ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി മൂന്നാം സെമസ്റ്റർ പി.ജി പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു.

ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി മൂന്നാം സെമസ്റ്റർ പി.ജി പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു.

കൊല്ലം: ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയുടെ മൂന്നാം ബാച്ച് മൂന്നാം സെമെസ്റ്റർ 2023 ജൂലൈ അഡ്മിഷന്‍ പി.ജി പ്രോഗ്രാമുകളുടെ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. മലയാളം, ഇംഗ്ലീഷ്, അറബിക്, ഹിന്ദി, സംസ്കൃതം, സോഷ്യോളജി, ഫിലോസഫി, ഹിസ്റ്ററി, ഇക്കോണമിക്സ്, എം.കോം എന്നീ പ്രോഗ്രാമുകളുടെ ഫലമാണ് മേയ് 12 ചൊവ്വാഴ്ച്ച പ്രഖ്യാപിച്ചത്. വിവിധ ലേണർ സപ്പോർട്ട് സെന്ററുകളുടെ അടിസ്ഥാനത്തിലുള്ള പരീക്ഷാ ഫലം സർവകലാശാലാ വെബ്‌സൈറ്റായ www.sgou.ac.in -ൽ ലഭ്യമാണ്. പഠിതാക്കളുടെ കോഴ്സുകൾ തിരിച്ചുള്ള മാർക്കുകൾ വെബ്‌സൈറ്റിൽ നിന്നും ലഭിക്കുന്നതാണ്. അസൈൻമെന്റുകൾ സമർപ്പിച്ചിട്ടില്ലാത്ത പഠിതാക്കളുടെ പരീക്ഷാഫലം ഇപ്പോൾ പ്രസിദ്ധീകരിച്ചിട്ടില്ല. സെമസ്റ്റർ ഗ്രേഡ് കാർഡുകൾ പഠിതാക്കളുടെ ലോഗിനിൽ നിന്നും സർവകലാശാലാ അറിയിപ്പ് ലഭിച്ചതിന് ശേഷം ഡൗൺലോഡ് ചെയ്യാവുന്നതാണ്. പുനർമൂല്യനിർണ്ണയത്തിനും ഉത്തരക്കടലാസ്സിന്റെ സോഫ്റ്റ് കോപ്പി ലഭിക്കുന്നതിനുമായി പഠിതാക്കൾക്ക് ഓൺലൈനായി erp.sgou.ac.in എന്ന പോർട്ടലിലെ 'ലേണർ ഡാഷ്ബോർഡ്'  സന്ദർശിച്ച് നിശ്ചിത ഫീസ് അടച്ച് അപേക്ഷ സമർപ്പിക്കാവുന്നതാണ്. ഉത്തരക്കടലാസ്സുകളുടെ സോഫ്റ്റ് കോപ്പി കൈപ്പറ്റിയതിനു ശേഷം റീവാല്യൂവേഷന് അപേക്ഷിക്കുന്നതിന് അവസരമുണ്ടായിരിക്കുന്നതല്ല. പുനർമൂല്യനിർണ്ണയത്തിനും സോഫ്റ്റ് കോപ്പിക്കുമുള്ള അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി 2026 മേയ് 26 ആണ്.