Profile

ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്‌സിറ്റിയുടെ 2023-24 അക്കാദമിക് വർഷത്തെ സെമസ്റ്റർ പരീക്ഷകൾ കേരളത്തിലെ വിവിധ കോളേജുകളിൽ ആരംഭിച്ചു

കേരളത്തിലെ വിവിധ സർവ്വകലാശാലകളിലെ 51 അഫിലിയേറ്റഡ് കോളേജുകളാണ് ഈ വർഷം പരീക്ഷാ കേന്ദ്രങ്ങളായി പ്രവർത്തിക്കുന്നത്.
2024 സെപ്റ്റംബർ 8 വരെയുള്ള പരീക്ഷകൾ ഷെഡ്യൂൾ ചെയ്തിട്ടുണ്ട്.
വിവിധ വിഭാഗങ്ങളിലുള്ള പഠിതാക്കളുടെ സൗകര്യർത്ഥം എല്ലാ ഞാറാഴ്ചകളിലും മറ്റ്‌ അവധി ദിവസങ്ങളിലുമാണ് പരീക്ഷകൾ ക്രമീകരിച്ചിരിക്കുന്നത് .
ചീഫ് സൂപ്രണ്ടുമാർക്കും മറ്റ്‌ ഉദ്യോഗസ്ഥർക്കുമുള്ള പരിശീലനം രണ്ട് ഘട്ടങ്ങളിലായി പൂർത്തിയാക്കി.
കൊല്ലം ജില്ലയിലെ പരീക്ഷാ കേന്ദ്രമായ ടി.കെ.എം. കോളേജിൽ പരീക്ഷാ കൺട്രോളർ ഡോ. ഗ്രേഷ്യസ് ജെയിംസ് ഇന്ന് സന്ദർശനം നടത്തി.
യൂണിവേഴ്‌സിറ്റി ആസ്ഥാനത്തു പരീക്ഷാ കൺട്രോളറുടെ നേതൃത്വത്തിൽ പരീക്ഷാ കോൺ ഫിഡെൻഷ്യൽ വിഭാഗം പ്രവർത്തിച്ചു വരുന്നു.