ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി ആസ്ഥാനത്ത് 'ഗ്യാൻ പോസ്റ്റിന്റെ പ്രത്യേക കൗണ്ടർ !
ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയിലെ പഠിതാക്കൾക്ക് അതിവേഗം പഠന സാമഗ്രികൾ വീടുകളിൽ എത്തിക്കുവാൻ സർവകലാശാലയുടെ ആസ്ഥാന മന്ദിരത്തിലെ മെറ്റീരിയൽ ഡെവലപ്മെന്റ് ആൻഡ് ഡിസ്ട്രിബ്യൂഷൻ വിഭാഗത്തിൽ ഇന്ത്യ പോസ്റ്റിന്റെ പ്രത്യേക 'ഗ്യാൻ പോസ്റ്റ്' കൗണ്ടർ പ്രവർത്തനം ആരംഭിച്ചു. ഇതിന്റെ ഔദ്യോഗിക ഉദ്ഘാടനം ബഹു വൈസ് ചാൻസിലർ പ്രൊഫ.ഡോ. ജഗതി രാജ് വി പി നിർവഹിച്ചു. സിൻഡിക്കേറ്റ് അംഗങ്ങളായ അഡ്വ.വി പി. പ്രശാന്ത്, അഡ്വ.ജി സുഗുണൻ, ഡോ. സി ഉദയകല, ഡോ. റെനി സെബാസ്റ്റ്യൻ, രജിസ്ട്രാർ പ്രൊഫ. ഡോ. അഭിലാഷ് ബാബു, ഫിനാൻസ് ഓഫീസർ ശ്രീമതി ശരണ്യ എം എസ്, പരീക്ഷാ കൺട്രോളർ പ്രൊഫ. ഡോ. ആനന്ത രശ്മി, മറ്റ് ഓഫീസർമാർ, ജീവനക്കാർ, പോസ്റ്റൽ വകുപ്പിലെ ജീവനക്കാർ തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
ഉന്നതവിദ്യാഭ്യാസ രംഗത്ത് സാങ്കേതികവിദ്യയും മികച്ച സേവനങ്ങളും സമന്വയിപ്പിച്ചുകൊണ്ട് ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി നടത്തുന്ന ഈ മുന്നേറ്റം എല്ലാ പഠിതാക്കൾക്കും ഏറെ പ്രയോജനപ്പെടും.