Instructions for E-grantz
പോസ്റ്റ് മെട്രിക് സ്കോളർഷിപ്പ് എന്നത് പത്താം ക്ലാസിന് ശേഷമുള്ള കോഴ്സുകൾ പഠിക്കുന്ന സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർഥികൾക്ക് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ നൽകുന്ന ഒരു സാമ്പത്തിക സഹായമാണ്. നിലവില്‍, സര്‍ക്കാര്‍ തീരുമാന പ്രകാരം, ശ്രീനാരായണഗുരു ഓപ്പണ്‍ യൂണിവേഴ്സിറ്റിയിലെ പട്ടികജാതി, പട്ടികവർഗം, ഒ.ഇ.സി., ഒ.ബി.സി(എച്ച്), ഫിഷറീസ് എന്നീ വിഭാഗങ്ങളിലുള്ള പഠിതാക്കള്‍ക്ക് മാത്രമാണ് ഇ-ഗ്രാന്‍റ്സിന് അപേക്ഷിക്കാന്‍ അര്‍ഹതയുള്ളത്. ജനറല്‍, ഒ.ബി.സി (ഈഴവ, മുസ്ലിം, തീയ്യ തുടങ്ങിയവ), മറ്റ് വിഭാഗങ്ങള്‍, ഇവര്‍ക്ക് ഇ-ഗ്രാന്‍റ്സ് ലഭിക്കുന്നതല്ല. ആയതിനാല്‍ ഈ വിഭാഗങ്ങളില്‍പെടുന്ന പഠിതാക്കള്‍ അപേക്ഷിക്കേണ്ടതില്ല.
ലക്ഷ്യങ്ങൾ
- സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർഥികൾക്ക് ഉന്നതവിദ്യാഭ്യാസം പൂർത്തിയാക്കാൻ സഹായം നൽകുക.
- വിവിധ കോഴ്സുകളിലേക്കുള്ള പ്രവേശനം പ്രോത്സാഹിപ്പിക്കുക.
- സാമൂഹികമായി പിന്നോക്കം നിൽക്കുന്ന വിഭാഗങ്ങളുടെ ഉന്നമനം സാധ്യമാക്കുക.
അപേക്ഷിക്കാനുള്ള യോഗ്യതകൾ
- അപേക്ഷകൻ ഇന്ത്യൻ പൗരനായിരിക്കണം.
- സര്‍ക്കാര്‍-പൊതുമേഖലാ സ്ഥാപന ജീവനക്കാര്‍, പെന്‍ഷണര്‍മാര്‍ (ലാസ്റ്റ് ഗ്രേഡ് ജീവനക്കാര്‍ ഒഴികെ) ഇതിനർഹതയില്ല.
- വിവിധ വിഭാഗങ്ങൾക്കനുസരിച്ച് വാർഷിക കുടുംബ വരുമാനത്തിന് പരിധി നിശ്ചയിച്ചിട്ടുണ്ട്.
ഇ-ഗ്രാന്‍റ്സിന് അപേക്ഷിക്കുന്ന പഠിതാക്കളുടെ ശ്രദ്ധയ്ക്ക്
- 2025-26 അദ്ധ്യയന വര്‍ഷത്തില്‍ പുതുതായി പ്രവേശനം നേടുന്നവരും, നിലവില്‍ പഠിതാക്കളായി 2025-26 വര്‍ഷത്തില്‍ തുടരുന്നവരും വരുമാനപരിധി 2.5 ലക്ഷത്തിനു താഴെ വരുന്ന വരുമായ എല്ലാ SC കാറ്റഗറിയില്‍ പെടുന്ന പഠിതാക്കളും നിര്‍ബന്ധമായും National Scholarship Portal (NSP Portal) വഴി One Time Registration (OTR) നടത്തേണ്ടത് അനിവാര്യമാണ്. നിലവില്‍ SC വിഭാഗത്തില്‍പെടുന്ന പഠിതാക്കള്‍ മാത്രമാണ് ഇത് ചെയ്യേണ്ടതെന്നാണ് ബന്ധപ്പെട്ട വകുപ്പ് അറിയിച്ചിട്ടുള്ളത്.
- OTR വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് ഒരു Reference Number ലഭിക്കുന്നതാണ്. തുടര്‍ന്ന് E-grants പോര്‍ട്ടലില്‍ കയറി മെനുവില്‍നിന്ന് OTR Verification എന്നുള്ളിടത്ത് ക്ലിക്ക് ചെയ്യുമ്പോള്‍ Reference Number ചോദിക്കും. അവിടെ നമ്പര്‍ കൊടുത്ത് Validate ബട്ടണ്‍ ക്ലിക്ക് ചെയ്യുമ്പോള്‍ OTR Successfully Validated എന്ന് കാണിക്കും. ഇത്രയും ചെയ്തെങ്കില്‍ മാത്രമേ ഇ-ഗ്രാന്‍റ്സിനുള്ള അപേക്ഷ സമര്‍പ്പിക്കുവാന്‍ കഴിയുകയുള്ളൂ.
- ഇ-ഗ്രാന്റ്സ് പോർട്ടൽ: പഠിതാക്കള്‍ക്ക് ഇ-ഗ്രാന്റ്സ് പോർട്ടൽ (https://www.egrantz.kerala.gov.in (e-grantz 3.0), https://scholarship.fisheries. kerala.gov.in (e-grantz 2.0) വഴി അപേക്ഷിക്കാൻ സാധിക്കും.
- ശ്രീനാരായണഗുരു ഓപ്പണ്‍ യൂണിവേഴ്സിറ്റിയിലെ പട്ടികജാതി, പട്ടികവർഗം, ഒ.ഇ.സി., ഒ.ബി.സി(എച്ച്), ഫീഷറീസ് എന്നീ വിഭാഗങ്ങളിലുള്ള പഠിതാക്കള്‍ക്ക് മാത്രമാണ് ഇ-ഗ്രാന്‍റ്സിന് അപേക്ഷിക്കാന്‍ അര്‍ഹതയുള്ളത്.
- ജനറല്‍, ഒ.ബി.സി (ഈഴവ, തീയ്യ, മുസ്ലിം തുടങ്ങിയവ), മറ്റ് വിഭാഗങ്ങള്‍, എന്നിവര്‍ക്ക് ഇ-ഗ്രാന്‍റ്സ് ലഭിക്കുന്നതല്ല. ആയതിനാല്‍ ഈ വിഭാഗങ്ങളില്‍പെടുന്ന പഠിതാക്കള്‍ അപേക്ഷിക്കേണ്ടതില്ല.
- അപേക്ഷിക്കുമ്പോള്‍ ആദ്യം ജില്ല സെലക്ട് ചെയ്യണം. പഠിതാവ്, പഠിക്കുന്ന എല്‍.എസ്.സി ഏത് റീജിയണല്‍ സെന്‍ററിന് കീഴിലാണോ ആ റീജിയണല്‍ സെന്‍റ് പ്രവര്‍ത്തിക്കുന്ന ജില്ലയാണ് പഠിതാവിന്‍റെ ജില്ലയായി രേഖപ്പെടുത്തേണ്ടത്. (ഉദാഹരണത്തിന് കാസര്‍ഗോഡ് ജില്ലയിലെ എല്‍.എസ്.സിയില്‍ പഠിക്കുന്ന ഒരു പഠിതാവ് അദ്ദേഹത്തിന്‍റെ എല്‍.എസ്.സി. പ്രവര്‍ത്തിക്കുന്ന ജില്ലയായി രേഖപ്പെടുത്തേണ്ടത് കണ്ണൂര്‍ ജില്ലയാണ്. കാരണം, കണ്ണൂര്‍ ജില്ലയില്‍ ആസ്ഥാനമായുള്ള റീജിയണല്‍ സെന്‍ററിന് കീഴിലാണ് കാസറഗോഡ് ജില്ലയിലെ എല്‍എസ്.സികള്‍ പ്രവര്‍ത്തിക്കുന്നത്.) പഠിക്കുന്ന സ്ഥാപനം എന്നിടത്ത് ശ്രീനാരായണഗുരു ഓപ്പണ്‍ യൂണിവേഴ്സിറ്റിയുടെ ഏത് റീജയണല്‍ സെന്‍ററിനു കീഴിലാണോ താങ്കള്‍ പഠിക്കുന്നത്, ആ റീജിയന്‍ സെന്‍ററായിരിക്കും പഠിക്കുന്ന സ്ഥാപനമായി സെലക്ട് ചെയ്യേണ്ടത്. അല്ലാത്തപക്ഷം താങ്കളുടെ അപേക്ഷ പോര്‍ട്ടലില്‍ ലഭിക്കാതെവരികയും ആനുകൂല്യം തടസ്സപ്പെടുകയുംചെയ്യും.
- പഠിക്കുന്ന പ്രോഗ്രാം സെലക്ട് ചെയ്യുമ്പോള്‍ കൃതമായിതന്നെ അത് സെലക്ട് ചെയ്യുക. മൂന്ന്, നാല് വര്‍ഷ ബിരുദ കോഴ്സുകള്‍ സെലക്ട് ചെയ്യുമ്പോള്‍ പ്രത്യേക ശ്രദ്ധവേണം.
- അപേക്ഷകർ സര്‍ക്കാര്‍ അംഗീകരിച്ച ഒരു തിരിച്ചറിയല്‍ കാർഡ്, ബാങ്ക് പാസ്ബുക്ക് പേജ്, കാലാവധി കഴിയാത്ത വരുമാന സർട്ടിഫിക്കറ്റ്, ജാതി സർട്ടിഫിക്കറ്റ്, അലോട്ട്മെന്‍റ് മെമ്മോ തുടങ്ങിയ രേഖകൾ നിര്‍ബന്ധമായും അപേക്ഷയോടൊപ്പം അപ്‌ലോഡ് ചെയ്യേണ്ടതാണ്.
- തുടര്‍ന്ന് നിങ്ങളുടെ അപേക്ഷ പ്രിന്‍റ് ചെയ്ത്, അപ്‌ലോഡ് ചെയ്ത സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ്, അടിസ്ഥാന യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതിക്ക് മുന്‍പ് അതാത് റീജിയന്‍ സെന്‍ററുകളില്‍ സമര്‍പ്പിക്കേണ്ടതാണ്.
- ഓപ്പണ്‍ യൂണിവേഴ്സിറ്റിയുടെ പഠിതാക്കള്‍, അവരുടെ ആദ്യ സെമസ്റ്ററില്‍ മാത്രമാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ വീണ്ടും അപേക്ഷിക്കേണ്ടതില്ല. ഇയര്‍ പ്രൊമോഷന്‍ യൂണിവേഴ്സിറ്റിയുടെ ഭാഗത്തുനിന്നാണ് ചെയ്തുവരുന്നത്.
- അപേക്ഷിക്കാനുള്ള അവസാന തീയതി, വരുമാന പരിധി, യോഗ്യതാ മാനദണ്ഡങ്ങൾ എന്നിവയിൽ വ്യത്യാസങ്ങളുണ്ടാവാം. അതിനാൽ, അപേക്ഷിക്കുന്നതിനുമുമ്പ് ഔദ്യോഗിക വെബ്സൈറ്റുകളിലെ മാർഗ്ഗനിർദ്ദേശങ്ങൾ ശ്രദ്ധാപൂർവ്വം വായിക്കേണ്ടത് അത്യാവശ്യമാണ്.