ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയുടെ 6 പ്രോഗ്രാമുകൾക്ക് നാല് വർഷ ബിരുദത്തിന് യു ജി സി യുടെ അംഗീകാരം
ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയുടെ 6 ബിരുദ പ്രോഗ്രാമുകൾ 4 വർഷ ബിരുദ പ്രോഗ്രാമുകളായി യു ജി സി അംഗീകരിച്ചു.ഈ അംഗീകാരം ലഭിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ ഓപ്പൺ യൂണിവേഴ്സിറ്റി ആണ് ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി.
ബി എ മലയാളം, ഇംഗ്ലീഷ്, ഹിസ്റ്ററി, സോഷ്യോളജി, ബി ബി എ, ബി കോം പ്രോഗ്രാമുകൾ ഈ അധ്യയന വർഷം മുതൽ 4 വർഷ ഘടനയിലേക്ക് മാറും.
ജൂലൈ- ഓഗസ്റ്റ്
2024 ൽ ആരംഭിക്കുന്ന അധ്യയന വർഷം മുതൽ പഠിതാക്കൾക്ക് ഈ വിഷയങ്ങളിൽ
4 വർഷ ഓണേഴ്‌സ് ബിരുദത്തിന് ചേരാം.
3 വർഷം കഴിഞ്ഞാൽ ബിരുദ സർട്ടിഫിക്കറ്റും 4 വർഷം പൂർത്തിയാക്കുമ്പോൾ
ഓണേഴ്‌സ് ബിരുദ സർട്ടിഫിക്കററ്റുമാണ് ലഭിക്കുക.
ജൂൺ ആദ്യവാരം നോട്ടിഫിക്കേഷൻ പുറത്തിറങ്ങും. ഓപ്പൺ യൂണിവേഴ്സിറ്റി സമർപ്പിച്ച 6 വിഷയങ്ങൾക്കും യു ജി സി യുടെ അനുമതി ലഭിച്ചു എന്നതും എടുത്തു പറയേണ്ട പ്രത്യേകതയാണ്.യു ജി സി നിഷ്കർഷിക്കുന്ന എല്ലാ മാനദണ്ഡങ്ങളും പാലിച്ചുക്കൊണ്ടാണ് ഓപ്പൺ യൂണിവേഴ്സിറ്റി 4 വർഷ ബിരുദം നടപ്പിലാക്കുന്നത്.