ബാലാവകാശ സംരക്ഷണം പുതിയ അക്കാദമിക പഠനമേഖലയാകുന്നു: ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയും കേരള സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷനും സംയുക്ത അക്കാദമിക സംരംഭത്തിലേക്ക്.

ബാലാവകാശ സംരക്ഷണം പുതിയ അക്കാദമിക പഠനമേഖലയാകുന്നു: ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയും കേരള സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷനും സംയുക്ത അക്കാദമിക സംരംഭത്തിലേക്ക്.

കൊല്ലം: കുട്ടികളുടെ സുരക്ഷക്ഷേമംഅവകാശ സംരക്ഷണം എന്നിവയെ കേന്ദ്രീകരിച്ച് പ്രത്യേക സർട്ടിഫിക്കറ്റ്ഡിപ്ലോമ പഠനപരിപാടികൾ ആരംഭിക്കുന്നതിനായി ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയും കേരള സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷനും തമ്മിൽ പ്രാഥമിക ധാരണയായി. ഇതുമായി ബന്ധപ്പെട്ട ഉന്നതതല ചർച്ചകൾ സർവകലാശാല ആസ്ഥാനത്ത് നടന്നു. പദ്ധതിയുടെ ഔദ്യോഗിക ധാരണാപത്രം ഇരു സ്ഥാപനങ്ങളും ഉടൻ ഒപ്പുവെക്കുന്നതാണ്. സമൂഹത്തിൽ ബാലാവകാശ നിയമങ്ങൾനയങ്ങൾസംരക്ഷണ സംവിധാനങ്ങൾ എന്നിവയെക്കുറിച്ചുള്ള ശാസ്ത്രീയവും സാമൂഹിക ഉത്തരവാദിത്വബോധമുള്ളതുമായ അറിവ് പ്രചരിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ സംയുക്ത അക്കാദമിക സംരംഭം രൂപകൽപ്പന ചെയ്തിരിക്കുന്നത്.  
          ബാലാവകാശ സംരക്ഷണ മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന വ്യക്തികൾക്കും പൊതുസമൂഹത്തിനും ആവശ്യമായ നിയമപരവും സാമൂഹികവും പ്രായോഗികവുമായ അറിവുകൾ സമഗ്രമായി ലഭ്യമാക്കുന്ന രീതിയിലാണ് പഠനപദ്ധതി രൂപവത്കരിച്ചിരിക്കുന്നത്. പദ്ധതിയുടെ പ്രഥമഘട്ടത്തിൽ ആറുമാസ ദൈർഘ്യമുള്ള സർട്ടിഫിക്കറ്റ് കോഴ്സും ഒരു വർഷം ദൈർഘ്യമുള്ള ഡിപ്ലോമ കോഴ്സും ആരംഭിക്കുന്നതാണ്.
                പാഠ്യവിഷയങ്ങളിൽ ബാലവേല നിരോധന നിയമംഭരണഘടനാപരമായ വ്യവസ്ഥകൾബാലനീതിബാലവിവാഹ നിരോധന നിയമം എന്നിവയ്‌ക്കൊപ്പം ശിശുമനഃശാസ്ത്രംകുട്ടികളുടെ നൈപുണ്യ വികസനംപോഷകാഹാരവും ഭക്ഷ്യസുരക്ഷയും ഉൾപ്പെടുന്ന വിഷയങ്ങളും ഉൾക്കൊള്ളിച്ചിട്ടുണ്ട്. അങ്കണവാടി പ്രവർത്തകർഅധ്യാപകർസ്കൂൾ കൗൺസിലർമാർജുവനൈൽ ഹോം വാർഡൻമാർഅഭിഭാഷകർസാമൂഹ്യപ്രവർത്തകർ എന്നിവരുള്‍പ്പെടെയുള്ള വിവിധ തൊഴിൽ മേഖലകളിൽ പ്രവർത്തിക്കുന്നവർക്ക് ഈ കോഴ്സുകൾ പ്രൊഫഷണൽ കഴിവുകൾ വികസിപ്പിക്കുന്നതിനും സേവനമികവ് വർധിപ്പിക്കുന്നതിനും സഹായകരമാകുമെന്ന് പ്രതീക്ഷിക്കുന്നു.  
            യൂണിവേഴ്സിറ്റി വൈസ് ചാൻസിലർ പ്രൊഫ. (ഡോ.) ജഗതി രാജ് വി. പി. യുടെയും കേരള സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ ചെയർപേഴ്സൺ ശ്രീ. കെ. വി. മനോജ് കുമാറിന്റെയും നേതൃത്വത്തിലാണ് ചർച്ചകൾ നടന്നത്. ആദ്യ ബാച്ച് ജൂലൈയിൽ ആരംഭിക്കും.
           യോഗത്തിൽ യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് അംഗങ്ങളായ അഡ്വ. വി. പി. പ്രശാന്ത്, ഡോ. സി. ഉദയകല, രജിസ്ട്രാർ ഡോ. അഭിലാഷ് ബാബു, ഫിനാൻസ് ഓഫീസർ ശരണ്യ എം. എസ്. അക്കാദമിക് ഡയറക്ടർ ഡോ. ബിജു ആർ. ഐ. എന്നിവരും പങ്കെടുത്തു.
         കമ്മീഷനെ പ്രതിനിധീകരിച്ച് അംഗങ്ങളായ ശ്രീമതി സിസിലി ജോസഫ്, അഡ്വ. കെ. കെ. ഷാജു, അഡ്വ. ഷാജേഷ് ഭാസ്കർ, അഡ്വ. ജലജമോൾ ടി. സി., ഡോ. എഫ്. വിൽസൺ, ശ്രീ ബി. മോഹൻകുമാർ എന്നിവരും കമ്മീഷൻ സെക്രട്ടറി ശ്രീ എച്ച്. നജീബ്, രജിസ്ട്രാർ ശ്രീമതി ടി. പി. കോമളവല്ലി എന്നിവരും പങ്കെടുത്തു. കൂടാതെ സർവകലാശാല അസിസ്റ്റന്റ് പ്രൊഫസർമാരായ ശ്രീ. ഹേമന്ത് വി. എൽ., ഡോ. അശ്വിനി, ഡെപ്യൂട്ടി രജിസ്ട്രാർ നൗഷാദ്, പി.ആർ.ഒ ശാലിനി കെ. എസ്., സെക്ഷൻ ഓഫീസർ റോബിൻ സേവിയർ എന്നിവരും ചർച്ചകളിൽ പങ്കാളികളായി.
   ബാലാവകാശ സംരക്ഷണവുമായി ബന്ധപ്പെട്ട നിയമപരവും സാമൂഹികവുമായ അവബോധം ശക്തിപ്പെടുത്തുന്നതിനും ഉത്തരവാദിത്വമുള്ള സാമൂഹിക പരിസരം സൃഷ്ടിക്കുന്നതിനും ഇത്തരം അക്കാദമിക പദ്ധതികൾ നിർണായക പങ്കുവഹിക്കുമെന്ന് വൈസ് ചാൻസിലർ അഭിപ്രായപ്പെട്ടു. ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായുള്ള മൈക്രോ ക്രെഡൻഷ്യൽ അധിഷ്ഠിത പാഠ്യപദ്ധതിയാണ് ഇതിനായി തയ്യാറാക്കിയിരിക്കുന്നത്. ഈ കോഴ്സുകളിലൂടെ ലഭിക്കുന്ന അക്കാദമിക് ക്രെഡിറ്റുകൾ ബിരുദ വിദ്യാർത്ഥികൾക്ക് അവരുടെ മറ്റ് ഉന്നത പഠന കോഴ്സുകളിലേക്ക് കൂട്ടി ച്ചേർക്കാൻ സാധിക്കും. ഇത് വിദ്യാർത്ഥികൾക്ക് തൊഴിലധിഷ്ഠിത അറിവിനോടൊപ്പം തന്നെ അക്കാദമിക് തലത്തിലും വലിയ നേട്ടമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.