ ഫീസായി ഒടുക്കണം.സെസെസ്റ്റർ ഫീസ്, പരീക്ഷാ ഫീസ്, സിലബസ് എന്നിവയ്ക്കായി യൂണിവേഴ്സിറ്റി വെബ്സൈറ്റ് സന്ദർശിക്കുക. അപേക്ഷകർ തങ്ങളുടെ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെയും തിരിച്ചറിയൽ രേഖയുടെയും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ അപേക്ഷാ വേളയിൽ പോർട്ടലിൽ അപ്‌ലോഡ് ചെയ്യേണ്ടതാണ്. പ്രവേശന സംബന്ധമായ വിവരങ്ങൾക്ക് 9188909901, 0474-2966841 എന്നീ നമ്പറുകളിലും സാങ്കേതിക സഹായങ്ങൾക്കായി 9188909903 എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്.